വരന്റെ കൂട്ടുകാർ വധുവിന്റെ വീട്ടിൽ പടക്കം പൊട്ടിച്ചു; കല്ല്യാണ വീട്ടിൽ പിന്നെ നടന്നത് ‘തല്ലുമാല'(വീഡിയോ കാണാം )

കോഴിക്കോട്: പടക്കം പൊട്ടിച്ചതിന്റെ പേരിൽ കല്യാണവീട്ടിൽ വധുവിന്റെ വീട്ടുകാരും വരന്റെ വീട്ടുകാരും തമ്മിൽ കൂട്ട അടി. തിങ്കളാഴ്ച കോഴിക്കോട് മേപ്പയൂരിലാണ് സംഭവം.വടകര സ്വദേശിയാണ് വരൻ. മേപ്പയൂരിലെ വധൂഗൃഹത്തിൽവെച്ചായിരുന്നു കല്യാണം. താലികെട്ടിന് ശേഷം വരന്റെ കൂടെവന്നവർ വധുവിന്റെ വീട്ടിൽപടക്കം പൊട്ടിച്ചു. ഇത് വധുവിന്റെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടില്ല. വരന്റെ കൂടെ വന്നവരെ വധുവിന്റെ വീട്ടുകാർ ചോദ്യം ചെയ്തത് വാക്കേറ്റത്തിലേക്ക് നയിച്ചു. തുടർന്ന് ഇരു വീട്ടുകാരും തമ്മില്‍ ഉന്തും തള്ളും അടിയിലേക്കും നയിച്ചു. കൂട്ടത്തല്ലില്‍ ചിലര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. നാട്ടുകാർ ഇടപെട്ടാണ് പ്രശ്‌നം […]

Continue Reading

ഇവിടെ പുരുഷന്മാരെ പെണ്‍കുട്ടികള്‍ ലേലം വിളിച്ചു സ്വന്തമാക്കുന്നു.

ഇന്ത്യയിൽ വിവാഹം വളരെ പവിത്രമായ ബന്ധമായി കണക്കാക്കപ്പെടുന്നു. വാസ്തവത്തിൽ വിവാഹം രണ്ട് കുടുംബങ്ങളുടെ ഐക്യമായി കണക്കാക്കപ്പെടുന്നു. വിവാഹത്തിന് മുമ്പ് ഇരു വീട്ടുകാരും പരസ്‌പരം വീട്ടിലേക്ക് പോകും. ​​എല്ലാം ശരിയാണെന്ന് തോന്നുമ്പോൾ വിവാഹം ഉറപ്പിക്കും. അതേസമയം ഒരു പെൺകുട്ടിയോ ആൺകുട്ടിയോ സംഭാഷണം ഇഷ്ടപ്പെടാത്ത സമയങ്ങളുണ്ട്.കഴിഞ്ഞ 700 വർഷമായി ബീഹാറിലെ മിഥിലാഞ്ചലിൽ ഒരു വരന്റെ മേള നടക്കുന്നു. ഈ മേളയിൽ എല്ലാ മതത്തിലും ജാതിയിലും പെട്ട ആളുകൾ ഇവിടെയെത്തുന്നു. തുടർന്ന് പെൺകുട്ടി അവൾക്ക് ഇഷ്ടമുള്ള വരനെ തിരഞ്ഞെടുക്കുന്നു. ഏറ്റവും ഉയർന്നത് […]

Continue Reading

വിവാഹ വാഗ്ദാനം നൽകി പീഡനം: 22 കാരന്റെ വീട്ടുപടിക്കലിൽ തമിഴ് യുവതിയുടെ കുത്തിയിരിപ്പ് സമരം

