എയിംസ് കേരളത്തിൽ വരും: കാസർഗോഡ് സ്ഥാപിക്കുംവരെ പ്രക്ഷോഭം. — നാസർ ചെർക്കളം

മൊഗ്രാൽ. ഭരണകൂടം എൻഡോസൾഫാൻ വിഷമഴ പെയ്യിപ്പിച്ച കാസർഗോഡ് ജില്ലയിലെ പ്രദേശങ്ങളിൽ ഇന്നും കുട്ടികളടക്കം നിരവധി പേർ മരിച്ചു വീഴുമ്പോൾ എയിംസിനായി കാസറഗോഡിനെ പരിഗണിക്കാത്ത സംസ്ഥാന സർക്കാറിന്റെ പിടിപ്പുകേടാണ് കേന്ദ്രം കേരളത്തിന് എയിംസ് അനുവദിക്കാത്തതിന് കാരണമെന്ന് എയിംസ്‌ കാസർഗോഡ് ജനകീയകൂട്ടായ്മ വർക്കിംഗ് ചെയർമാനും അനിശ്ചിതകാല നിരാഹാര സമര സംഘാടകസമിതി ചെയർമാനുമായ നാസർ ചെർക്കളം അഭിപ്രായപ്പെട്ടു. മൊഗ്രാൽ ദേശീയവേദി മൊഗ്രാലിൽ സംഘടിപ്പിച്ച “സമര ഐക്യദാർഢ്യദിന സദസ്സ്” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റ് മനസ്സിലാക്കി കാസർഗോഡ്ന്റെ പേര് കൂടി ഉൾപ്പെടുത്തി […]

Continue Reading

ലഹരിക്കെതിരെ മൊഗ്രാൽ ദേശീയവേദി “ഗ്രാമസഞ്ചാരം ”പദയാത്ര നടത്തും

മൊഗ്രാൽ: ലഹരിയിൽ നിന്ന് നാടിനെ രക്ഷിക്കാനും, വരുംതലമുറയെ ലഹരി ഉപയോഗത്തിൽ നിന്ന് മുക്തമാക്കാനും മൊഗ്രാൽ ദേശീയവേദി “ഗ്രാമസഞ്ചാരം” എന്നപേരിൽ പദയാത്ര നടത്തും. കുമ്പള ഗ്രാമ പഞ്ചായത്തിലെ 14,15,16, 17,18,19,20 വാർഡുകൾ ഉൾക്കൊള്ളുന്ന പ്രദേശങ്ങളിലൂടെയാണ് ലഹരിവിരുദ്ധ സന്ദേശമുയർത്തിപ്പിടിച്ച് കുമ്പള പോലീസ്, എക്സൈസ്, വാർഡ് ജാഗ്രതാസമിതികൾ, സന്നദ്ധസംഘടനകൾ, ജമാഅത്ത് കമ്മിറ്റികൾ എന്നിവയുടെ സഹകരണത്തോടെ 2022 ഫെബ്രുവരി 16ന് ബുധനാഴ്ചയാണ് പദയാത്ര സംഘടിപ്പിക്കുന്നത്. തൂവെള്ള വസ്ത്രവും, ഗാന്ധി തൊപ്പിയും ധരിച്ച് ദേശീയ വേദി ഭാരവാഹികളും, എക്സിക്യൂട്ടീവ് അംഗങ്ങളും ഉൾപ്പെടെ അമ്പതോളം പേർ […]

Continue Reading

മീഡിയവൺ സംപ്രേക്ഷണം റദ്ദ് ചെയ്ത നടപടി: ജനങ്ങൾക്ക് അറിയാനുള്ളതും, അറിയിക്കാനുള്ളതുമായ സ്വാതന്ത്ര്യത്തെ കേന്ദ്രസർക്കാർ ഭയക്കുന്നു. – മൊഗ്രാൽ ദേശീയവേദി

