മോദിയുടെ നാല് മണിക്കൂര്‍ സന്ദര്‍ശനത്തിനായി മധ്യപ്രദേശ് സര്‍ക്കാര്‍ ചെലവഴിക്കുന്നത് 23 കോടി രൂപ

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മധ്യപ്രദേശ് സന്ദര്‍ശനത്തിനായി 23 കോടി രൂപ ചെലവിട്ട് ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍. നാല് മണിക്കൂര്‍ മാത്രം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനാണ് ഇത്രയും അധികം തുക വകയിരുത്തിയിരിക്കുന്നത്.മധ്യപ്രദേശിലെ ഗോത്ര യോദ്ധാക്കളെ ആദരിക്കുന്ന ചടങ്ങിനായാണ് പ്രധാനമന്ത്രി മധ്യപ്രദേശിലെത്തുന്നത്.കൂടാതെ രാജ്യത്തെ ആദ്യ പൊതു-സ്വകാര്യ പങ്കാളിത്തതോടെ നിര്‍മിച്ച ഹബീബ്ഗഞ്ച് റെയില്‍വേ സ്‌റ്റേഷനും ചടങ്ങില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.52 ജില്ലകളില്‍ നിന്ന് വരുന്നവരുടെ ഗതാഗതം, ഭക്ഷണം, താമസം എന്നിവയ്ക്കായി 12 കോടി രൂപയും അഞ്ച് താഴികക്കുടങ്ങള്‍, കൂടാരങ്ങള്‍, അലങ്കാരം, പ്രചാരണം […]

Continue Reading