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് തൃക്കലങ്ങോട് കൂമംകുളത്തെ 22 കാരന്റെ വീട്ടുപടിക്കലിൽ കുത്തിയിരിപ്പ് സമരം നടത്തി തമിഴ് യുവതി. ചെന്നൈയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരിയായ 24 കാരിയാണ് മൂന്ന് ദിവസം കൂമംകുളത്ത് വീടിന് മുന്നിൽ കുത്തിയിരുന്നത്. ഏഴ് മാസം മുമ്പ് ചെന്നൈയിൽ ഹോട്ടൽ മാനേജ്മെന്റ് പഠനത്തിനെത്തിയ യുവാവ് അടുപ്പത്തിലായെന്നും വിവാഹം ചെയ്യാമെന്ന് പ്രേരിപ്പിച്ച് പീഡിപ്പിച്ചതായും യുവതി പറയുന്നു. ഒരാഴ്ച മുമ്പ് യുവാവ് നാട്ടിലേക്ക് മടങ്ങി. എന്നാൽ പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ഇതോടെ യുവതി ഞായറാഴ്ച […]

Continue Reading

പണം ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ; വിപിന്റെ സഹോദരിയുടെ വിവാഹം 29ന്, വിദ്യയുടെ മിന്നുകെട്ട് പാറമേക്കാവ് ക്ഷേത്രത്തില്‍

തൃശ്ശൂര്‍: സഹോദരിയുടെ വിവാഹം പണമില്ലാത്തതിന്റെ പേരില്‍ മുടങ്ങുമെന്ന് കരുതി ജീവനൊടുക്കിയ വിപിന്റെ പെങ്ങളെ പ്രതിശ്രുത വരന്‍ നിധിന്‍ 29-ന് വിവാഹം കഴിക്കും. പാറമേക്കാവ് ക്ഷേത്രത്തില്‍ 8.30-നും 9.30-നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ താലികെട്ടും. കയ്പമംഗലം സ്വദേശി ഷാര്‍ജയില്‍ എ.സി. ടെക്നീഷ്യനായ നിധിന്‍ ആണ് വരന്‍. വിവാഹശേഷം ജനുവരിയില്‍ വിേദശത്തേക്ക് മടങ്ങാനാണ് നിധിന്റെ തീരുമാനം. തൃശ്ശൂരിലെ സേവന മെഡിക്കല്‍സില്‍ കാഷ് വിഭാഗത്തിലെ ജീവനക്കാരിയാണ് വിദ്യ. ഞായറാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് അഞ്ച് നാള്‍ ബാക്കി നില്‍ക്കെയായിരുന്നു വിയോഗം. വിവാഹത്തിന് പ്രതീക്ഷിച്ച […]

Continue Reading

വീട്ടുകാർ വിവാഹത്തെ എതിർത്തു :ആത്മഹത്യയക്ക് ശ്രമിച്ച കമിതാക്കളിൽ 17കാരൻ മരിച്ചു

ഹൈദരാബാദ്: വീട്ടുകാർ വിവാഹത്തെ എതിർത്തതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളിൽ ഒരാൾ മരിച്ചു. പതിനേഴുകാരനായ കുട്ടിയാണ് മരിച്ചത്. പങ്കാളിയായ പത്തൊമ്ബതുകാരി രക്ഷപ്പെട്ടു. ഹൈദരാബാദിലാണ് സംഭവം. റിപ്പോർട്ടുകൾ അനുസരിച്ച് പത്തൊമ്ബതുകാരിയായ നീലിമ എന്ന യുവതിയും മരിച്ച കൗമാരക്കാരനും തമ്മിൽ ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെടുന്നത്. പ്രണയത്തിലായ ഇരുവരും കഴിഞ്ഞ കുറച്ച് നാളുകളായി ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. നീലിമ പാർട് ടൈം ജോലിക്കാരിയാണ്. കൗമാരക്കാരൻ വിദ്യാർഥിയും. ബന്ധത്തിന് വീട്ടുകാർ എതിര് നിന്നതോടെ വീട് വിട്ടിറങ്ങിയ ഇരുവരും യൂസഫ്ഗുഡയിൽ ഒരു വാടകവീടെടുത്ത് ഒരുമിച്ച് കഴിഞ്ഞ് […]

Continue Reading