ലഹരിമുക്ത ഗ്രാമം : ദേശീയവേദി സ്കൂൾ, കോളേജുകൾ കേന്ദ്രീകരിച്ച് രണ്ടാംഘട്ട ബോധവൽക്കരണത്തിന്

മൊഗ്രാൽ. ലഹരിവ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള രണ്ടാംഘട്ട ബോധവൽക്കരണ പരിപാടിക്ക് മൊഗ്രാൽ ദേശീയവേദി രൂപം നൽകി. സ്കൂൾ, കോളേജുകൾ കേന്ദ്രീകരിച്ചാണ് രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുക. പിടിഎ കമ്മിറ്റികളുടെ സഹകരണത്തോടെ ഹൈസ്കൂൾ- ഹയർസെക്കൻഡറി വിഭാഗം വിദ്യാർഥികൾക്കും, രക്ഷിതാക്കൾക്കുമാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. ആഴ്ചയിൽ ഒരു ദിവസം ഒരു ക്ലാസ്സ് എന്ന നിലയിലായിരിക്കും പരിപാടി സംഘടിപ്പിക്കുക. ബോധവൽക്കരണത്തിന് ജില്ലയിലെ പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ, അധ്യാപകർ, സാംസ്കാരിക -വിദ്യാഭ്യാസ -ആരോഗ്യ രംഗത്തെ വിദഗ്ദർ, മതനേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകും. ലഹരിവ്യാപനത്തിനെതിരെ ഒന്നാംഘട്ടത്തിൽ […]

Continue Reading

കെകെ പുറം, മീലാദ് നഗർ നിവാസികളുടെ ചിരകാല സ്വപ്നം പൂവണിയുന്നു

മൊഗ്രാൽ. ഏറെ കാത്തിരിപ്പിന് ഒടുവിൽ മൊഗ്രാലിൽ രണ്ട് ലിങ്ക് റോഡുകൾ യാഥാർഥ്യമാവുന്നു.മൊഗ്രാൽ കെ കെ പുറം-കാടി യംകുളം ലിങ്ക് റോഡ്,നാങ്കി -മീലാദ് നഗർ ലിങ്ക് റോഡ് എന്നിവയുടെ ജോലികളാണ് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്, പ്രദേശവാസികൾ വർഷങ്ങളായി ആവശ്യപ്പെടുന്നതാണ് ഈ ലിങ്ക് റോഡുകളുടെ നിർമ്മാണം. കെ കെ പുറം നിവാസികൾക്ക് മൊഗ്രാൽ ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ, യുനാനി ഡിസ്പെൻസറി, അംഗൻവാടി എന്നിവിടങ്ങളിലേക്ക് വിദ്യാർഥികൾക്കും, രോഗികൾക്കും എളുപ്പത്തിൽ എത്തിച്ചേരാൻ ഏറെ ഉപകരിക്കുന്നതാണ് കാടിയംകുളം -കെകെ പുറം ലിങ്ക് […]

Continue Reading

“ഓൾഡ് ഈസ് ഗോൾഡ്” പഴയ കാല പടക്കുതിരകളുടെ ഒരപൂർവ്വ സംഗമം

മൊഗ്രാൽ:ഒരു കാലത്ത് നാടിൻ്റെ വിവിധ ഭാഗങ്ങളിലെ കളി മൈതാനങ്ങളിൽ നിറഞ്ഞാടിയവർ, ആരവങ്ങളുടെയും തീ പാറുന്ന പോരാട്ടങ്ങളുടെ യും ഗത കാല സ്മരണകൾ അയവിറക്കിയ ഒത്ത് കൂടൽ..”ഓൾഡ് ഈസ് ഗോൾഡ് “എന്ന തലവാചകം അന്വർത്ഥമാക്കുന്ന പഴയ കാല പട കുതിരകളുടെ അപൂർവ്വ സംഗമം.. മൊഗ്രാൽ സ്പോർട്സ് ക്ലബ്ബ്ന് വേണ്ടി രണ്ട് പതിറ്റാണ്ട് മുൻപ് ബൂട്ടണിഞ്ഞവരുടെ ഒത്ത് കൂടൽ കാണാനും കേൾക്കാനും ആകാംക്ഷയോടെ കാതുകൂർപ്പിച്ച് പുതിയ തലമുറയും അണിനിരന്നു…. മൊഗ്രാൽ കടവത്ത് ഇമാൻ വില്ല സാക്ഷ്യം വഹിച്ചത് ഒരു നൂറ്റാണ്ട് […]

