രക്തത്തിന് ആവശ്യക്കാർ കൂടുന്നു, ഒപ്പം ക്ഷാമവും:മൊഗ്രാൽ ദേശീയവേദിയുടെ രക്തദാന ക്യാമ്പ് നാളെ

മൊഗ്രാൽ. ജില്ലയിൽ രോഗികൾക്ക് രക്തത്തിനായി ആവശ്യക്കാർ കൂടുന്നതിനനുസരിച്ച് ബ്ലഡ് ബാങ്കുകളിൽ രക്തത്തിന്റെ കുറവ് അനുഭവപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളത്. കോവിഡ് കാലത്ത് നിയന്ത്രണങ്ങൾ മൂലം സന്നദ്ധ സംഘടനകളുടെ രക്തദാന ക്യാമ്പുകൾ നടക്കാതെ പോയതാണ് ആവശ്യത്തിന് രക്തം കിട്ടാത്തത്തിന് കാരണമായിരിക്കുന്നത്.ഇത് മൂലം രോഗികൾ ഏറെ പ്രയാസപ്പെടുന്നുമുണ്ട്. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം മൊഗ്രാൽ ദേശീയവേദിയും ജനരക്ഷാ കേരളയും സംയുക്തമായി ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് കാസർഗോഡ്, ബ്ലഡ് ഹെല്പ് ലൈൻ കർണാടക എന്നിവയുടെ സഹകരണത്തോടെ ഈ മാസം 18ന് (നാളെ) […]

Continue Reading

എക്സൈസ് പ്രിവന്റീവ് ഓഫീസർ എൻ.ജി രഘുനാഥനെ മൊഗ്രാൽ ദേശീയവേദി നാളെ (ആഗസ്റ്റ് 14ന് ) ആദരിക്കുന്നു

മൊഗ്രാൽ:ആന്റി നാർകോട്ടിക് കൗൺസിൽ ഓഫ് ഇന്ത്യ സിൽവർ ജൂബിലി പുരസ്കാര ജേതാവും കാസറഗോഡ് എക്സൈസ് പ്രിവന്റീവ് ഓഫീസറുമായ എൻ.ജി രഘുനാഥനെ മൊഗ്രാൽ ദേശീയവേദി ഓഗസ്റ്റ് 14 ന് വൈകുന്നേരം 4:30ന് മൊഗ്രാൽ ടൗണിൽ പൊതുപരിപാടിയിൽ വെച്ച് ആദരിക്കുന്നു. വിദ്യാർത്ഥികളടക്കമുള്ള യുവസമൂഹത്തെ അഗാധ ഗർത്തത്തിലേക്ക് തള്ളിവിടുന്ന ലഹരി വ്യാപനത്തിനെതിരെ വർഷങ്ങളായി നടത്തിവരുന്ന പ്രതിഫലേച്ഛയില്ലാത്ത പോരാട്ടത്തിന് ‘ആന്റി നാർകോട്ടിക്ക് കൗൺസിൽ ഓഫ് ഇന്ത്യയുടെ സിൽവർ ജൂബിലി പുരസ്‌ക്കാരം എൻ.ജി രഘുനാഥന് കഴിഞ്ഞമാസം ലഭിച്ചിരുന്നു. ഇത് പരിഗണിച്ചാണ് മൊഗ്രാൽ ദേശീയവേദി പ്രശസ്തിപത്രം […]

Continue Reading

കാസറഗോഡ് റോട്ടറി ക്ലബ്‌ പ്രസിഡന്റ് അബ്ദുൽ ഹമീദിന് മൊഗ്രാൽ ദേശീയവേദി സ്വീകരണം നൽകി

