ഉത്തരക്കടലാസ് കാണാതായ വിദ്യാര്‍ഥിക്ക് പരമാവധി മാര്‍ക്ക് നല്‍കണം; കേരള സര്‍വകലാശാലയ്ക്ക് ഹൈക്കോടതി നിര്‍ദേശം
കൊച്ചി: ഉത്തരക്കടലാസ് കാണാതായ വിദ്യാര്‍ഥിക്ക് പരമാവധി മാര്‍ക്ക് നല്‍കി ഫലം പ്രസിദ്ധീകരിക്കാന്‍ ഹൈക്കോടതി കേരള സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി. ഉത്തരക്കടലാസ് കാണാതായെന്നും തന്നെ തോല്‍പ്പിച്ചെന്നും ചൂണ്ടിക്കാട്ടി കൊട്ടാരക്കര സെന്റ് ഗ്രീഗോറിയോസ് കോളേജിലെ എംകോം വിദ്യാര്‍ഥിനി കെ എം സസ്‌ന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്. ഉത്തരക്കടലാസ് കാണാതായത് വിദ്യാര്‍ഥിയുടെ കുറ്റമല്ലെന്നും ഇക്കാര്യത്തില്‍ കണ്ണുംപൂട്ടി ഇരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഗര്‍ഭിണിയായതിനാല്‍ രണ്ടാംസെമസ്റ്റര്‍ വിദ്യാര്‍ഥിനി എഴുതിയില്ല. എന്നാല്‍, മറ്റു പരീക്ഷകള്‍ എഴുതി. തുടര്‍ന്ന് സപ്ലിമെന്ററി പരീക്ഷയും എഴുതി. […]
Continue Reading