Continue Reading

മൊഗ്രാൽ കടവത്ത് ടി. എം കുഞ്ഞി റോഡ് നാടിന് സമർപ്പിച്ചു

മൊഗ്രാൽ : കാസറഗോഡ് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പുനർ നാമകരണം ചെയ്യപ്പെട്ട മൊഗ്രാൽ കടവത്ത് ടി. എം കുഞ്ഞി റോഡ്, വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. ഓൾഡ് എം. സി.സി റോഡ് എന്നറിയപ്പെട്ടിരുന്ന പ്രസ്തുത റോഡിന് കാസറഗോഡിന്റെ സർവ്വ മേഖലകളിലും നിറശോഭ പരത്തി കടന്ന് പോയ ടി. എം കുഞ്ഞിയുടെ പേര് നൽകാൻ ജില്ലാ പഞ്ചായത്ത്‌ ഭരണസമിതി തീരുമാനിക്കുകയായിരുന്നു. നാടിന് ഉത്സവാന്തരീക്ഷം പകർന്ന ചടങ്ങിൽ നൂറുകണക്കിന് […]

Continue Reading

ലഹരി വ്യാപനത്തിനെ തിരെ നാടിളക്കി മൊഗ്രാൽ ദേശീയവേദിയുടെ ബോധവൽക്കരണ ഗ്രാമ സഞ്ചാര പദയാത്ര

മൊഗ്രാൽ. വർദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തി നെതിരെ നാടിളക്കി നടന്ന മൊഗ്രാൽ ദേശീയവേദിയുടെ ഗ്രാമസഞ്ചാര ബോധവൽക്കരണ പദയാത്ര ശ്രദ്ധേയമായി. പേരാൽ യുണൈറ്റഡ് ക്ലബ് പരിസരത്തുനിന്ന് ആരംഭിച്ച പദയാത്ര ഇശൽ ഗ്രാമത്തിലൂടെ 16 പ്രദേശങ്ങൾ സഞ്ചരിച്ച് 16 കിലോമീറ്റർ താണ്ടിയാണ് മൊഗ്രാൽ ടൗണിൽ സമാപിച്ചത്. മൊഗ്രാൽ ദേശീയവേദിയുടെ ലഹരിക്കെതിരെയുള്ള ഈ പടപ്പുറപ്പാട് സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്ന് ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ച നാർക്കോട്ടിക് സെൽ ഡിവൈഎസ്പി മാത്യു എം എ അഭിപ്രായപ്പെട്ടു. പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു ഡിവൈഎസ്പി. […]

Continue Reading

ഇന്ത്യൻ സിനിമാലോകം സംഗീത വിടവ് നികത്തിയത് ലതാമങ്കേഷ്കറിലൂടെ.. – സ്കൂൾ ഓഫ് മാപ്പിള ആർട്സ് മൊഗ്രാൽ.

മൊഗ്രാൽ. വിഭജനാനന്തരം ഇന്ത്യൻ സിനിമാ സംഗീതത്തിൽ വന്ന വലിയ വിടവ് നികത്തിയത് ലതാമങ്കേഷ്കർ എന്ന അനുഗ്രഹീത ഗായിക യിലൂടെയായിരുന്നുവെന്ന് കേരള സർക്കാർ മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി സ്കൂൾ ഓഫ് മാപ്പിള ആർട്സ് മൊഗ്രാൽ സംഘടിപ്പിച്ച ലതാ മങ്കേഷ്കർ അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ചടങ്ങിൽ മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ അനുസ്മരണ പ്രഭാഷണം നടത്തി.സെഡ് എ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഓഫ് മാപ്പിള ആർട്സ് […]

Continue Reading

രാജ്യത്തിന്റെ വാനമ്പാടി ലതാമങ്കേഷ്കർ അനുസ്മരണം നാളെ മൊഗ്രാലിൽ.

മൊഗ്രാൽ. ഇന്ത്യയുടെ വാനമ്പാടിയായി അറിയപ്പെട്ട അനുഗ്രഹീത ഗായിക ലതാ മങ്കേഷ്കർ അനുസ്മരണം മൊഗ്രാൽ സ്കൂൾ ഓഫ് മാപ്പിള ആർട്സ്ന്റെ ആഭിമുഖ്യത്തിൽ നാളെ വൈകുന്നേരം 7മണിക്ക് മൊഗ്രാൽ വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ചേരും. അനുസ്മരണചടങ്ങി നോടൊപ്പം ലതാ മങ്കേഷ്കറുടെ ഗാനങ്ങളും ആലപിക്കും. കലാ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. ഇശൽ ഗ്രാമത്തിലെ മുഴുവൻ കലാസ്നേഹികളും അനുസ്മരണചടങ്ങിൽ സംബന്ധിക്കണമെന്ന് കേരള സർക്കാർ മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമി സ്കൂൾ ഓഫ് മാപ്പിള ആർട്സ് മൊഗ്രാലിന്റെ അഡ്ഹോക്ക് […]

