സംസ്ഥാനത്ത് ഇന്ന് മുതൽ മാസ്കിടാതെ പുറത്തിറങ്ങാനാകില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയുള്ള വിജ്ഞാപനം നീട്ടി. ഒരു മാസത്തേക്കാണ് നിയന്ത്രണമുള്ളത്. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും ഗതാഗത സമയത്തും മാസ്ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പിന്‍റെ ഉത്തരവിൽ പറയുന്നു. കടകളിലും ചടങ്ങുകളിലും ഉൾപ്പെടെ സാനിറ്റൈസർ ഉപയോഗിക്കണം. പൊതു ഇടങ്ങളിൽ സാമൂഹ്യ അകലം പാലിക്കാനും സർക്കാർ നിർദേശിച്ചു. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണ വിധേയമാണെങ്കിലും മുൻകരുതലെന്ന നിലയ്ക്കാണ് മാസ്ക് നിർബന്ധമാക്കാനുള്ള നിർദേശം.. ജോലി സ്ഥലങ്ങൾ, വാഹനങ്ങൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം മാസ്‌ക് ധരിക്കൽ നിർബന്ധമാണ്.. കടകൾ, തിയറ്ററുകൾ, മറ്റു സ്ഥാപനങ്ങൾ, […]

Continue Reading

സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധം, സാമൂഹിക അകലം പാലിക്കണം, ഉത്തരവ് ഇറക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി. പൊതുസ്ഥലത്തും ആളുകൾ കൂടുന്നിടത്തും മാസ്ക് ധരിക്കണം. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിർബന്ധം. പൊതു ചടങ്ങുകളിൽ സാമൂഹിക അകലം നിർബന്ധമാക്കി. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ദേശീയതലത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങൾ പുതുക്കിയാണ് സംസ്ഥാനം ഇപ്പോൾ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. സാനിറ്റൈസറും നിർബന്ധമാക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ വിജ്ഞാപനം. നിലവി ഭയപ്പെടേണ്ട അവസ്ഥ കേരളത്തിലില്ല. എന്നാൽ ജാഗ്രത കൈവിടേണ്ട സമയമായിട്ടില്ലെന്ന് കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Continue Reading

സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി; ധരിച്ചില്ലെങ്കില്‍ പിഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് മാസ്ക് വീണ്ടും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.  ഇനി മുതല്‍ പൊതു സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും നിർബന്ധമായും മാസ്ക് ധരിക്കണം.  ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കും. ഇന്ന് രാവിലെയാണ് സര്‍ക്കാര്‍  ഉത്തരവ് പുറത്ത് വന്നത്. പിഴത്തുക എത്രയാണെന്ന് ഉത്തരവില്‍ പറയുന്നില്ല.ദുരന്തനിവാരണ നിയമപ്രകാരമാണ് പുതിയ ഉത്തരവ്. കോവിഡ് വ്യാപന തീവ്രത കുറഞ്ഞ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ക്ക്  മാര്‍ച്ച് മുതല്‍ കേന്ദ്രം അയവു വരുത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് മാസ്ക് ധരിക്കാത്തതിന് പിഴയീടാക്കിയിരുന്നില്ല. എന്നാല്‍ […]

Continue Reading

രണ്ട് വര്‍ഷത്തെ കാത്തിരിപ്പ്, മാറ്റാറായോ മാസ്‌ക്?; ആലോചന തുടങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം∙ കോവിഡ് കുറയുന്ന സാഹചര്യത്തിൽ‌ മാസ്കുകൾ ഒഴിവാക്കുന്നതു സംബന്ധിച്ച് സർക്കാർ ആലോചന തുടങ്ങി. കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച വിദഗ്ധ സമിതിയിലെ അംഗങ്ങളോടും മറ്റ് ആരോഗ്യവിദഗ്ധരോടും സർക്കാർ അഭിപ്രായങ്ങൾ തേടി.മാസ്ക് ഒഴിവാക്കുന്നതിൽ പ്രശ്നമില്ലെന്നാണ് വിദഗ്ധസമിതി നിർദേശിച്ചത്. മാസ്ക് നിർബന്ധമായി ധരിക്കണമെന്ന നിബന്ധന ഒഴിവാക്കണം. താൽപര്യമുള്ളവർക്കു തുടർന്നും മാസ്ക് ധരിക്കാം. രോഗലക്ഷണങ്ങളുള്ളവർ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്ന നിർദേശം വയ്ക്കണമെന്നും വിദഗ്ധസമിതി സർക്കാരിനെ അറിയിച്ചു.രോഗം കുറയുന്ന സാഹചര്യത്തിൽ മാസ്ക് ഒഴിവാക്കണമെന്നാണ് സർക്കാർ തീരുമാനം. എന്നു മുതൽ ഒഴിവാക്കണമെന്ന് നിശ്ചയിച്ചിട്ടില്ല. ചർച്ചകൾ നടക്കുകയാണ്’–വിദഗ്ധസമിതി […]

Continue Reading

മാസ്‌ക് ധരിക്കാത്തതിനു മര്‍ദനം; അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മാസ്‌ക് ധരിക്കാത്തതിനു പൊലീസ് മർദ്ദിച്ചെന്ന പരാതിയില്‍ അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി.  സംസ്ഥാന പൊലീസ് മേധാവിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. മാസ്ക് ധരിക്കാത്തതിന് പൊലീസ് ഉപദ്രവിച്ചെന്ന പരാതിയുമായി കോഴിക്കോട് സ്വദേശി ടി.കെ.വൈശാഖാണ് കോടതിയെ സമീപിച്ചത്. എറണാകുളം മുനമ്പം പൊലീസിനെതിരെയായിരുന്നു പരാതി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം വേണ്ടെന്നും നിയമപ്രകാരം നടപടിയെടുത്താല്‍ മതിയെന്നും ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി അഭിപ്രായപ്പെട്ടിരുന്നു. പൊതുസ്ഥലത്ത് അല്‍പനേരം […]

Continue Reading

‘മാസ്‌കിനും പള്‍സ് ഓക്സിമീറ്ററിനും അമിതവില ഈടാക്കിയാല്‍ നടപടി; ആംബുലന്‍സ് ഇല്ലെങ്കില്‍ പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടിക തയാറാക്കണം’

തിരുവനന്തപുരം: പള്‍സ് ഓക്സിമീറ്റര്‍, മാസ്‌ക് എന്നിവയ്ക്ക് അമിതവില ഈടാക്കുന്നതിനെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് അമിതവില ഈടാക്കുന്ന പ്രശ്നമുണ്ടെങ്കില്‍ ജില്ലാ ഭരണസംവിധാനത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. മുന്‍പ് വാങ്ങിയവരില്‍ നിന്നും പള്‍സ് ഓക്സി മീറ്ററുകള്‍ ശേഖരിച്ച് അതിന്റെ ഒരു പൂള്‍ ഉണ്ടാക്കാനും വാര്‍ഡ് തല സമിതികള്‍ നേതൃത്വം കൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയയാരുന്നു മുഖ്യമന്ത്രി ആദ്യഘട്ടത്തില്‍ എന്നപോലെ പ്രതിരോധത്തില്‍ നിര്‍ണായകമായ […]

Continue Reading