‘മെസ്സിയെക്കുറിച്ച് ഞാൻ എഴുതൂല…’; മെസ്സിയെക്കുറിച്ചുള്ള ചോദ്യത്തിനു നെയ്മാർ ഫാനായ 4–ാം ക്ലാസുകാരിയുടെ ഉത്തരം

തിരൂർ • ‘അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയുടെ ജീവചരിത്രക്കുറിപ്പ് തയാറാക്കുക’ – നാലാം ക്ലാസ് മലയാളം വാർഷിക പരീക്ഷയിലെ ചോദ്യത്തിന് തിരൂർ പുതുപ്പള്ളി ശാസ്താ എഎൽപി സ്കൂളിലെ റിസ ഫാത്തിമയുടെ ഉത്തരം ഇങ്ങനെ – ‘‘ഞാൻ എഴുതൂല, ഞാൻ ബ്രസീൽ ഫാൻ ആണ്. എനിക്ക് നെയ്മെറിനെയാണ് ഇഷ്ടം. മെസിയെ ഇഷ്ടമല്ല.’’നിലമ്പൂർ തണ്ണിക്കടവ് എയുപി സ്കൂളിലെ കെ.ഷാനിദ് കൃത്യമായ ഉത്തരമെഴുതി. അനുബന്ധമായി ഇത്രകൂടി ചേർത്തു. ‘‘മെസ്സി നെയ്മാറിന്റെ ഉറ്റ സുഹൃത്താണ്. പക്ഷേ, നെയ്മാറിന്റെ ഏഴയലത്ത് എത്തൂല. വെറുതെ […]

Continue Reading

മെസി ഇനി ലോകകപ്പിനില്ല

ഖത്തറില്‍ ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനൽ തന്‍റെ കരിയറിലെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്ന് ലയണല്‍ മെസി. അർജന്‍റീനയിലെ പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം അറിയിച്ചത്. വ്യക്തിഗത നേട്ടങ്ങളല്ല കൂട്ടായ്മയുടെ വിജയത്തിനാണ് പ്രാധാന്യമെന്ന് അദ്ദേഹം പറഞ്ഞു.അടുത്ത ലോകകപ്പിന് നാല് വർഷങ്ങളുണ്ട്. ഇനിയും ഇതുപോലെ കളിക്കാനാവുമെന്ന് കരുതുന്നില്ല. ഈ രീതിയിൽ കരിയർ പൂർത്തിയാക്കുന്നതാണ് നല്ലത്. ലോകകപ്പ് എന്ന ലക്ഷ്യം നേടാന്‍ പരമാവധി ശ്രമിക്കും. ഒരു ചുവട് മാത്രം അകലെയാണ് തങ്ങളെന്നും മെസി പറഞ്ഞു. ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ […]

Continue Reading

മിശിഹായ്ക്ക് മുന്നിൽ വഴിമാറി ക്രൊയേഷ്യ; അര്‍ജന്റീന ഫൈനലിൽ

ഖത്തർ ലോകകപ്പിലെ ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ അധ്വാനിച്ചു കളിച്ച ക്രൊയേഷ്യയെ നിസഹായരാക്കി അര്‍ജന്റീന ഫൈനലിൽ. അൽവാരസ് രണ്ടു തവണയും മെസ്സി ഒരിക്കലും ലക്ഷ്യം കണ്ടപ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. ആറാം തവണയാണ് അര്‍ജന്റീന ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ക്രൊയേഷ്യ ആധിപത്യം പുലർത്തുന്ന കാഴ്ചയായിരുന്നു ആദ്യ 20 മിനിറ്റിൽ. ലൂക്കാ മോഡ്രിച്ച് ബ്രോസോവിച്ച് കൊവാസിച്ച് സഖ്യം മധ്യനിരയിൽ കളി നിയന്ത്രിച്ചതോടെ, അർജന്റീന താരങ്ങൾ കാഴ്ചക്കാരായി. ആദ്യ 20 മിനിറ്റ് നിയന്ത്രണം കുറഞ്ഞ […]

Continue Reading

മറഡോണക്കൊപ്പമെത്തി മെസി; അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിക്കുന്ന താരം

ദോഹ: ലോകകപ്പ് റെക്കോര്‍ഡുകളില്‍ ഫുട്‌ബോള്‍ ഇതിഹാസം മറഡോണക്കൊപ്പമെത്തി അര്‍ജന്റീന നായകന്‍ ലയണല്‍ മെസി. അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളത്തിലിറങ്ങിയെന്ന നേട്ടത്തിലാണ് മെസി മറഡോണയുടെ ഒപ്പമെത്തിയത്. 21 ലോകകപ്പ് മത്സരങ്ങളാണ് മറഡോണ അര്‍ജന്റീനക്ക് വേണ്ടി കളത്തിലിറങ്ങിയത്. അര്‍ജന്റീന-മെക്‌സിക്കോ മത്സരത്തില്‍ തന്റെ 21-ാമത്തെ ലോകകപ്പ് മത്സരത്തിനാണ് മെസി ബൂട്ടു കെട്ടിയത്.മെസിയുടെ അഞ്ചാമത്തെ ലോകകപ്പാണിത്. 2006 മുതലുള്ള ലോകകപ്പുകളില്‍ ഏഴ് ഗോളുകളാണ് ഇതുവരെ മെസി നേടിയിട്ടുള്ളത്. താരത്തിന്റെ അവസാനത്തെ ലോകകപ്പായിരിക്കും എന്ന വാര്‍ത്തകള്‍ നിലനില്‍ക്കെ ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും […]

Continue Reading

‘മെസിയെ പിന്നിലാക്കി ക്രിസ്റ്റ്യാനോ’; ലോകത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരം

ലോകത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫോര്‍ബ്‌സ് പുറത്തു വിട്ട പട്ടികയില്‍ മെസിയെ പിന്തള്ളിയാണ് റൊണാള്‍ഡോ ഒന്നാമതെത്തിയത്. 91.5 മില്യണ്‍ യൂറോയാണ് പോര്‍ച്ചുഗീസ് താരത്തിന്റെ ഈ സീസണിലെ പ്രതിഫലം. യുവന്റെസ് വിട്ട് മാഞ്ചസ്റ്റര്‍ യുണെയ്റ്റഡിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് താരത്തിന്റെ പ്രതിഫലത്തില്‍ വര്‍ധനവുണ്ടായത്. രണ്ടാം സ്ഥാനത്തുള്ള മെസിയുടെ പ്രതിഫലം 80.5 മില്യണ്‍ യൂറോയാണ്. എന്നാല്‍, സ്പാനിഷ് ക്ലബായ ബാര്‍സിലോണ വിട്ട് ഫ്രഞ്ച് ക്ലബായ പാരിസ് സെയ്ന്റ് ജര്‍മനിലെത്തിയ മെസിക്കാണ് അടിസ്ഥാന ശമ്പളം കൂടുതല്‍. 54.94 […]

Continue Reading