മൊഗ്രാൽ. ജനദ്രോഹ നടപടികളിലൂടെയും, ജനങ്ങളെ വിഭജിക്കുന്ന വർഗീയ അജണ്ട കളിലൂടെയും മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാർ ജനങ്ങൾക്ക് അറിയാനുള്ള സ്വാതന്ത്ര്യത്തെയും അത് ജനങ്ങളിൽ എത്തിക്കാനുള്ള മാധ്യമ സ്വാതന്ത്ര്യത്തെയും ഭയക്കുകയാണെന്ന് മൊഗ്രാൽ ദേശീയവേദി യോഗം കുറ്റപ്പെടുത്തി. മീഡിയാവൺ ചാനൽ സംപ്രേക്ഷണം റദ്ദ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ദേശീയവേദി ഓഫീസിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. യോഗം ദേശീയവേദി സീനിയർ അംഗവും, ഗൾഫ് പ്രതിനിധിയുമായ ഗഫൂർപെർവാഡ് ( ലണ്ടൻ) ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു.ടി […]

Continue Reading

ഒളിമ്പിക് ഫുട്ബോൾ പ്രഥമ ജില്ലാ ചാമ്പ്യന്മാരായ മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന് മൊഗ്രാൽ ദേശീയ വേദി സ്വീകരണം നൽകി

മൊഗ്രാൽ: ഒളിമ്പിക് ഫുട്ബോൾ പ്രഥമ ജില്ലാ ചാമ്പ്യന്മാരായ മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന് മൊഗ്രാൽ ദേശീയ വേദി സ്വീകരണം നൽകി. ഒളിമ്പിക് അസോസിയേഷന്റെ സഹകരണത്തോടെ ജില്ലാ ഫുട്ബോൾ അസോസിയേഷൻ (DFA) നേതൃത്വത്തിൽ നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് സ്റ്റേഡിയത്തിൽ ഈ മാസം രണ്ടാം വാരത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ചാമ്പ്യൻഷിപ്പിലാണ് മൊഗ്രാൽ സ്പോർട്സ് ക്ലബ് ജേതാക്കളായത്. ചാമ്പ്യൻഷിപ്പിലെ മികച്ച ഗോൾകീപ്പറായി മൊഗ്രാലിലെ ഷിജു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓഫീസിൽ വച്ച് നടന്ന സ്വീകരണ ചടങ്ങ് വ്യവസായപ്രമുഖനും മുൻ എം എസ് സി പ്രസിഡണ്ടുമായ […]

Continue Reading

ട്രാൻസ്ഫോർമർ സ്ഥാപിച്ചതിന്റെ ഫീസ് അടച്ചില്ല: വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുമെ ന്ന് മൊഗ്രാൽ സ്കൂളിന് കെഎസ്ഇബിയുടെ നോട്ടീസ്.

മൊഗ്രാൽ. കഴിഞ്ഞവർഷം മദ്ധ്യ ത്തിൽ മൊഗ്രാൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപം സ്ഥാപിച്ച പുതിയ ട്രാൻസ്ഫോർമറിന്റെ ഫീസ് ഇനത്തിൽ3,11.527 രൂപ കെഎസ്ഇബിക്ക് അടക്കുന്നതിൽ കാലതാമസം വരുത്തിയതിനാൽ സ്കൂളിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കുമെന്ന് കാണിച്ച് കുമ്പള കെഎസ്ഇബി ഓഫീസിൽ നിന്ന് മൊഗ്രാൽ ജിവിഎച് എസ്എസ് ഹെഡ്മാസ്റ്റർക്ക് നോട്ടീസ്. 2021 ഓഗസ്റ്റ് മാസത്തിലാണ് മൊഗ്രാൽ സ്കൂളിന് പുതുതായി പണിത കെട്ടിടത്തിലേക്ക് വൈദ്യുതി കണക്ഷൻ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ കെഎസ്ഇബിയോട് ആവശ്യപ്പെടുന്നത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ കെട്ടിടത്തിന് കണക്ഷൻ […]