മൊഗ്രാൽ :കാസറഗോഡ് റോട്ടറി ക്ലബ്‌ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഇശൽ ഗ്രാമത്തിന്റെ അഭിമാനവും മൊഗ്രാൽ ദേശീയവേദി ഗൾഫ് കമ്മിറ്റി മുൻ ചെയർമാനുമായ മൊഗ്രാൽ അബ്ദുൽ ഹമീദിന് മൊഗ്രാൽ ദേശീയവേദി സ്വീകരണം നൽകി. അന്താരാഷ്ട്ര തലത്തിൽ തന്നെ മികവാർന്ന പ്രവർത്തനങ്ങളുമായി മുന്നേറുന്ന റോട്ടറി ഇന്റർനാഷണൽ, സപ്തഭാഷാ സംഗമ ഭൂമിയുടെ സർവ്വ മേഖലകളിലും കയ്യൊപ്പ് ചാർത്തിയ മാതൃകാ സംഘടനയാണ്.മൊഗ്രാൽ അബ്ദുൽ ഹമീദിന് ദേശീയവേദിയുടെ ഉപഹാരം സാമൂഹിക – പരിസ്ഥിതി പ്രവർത്തകൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ സമ്മാനിച്ചു. ദേശീയവേദി വൈസ് പ്രസിഡന്റ് എം. എം […]

Continue Reading

ജില്ലയിലെ ആരോഗ്യ പിന്നോക്കാവസ്ഥ : ദയാബായി അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചപ്പോൾ കുമ്പളയിൽ ദേശീയവേദി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

കുമ്പള. ജില്ലയിലെ ആരോഗ്യ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരമാവശ്യപ്പെട്ട് പ്രശസ്ത- സാമൂഹ്യ പരിസ്ഥിതി പ്രവർത്തക ദയാബായി സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചപ്പോൾ കുമ്പളയിൽ മൊഗ്രാൽ ദേശീയവേദി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അതേസമയം പരിപാടി സംഘടിപ്പിച്ചത് ശ്രദ്ധേയമായി. ഐക്യദാർഢ്യ സദസ്സ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള ഉദ്ഘാടനം ചെയ്തു. ദേശീയവേദി പ്രസിഡണ്ട് സിദ്ദിഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സമര സംഘാടക സമിതി ജില്ലാ വൈസ് ചെയർമാൻ അബ്ദുൽ റഹ്മാൻ ബന്ദിയോട് മുഖ്യപ്രഭാഷണം നടത്തി. ടി […]

Continue Reading

ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ദേശീയവേദി, സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്റെ സഹകരണത്തോടെ ബോധവൽക്കരണ ലഘുലേഖ വിതരണം ചെയ്തു

മൊഗ്രാൽ : ലഹരി വ്യാപനത്തിനെതിരെ സന്ധിയില്ലാ സമരവുമായി മുന്നേറുന്ന മൊഗ്രാൽ ദേശീയവേദി ലഹരി വിരുദ്ധ ദിനത്തിലും തങ്ങളുടെ ദൗത്യം നിർവ്വഹിക്കാൻ മറന്നില്ല.മൊഗ്രാൽ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്റെ സഹകരണത്തോടെ മൊഗ്രാൽ ടൗണിൽ ബോധവൽക്കരണ ലഘുലേഖ വിതരണം ചെയ്ത് ജനങ്ങളെ ലഹരിയുടെ വിപത്തിൽ നിന്ന് രക്ഷിക്കാനുള്ള പരിപാടിയാണ് ഈ ദിനത്തിൽ ദേശീയവേദി സംഘടിപ്പിച്ചത്. ഫെബ്രുവരിയിൽ കുമ്പള പഞ്ചായത്തിലെ വിവിധ വാർഡുകളിലൂടെ ഏകദിന ഗ്രാമസഞ്ചാര പദയാത്ര നടത്തിയാണ് ലഹരിക്കെതിരെയുള്ള ക്യാമ്പയിന് ദേശീയവേദി തുടക്കമിട്ടത്. തുടർന്ന് രണ്ടാം ഘട്ടത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി […]

Continue Reading

വിദ്വേഷത്തിന്റെ വിളവെടുപ്പിന് കേന്ദ്രസർക്കാർ കൂട്ടുനിൽക്കുന്നത് രാജ്യത്തിന് കളങ്കം.* *-മൊഗ്രാൽ ദേശീയവേദി*