Continue Reading

ലഹരി വ്യാപനത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ കൈകോർക്കാൻ പള്ളി ഇമാമുകളുടെ ആഹ്വാനം

മൊഗ്രാൽ. വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനും, വ്യാപനത്തിനുമെതിരെ പ്രതിരോധ പ്രവർത്തനങ്ങളിൽ മൊഗ്രാൽ ദേശീയവേദിക്കൊപ്പം കൈകോർക്കാൻ മൊഗ്രാലിലെയും, പരിസര പ്രദേശങ്ങളിലെയും ജുമാമസ്ജിദ് ഇമാമുകളുടെ ആഹ്വാനം. വെള്ളിയാഴ്ച ജുമുഅ നമസ്കാരാനന്തരം ലഹരിവ്യാപന വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലാണ് ഇമാമുകൾ ലഹരിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ മഹല്ല് നിവാസികളോട് അഭ്യർത്ഥിച്ചത്. ലഹരി വ്യാപനത്തിനെതിരെ ഈ മാസം 16ന് മൊഗ്രാൽ ദേശീയവേദി “ഗ്രാമസഞ്ചാരം” എന്ന പേരിൽ ഇശൽ ഗ്രാമത്തിലൂടെ പോലീസ്, എക്സൈസ്, ജമായത്ത് കമ്മിറ്റികൾ, സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ എന്നിവരുടെ സഹകരണത്തോടെ പദയാത്ര […]

Continue Reading

ലഹരിക്കെതിരെ മൊഗ്രാൽ ദേശീയവേദി “ഗ്രാമസഞ്ചാരം ”പദയാത്ര നടത്തും

മൊഗ്രാൽ: ലഹരിയിൽ നിന്ന് നാടിനെ രക്ഷിക്കാനും, വരുംതലമുറയെ ലഹരി ഉപയോഗത്തിൽ നിന്ന് മുക്തമാക്കാനും മൊഗ്രാൽ ദേശീയവേദി “ഗ്രാമസഞ്ചാരം” എന്നപേരിൽ പദയാത്ര നടത്തും. കുമ്പള ഗ്രാമ പഞ്ചായത്തിലെ 14,15,16, 17,18,19,20 വാർഡുകൾ ഉൾക്കൊള്ളുന്ന പ്രദേശങ്ങളിലൂടെയാണ് ലഹരിവിരുദ്ധ സന്ദേശമുയർത്തിപ്പിടിച്ച് കുമ്പള പോലീസ്, എക്സൈസ്, വാർഡ് ജാഗ്രതാസമിതികൾ, സന്നദ്ധസംഘടനകൾ, ജമാഅത്ത് കമ്മിറ്റികൾ എന്നിവയുടെ സഹകരണത്തോടെ 2022 ഫെബ്രുവരി 16ന് ബുധനാഴ്ചയാണ് പദയാത്ര സംഘടിപ്പിക്കുന്നത്. തൂവെള്ള വസ്ത്രവും, ഗാന്ധി തൊപ്പിയും ധരിച്ച് ദേശീയ വേദി ഭാരവാഹികളും, എക്സിക്യൂട്ടീവ് അംഗങ്ങളും ഉൾപ്പെടെ അമ്പതോളം പേർ […]

Continue Reading

കേരള സാംസ്കാരിക പരിഷത്ത് :സംസ്ഥാന തല മെമ്പർഷിപ്പ് ക്യാമ്പയിന് കാസറഗോഡ് തുടക്കം

കാസറഗോഡ്. സംസ്ഥാന തലത്തിൽ കലാ- സാമൂഹിക- സാംസ്കാരിക -വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചു വരുന്ന കേരള സാംസ്കാരിക പരിഷത്തിന്റെ ഒരു മാസം നീണ്ടുനിൽക്കുന്ന സംസ്ഥാന തല മെമ്പർഷിപ്പ് ക്യാമ്പയിന് കാസർഗോഡ് ജില്ലയിൽ തുടക്കമായി. മെമ്പർഷിപ്പ് ക്യാമ്പയിൻ സംസ്ഥാന പ്രസിഡണ്ട് അഡ്വക്കറ്റ് ഷെരീഫ് ഉള്ളത്ത്, സംസ്ഥാന ജനറൽ സെക്രട്ടറി മൂസ്സ പാട്ടില്ലത്തിന് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ടി എം സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എം എ മൂസ മൊഗ്രാൽ സ്വാഗതം പറഞ്ഞു.വിജയൻ മണിയറ, സിത്താര ഉള്ളത്ത്, ബാലഗോപാലൻ […]

Continue Reading