തൃശ്ശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി മരിച്ചു

തൃശൂർ: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി മരിച്ചു. തൃശ്ശൂർ തിരുവില്വാമലയിൽ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയാണ് മരിച്ചത്. ഫോണിൽ വിഡിയോ കാണുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. കുട്ടി തൽക്ഷണം മരിച്ചു. വീട്ടിൽ ഫൊറൻസിക് വിദഗ്ധർ പരിശോധന നടത്തുകയാണ്. ഇതിനുശേഷമേ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ.

Continue Reading