Continue Reading

മൊഗ്രാൽ ദേശീയവേദി പ്രവർത്തന ഫണ്ട് സമാഹരണത്തിന് തുടക്കമായി

മൊഗ്രാൽ: കഴിഞ്ഞ മൂന്നു പതിറ്റാണ്ടു കാലമായി മൊഗ്രാലിലെ കലാ- സാമൂഹ്യ-സാംസ്കാരിക വിദ്യാഭ്യാസ -ജീവകാരുണ്യ മേഖലയിൽ സ്തുത്യർഹമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന മൊഗ്രാൽ ദേശീയവേദിയുടെ പ്രവർത്തന ഫണ്ട് സമാഹരണത്തിന് തുടക്കമായി. നാടിന്റെ സർവ്വ മേഖലകളിലും ഇടപെട്ട് വിനിയോഗിക്കുന്നതിനാണ് ഒരു വർഷത്തേക്കുള്ള പ്രവർത്തന ഫണ്ട്‌ കണ്ടെത്തുന്നത്.2022 ജനുവരി ഒന്ന് മുതൽ ഫെബ്രുവരി 28 വരെയാണ് പ്രവർത്തന ഫണ്ട് സ്വരൂപിക്കുന്നത്. ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ദേശീയവേദി ഗൾഫ് കമ്മിറ്റി മുൻ ചെയർമാൻ എം എ ഹമീദ് സ്പിക് ആദ്യതുക ട്രഷറർ […]

Continue Reading

ജനുവരി 9 ദേശീയ പ്രവാസി ദിനം: മൊഗ്രാൽ ദേശീയവേദി പ്രവാസി സംഗമം ഒരുക്കുന്നു

മൊഗ്രാൽ. 1980 മുതലുള്ള കാലഘട്ടത്തിൽ കേരളത്തിലെ സാമ്പത്തിക കുതിപ്പിന് ഏറ്റവും നിർണായകമായ സംഭാവന നൽകിയ പ്രവാസിസമൂഹം ഇന്ന് വലിയ പ്രതിസന്ധികൾക്കിടയിലൂടെയാണ് കടന്ന്പോകുന്നത്. കേരളത്തിലെ സാമ്പത്തിക അടിത്തറ പ്രവാസികളുടെ വിയർപ്പിൽ പണിതതാ ണെന്നും, അവർ നാടിന്റെ നട്ടെല്ലാണെന്നും വിളിച്ചു പറഞ്ഞ് സുഖിപ്പിച്ചുകൊണ്ടിരിക്കുന്ന മാറിമാറി വരുന്ന ഭരണകൂട – രാഷ്ട്രീയ കാപട്യങ്ങളെ തിരിച്ചറിയാൻ അവർക്ക് ഈ പ്രതിസന്ധി കാലം കാരണമായി എന്നതാണ് യാഥാർത്ഥ്യം. സാമ്പത്തിക കരുതിവെപ്പുകൾക്കപ്പുറം ഓരോ പ്രവാസിക്കും സ്വന്തത്തെ നിർവ്വചിക്കാൻ അവസരമൊരുക്കുന്നതായിരുന്നു അവന്റെ പുറം വാസങ്ങൾ. ഗൾഫ് മലയാളികളെ […]

