മറഡോണക്കൊപ്പമെത്തി മെസി; അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിക്കുന്ന താരം

ദോഹ: ലോകകപ്പ് റെക്കോര്‍ഡുകളില്‍ ഫുട്‌ബോള്‍ ഇതിഹാസം മറഡോണക്കൊപ്പമെത്തി അര്‍ജന്റീന നായകന്‍ ലയണല്‍ മെസി. അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളത്തിലിറങ്ങിയെന്ന നേട്ടത്തിലാണ് മെസി മറഡോണയുടെ ഒപ്പമെത്തിയത്. 21 ലോകകപ്പ് മത്സരങ്ങളാണ് മറഡോണ അര്‍ജന്റീനക്ക് വേണ്ടി കളത്തിലിറങ്ങിയത്. അര്‍ജന്റീന-മെക്‌സിക്കോ മത്സരത്തില്‍ തന്റെ 21-ാമത്തെ ലോകകപ്പ് മത്സരത്തിനാണ് മെസി ബൂട്ടു കെട്ടിയത്.മെസിയുടെ അഞ്ചാമത്തെ ലോകകപ്പാണിത്. 2006 മുതലുള്ള ലോകകപ്പുകളില്‍ ഏഴ് ഗോളുകളാണ് ഇതുവരെ മെസി നേടിയിട്ടുള്ളത്. താരത്തിന്റെ അവസാനത്തെ ലോകകപ്പായിരിക്കും എന്ന വാര്‍ത്തകള്‍ നിലനില്‍ക്കെ ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും […]

Continue Reading