മൊഗ്രാൽ. ഇസ്ലാം മത വിശ്വാസത്തിനെതിരെ സംഘപരിവാർ പ്രസ്ഥാനങ്ങൾ സ്ഥിരമായി നടത്തിവരുന്ന വിദ്വേഷ പ്രചരണങ്ങൾക്ക് കേന്ദ്രസർക്കാർ തന്നെ കൂട്ടുനിൽക്കുന്നത് അപകടകരവും, രാജ്യത്തിന് കളങ്കവുമെന്ന് മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. കേന്ദ്ര ഭരണത്തിന് നേതൃത്വം നൽകുന്ന ബിജെപി വക്താക്കൾ തന്നെ നടത്തിയ നബി നിന്ദയിലൂടെ രാജ്യം ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ തലകുനിക്കേണ്ടി വന്നു. എന്നിട്ട് പോലും പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയും ഈ വിഷയത്തിൽ കാണിക്കുന്ന മൗനം ഇന്ത്യക്ക് പുറത്ത് ജോലിയെടുക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ വംശജരുടെ മനസ്സിന് മുറിവേറ്റുവെന്ന് യോഗം അഭിപ്രായപ്പെട്ടു. ലോകരാഷ്ട്രങ്ങളും […]

Continue Reading

വായന അന്യംനിന്ന് പോകരുത് : പത്രമാധ്യമങ്ങളുടെ നിലനിൽപ്പിന് സർക്കാർ ഇടപെടൽ വേണം-ദേശീയ വേദി

മൊഗ്രാൽ : അച്ചടി ഉൽപന്നങ്ങളുടെ അനിയന്ത്രിതമായ വിലവർധനവ് മൂലം പത്രമാധ്യമങ്ങൾക്ക് നിരന്തരമായി വിലവർധിക്കുന്നത് വായനക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നതായി മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച വായനാദിന സംഗമം അഭിപ്രായപ്പെട്ടു. വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പത്രമാധ്യമങ്ങൾക്ക് അച്ചടി സാമഗ്രികൾ സബ്‌സിഡി ഇനത്തിൽ നൽകാൻ സർക്കാർ ഇടപെടണമെന്നും സംഗമം ആവശ്യപെട്ടു.സോഷ്യൽ മീഡിയയുടെ അതിപ്രസരം പുസ്തക വായനയിൽ നിന്ന് മുഖംതിരിക്കാൻ യുവ സമൂഹത്തെ പ്രേരിപ്പിക്കുന്നത് വേദനാജനകമാണ്. വായനയുടെ അത്ഭുതലോകത്തേക്ക് മലയാളികളെ കൈപിടിച്ചുയർത്താൻ പി. എൻ പണിക്കർ നടത്തിയ സേവനങ്ങൾ നാം വിസ്മരിച്ച്പോവരുതെന്നും വായനാദിനാചരണം അഭിപ്രായപ്പെട്ടു.പ്രസിഡന്റ് […]

Continue Reading

എസ് എസ് എൽ സി : മികച്ച വിജയം കൈവരിച്ച പ്രതിഭകൾക്ക് ദേശീയവേദിയുടെ അനുമോദനം

മൊഗ്രാൽ :SSLC പരീക്ഷയിൽ നൂറുമേനി വിജയം കൈവരിച്ച GVHSS മൊഗ്രാലിൽ നിന്നും മുഴുവൻ വിഷയത്തിലും A+ നേടി നാടിന്റെ യശസ്സുയർത്തിയ നാല് പ്രതിഭകളെ മൊഗ്രാൽ ദേശീയവേദി അനുമോദിച്ചു.മുഹമ്മദ്‌ ഉസൈർ ഐ. എൻ, ആസിയത്ത് ഷഹല, ഫാത്തിമ അസ്‌ല പി, ആസിയത്ത് അംന കെ. എം എന്നിവരെയാണ് ദേശീയവേദി ഭാരവാഹികൾ വീട്ടിലെത്തി മധുരം നൽകി അനുമോദിച്ചത്. പ്രസിഡന്റ്‌ എ.എം സിദ്ദിഖ് റഹ്മാൻ, ജന. സെക്രട്ടറി ടി. കെ ജാഫർ, സെക്രട്ടറി എം. വിജയകുമാർ, മുൻ പ്രസിഡന്റ് ടി.കെ അൻവർ, […]