Continue Reading

ലഹരി വിരുദ്ധ ക്യാമ്പയിൻ: വ്യാപക ബോധവൽക്കരണത്തിന് മൊഗ്രാൽ ദേശീയ വേദി

മൊഗ്രാൽ. യുവ തലമുറകളെ നാശത്തിലേക്ക് തള്ളിവിടുന്ന മയക്കുമരുന്ന് – ലഹരി മാഫിയയ്ക്കെതിരെ വ്യാപക ബോധവൽക്കരണത്തിന് മൊഗ്രാൽ ദേശീയവേദി. മയക്കുമരുന്ന് ഉപയോഗത്തിന്റെ കാര്യത്തിൽ ഗ്രാമങ്ങൾ പോലും എത്തിപ്പെടുക എന്നത് ഭയപ്പെടേണ്ട സാഹചര്യമാണെന്ന് ദേശീയവേദി യോഗം അഭിപ്രായപ്പെട്ടു. യുവാക്കളെയും, വിദ്യാർത്ഥികളെയും മയക്കുമരുന്ന് മാഫിയാ വാഹകരായി അവർ പോലുമറിയാതെ ഉപയോഗപ്പെടുത്തുകയാണ്. ഈ സാഹചര്യത്തിലാണ് മൊഗ്രാൽ ദേശീയവേദി പോലീസിന്റെയും, എക്സൈസിന്റെയും സഹകരണത്തോടെ വ്യാപക ബോധവത്കരണ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചത്. യോഗം വ്യവസായ പ്രമുഖനും, ദേശീയവേദി ഗൾഫ് പ്രതിനിധിയുമായ എം എ ഹമീദ് സ്പിക്ക് […]

Continue Reading

കോവിഡ് മരണ ധനസഹായം വിവേചനം പാടില്ല – മൊഗ്രാൽ ദേശീയവേദി

മൊഗ്രാൽ. കേരളത്തിന് പുറത്തുള്ള ആശുപത്രികളിൽ കോവിഡ് ബാധിച്ച് മരിച്ചവർക്ക് ധനസഹായം നിഷേധിക്കുന്ന അധികൃതരുടെ നിലപാട് തിരുത്തണമെന്നും, മരണത്തിന് വിവേചനം പാടില്ലെന്നും മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.കോവിഡ് മരണത്തിന്റെ അംഗീകൃത പട്ടികയിൽ സംസ്ഥാനത്ത് ഇടം കിട്ടാത്തവരേറെയാണ്. കേരളത്തിലെ എൽ.എസ്.ജി.ഡി സർട്ടിഫിക്കറ്റില്ലാത്തതിനാൽ മരണ സർട്ടിഫിക്കറ്റിനുള്ള പോർട്ടലിൽ നിന്ന് തള്ളപ്പെട്ടവരാണ് കൂടുതലും ധനസഹായം കിട്ടാതെ ബുദ്ധിമുട്ടുന്നത്. കർണാടകയിലും തമിഴ്നാട്ടിലും മരണപ്പെട്ടവർക്കാണ് അധികൃതർ ധനസഹായം നിഷേധിക്കുന്നത്. അത് പോലെ ഗൾഫിൽ മരിച്ച പ്രവാസികൾക്കും ധനസഹായമില്ല. കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം സംസ്ഥാനത്ത് സർക്കാർ […]

Continue Reading

ദേശീയ കർഷകദിനം: പഴയകാല കർഷകൻ പി എസ് ഹാജിയെ മൊഗ്രാൽ ദേശീയവേദി ആദരിച്ചു

മൊഗ്രാൽ. ദേശീയ കർഷക ദിനത്തിൽ പഴയകാല കർഷകൻ പി എസ് മുഹമ്മദ് ഹാജി പേരാലിനെ മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ വീട്ടിൽ ചെന്ന് ആദരിച്ചു. ദേശീയവേദി പ്രസിഡന്റ് എ എം സിദ്ദീഖ്‌റഹ്മാൻ ഷാൾ അണിയിച്ചു. വൈസ് പ്രസിഡണ്ടുമാരായ എം എം റഹ്മാൻ, റിയാസ് കരീം ജനറൽ സെക്രട്ടറി ടി കെ ജാഫർ, ട്രഷറർ മുഹമ്മദ് സ്മാർട്ട്, മുൻ പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ എന്നിവർ സംബന്ധിച്ചു.

Continue Reading