Continue Reading

മിൽമയെ തോളിലേറ്റി 45 വർഷം: മുഹമ്മദ് ബന്നങ്കുളത്തിന് ലോക ക്ഷീര ദിനത്തിൽ മൊഗ്രാൽ ദേശീയവേദിയുടെ ആദരവ്

മൊഗ്രാൽ : 1980 മുതൽ കുമ്പളയിലും, സമീപപ്രദേശങ്ങളിലും വീടുകളിൽ മിൽമപാലും പത്രവും മുടക്കം കൂടാതെ വിതരണം ചെയ്തു വരുന്ന മുഹമ്മദ് ബന്നങ്കുളത്തിന് മൊഗ്രാൽ ദേശീയ വേദിയുടെ ആദരം. ലോക ക്ഷീര ദിനത്തിലാണ് നാലര പതിറ്റാണ്ടു കാലമായി ഈ രംഗത്ത് നിറഞ്ഞുനിൽക്കുന്ന മിൽമ വില്പനക്കാരനായ മുഹമ്മദിനെ മൊഗ്രാൽ ദേശീയവേദി ആദരിച്ചത്. കർണാടക വിട്ട്ള സ്വദേശിയാണ് മുഹമ്മദ്. 1980ൽ ജോലിതേടി കുമ്പളയിൽ എത്തുകയായിരുന്നു. അന്നുതൊട്ട് ഇന്നുവരെ മിൽമപ്പാലും, ഒപ്പം പത്രങ്ങളും വീട് വീടാന്തരം വിതരണം ചെയ്തു വരുന്നു. തുടക്കം സൈക്കിളിലായിരുന്നു […]

Continue Reading

നടപ്പാത ഇല്ലാതെയുള്ള ദേശീയപാത വികസനം അശാസ്ത്രീയം : ഹൈക്കോടതി ഉത്തരവ് കേൾക്കണമെന്ന് മൊഗ്രാൽ ദേശീയവേദി.

മൊഗ്രാൽ. കാൽനടയാത്രക്കാർക്ക് നടപ്പാത നിർമ്മിക്കാതെയു ള്ള ദേശീയപാത വികസനം അശാസ്ത്രീയവും, കോടതി അലക്ഷ്യവുമെന്ന് മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് നിർമ്മിക്കുന്ന പ്രധാന റോഡുകളിൽ കാൽനടയാത്രക്കാർക്ക് നടപ്പാത എന്നത് നാടിന്റെ സംസ്കാരമായി മാറണമെന്ന ഹൈക്കോടതി നിർദ്ദേശം ദേശീയപാത വികസനത്തിനും നടപ്പിലാക്കണം.റോഡുകൾ വാഹന യാത്രക്കാർക്ക് മാത്രമുള്ളതല്ല, നടപ്പാതയും അതിന്റെ ഭാഗമാണ്.റോഡുകളുടെ കാര്യത്തിൽ തീരുമാനം എടുക്കുന്നവരും,അത് നടപ്പിലാക്കുന്ന അധികാരികളും ഇക്കാര്യം അവഗണിക്കുന്നത് ശരിയല്ലെന്ന് 2021ലെ ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. സംസ്ഥാനത്തെ റോഡുകൾ ഗതാഗതയോഗ്യമാക്കണ മെന്ന് ആവശ്യപ്പെട്ടുള്ള 2001-ൽ കൊച്ചി […]

Continue Reading