ഷമ്മി തിലകന്റെ പുറത്താക്കലിനെ എതിര്‍ത്ത് മമ്മൂട്ടി; നടപടിയോട് യോജിക്കാതെ സീറ്റില്‍ തന്നെ ഇരുന്നത് ഇവര്‍

താരസംഘടനയായ എഎംഎംഎയില്‍ നിന്ന് നടന്‍ ഷമ്മി തിലകനെ പുറത്താക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ചത് ചുരുക്കം പേര്‍ മാത്രമെന്ന് റിപ്പോര്‍ട്ട്. മമ്മൂട്ടി, മനോജ് കെ ജയന്‍, സംവിധായകന്‍ ലാല്‍, ജഗദീഷ് തുടങ്ങിയവരാണ് ഷമ്മിയെ പുറത്താക്കുന്നതിനെ എതിര്‍ത്തത്. ഇന്ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് മമ്മൂട്ടി അടക്കമുള്ളവര്‍ എതിര്‍പ്പ് അറിയിച്ചത്. പുറത്താക്കല്‍ നടപടി ഒന്ന് കൂടി ആലോചിച്ചു നടപ്പാക്കണമെന്നാണ് യോഗത്തില്‍ ജഗദീഷ് ആവശ്യപ്പെട്ടത്.അതേസമയം, ഷമ്മിയെ നിലവില്‍ സംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് നടന്‍ സിദ്ദിഖ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പക്ഷെ […]

Continue Reading

20 ആദിവാസി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് മോഹന്‍ലാല്‍; 15 വര്‍ഷത്തെ പഠനം സൗജന്യം

അട്ടപ്പാടിയിലെ 20 ആദിവാസി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മോഹന്‍ലാലിന്‍റെ വിശ്വശാന്തി ഫൗണ്ടേഷന്‍. വിദ്യാര്‍ഥികളുടെ പതിനഞ്ച് വര്‍ഷത്തെ വിദ്യാഭ്യാസ ചെലവാണ് മോഹന്‍ലാല്‍ ഏറ്റെടുത്തത്. വിശ്വശാന്തി ഫൗണ്ടേഷന്‍റെ പുതിയ സംരംഭമായ ‘വിന്‍റേജ്’ പദ്ധതിയുടെ ഭാഗമായാണ് ഈ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസി ഗ്രാമങ്ങളില്‍ നിന്ന് ആറാം ക്ലാസില്‍ പഠിക്കുന്ന ഇരുപത് കുട്ടികളെ തെരഞ്ഞെടുത്താണ് തുടര്‍ വിദ്യാഭ്യാസത്തിനുള്ള സഹായം നല്‍കുക. പതിനഞ്ച് വര്‍ഷത്തേക്കാണ് സഹായം നല്‍കുക. ഈ ഉദ്യമത്തില്‍ മോഹന്‍ലാലിന്‍റെ വിശ്വശാന്തി ഫൗണ്ടേഷനോട് സഹകരിക്കാന്‍ ഇ വൈ ഗ്ലോബല്‍ ഡെലിവറി […]

Continue Reading

‘മരക്കാർ’ ഓസ്കാർ നോമിനേഷനിൽ

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മലയത്തിൽ ചരിത്രം സൃഷ്ടിച്ചു കൊണ്ടാണ് മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ പുറത്തിറങ്ങിയത്. ഇപ്പോൾ മരക്കാർ അണിയറപ്രവർത്തകർക്കും ആരാധകർക്കും ആവേശം നിറക്കുന്ന മറ്റൊരു വാർത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. ഓസ്‌കാറിന്റെ മികച്ച ഫീച്ചർ ഫിലിം പട്ടികയിൽ മലയാളത്തിന്റെ മരക്കാറും ഇടം നേടിയിരിക്കുന്നു. ഗ്ലോബൽ കമ്യൂണിറ്റി ഓസ്‌കർ അവാർഡ്‌സ്-2021നുള്ള ഇന്ത്യയിൽ നിന്നുള്ള നോമിനേഷൻ പട്ടികയിലാണ് മരക്കാർ വന്നിരിക്കുന്നത്. കുഞ്ഞാലി മരക്കാറിന്റെ വീര സാഹസിക കഥ പറഞ്ഞ ചിത്രം മലയാളത്തിലെ തന്നെ ബിഗ് ബജറ്റ് […]

Continue Reading

റിസര്‍വേഷനിലൂടെ മാത്രം 100 കോടി നേടി മരക്കാര്‍, ഇന്ത്യയില്‍ ഇതാദ്യം

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം. റിലീസിന് മുമ്പ് തന്നെ 100 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ് മോഹന്‍ലാലിന്‍റെ ഈ ബിഗ് ബജറ്റ് ചിത്രം. ലോകമൊട്ടാകെയുള്ള റിസർവേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി കളക്ഷന്‍ നേടിയത്. ഈ റെക്കോർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് മരക്കാറെന്നും അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. റിലീസിലും മരക്കാർ റെക്കോർഡ് സൃഷ്ടിച്ചുകൊണ്ടാണ് മരക്കാര്‍ റിലീസിനെത്തുന്നത്. ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് മരക്കാർ നാളെ മുതൽ പ്രദർശിപ്പിക്കുന്നത്. ദിവസേന 16,000 ഷോകളാണ് […]

Continue Reading

മോഹൻലാൽ സിനിമക്കെതിരെ കേസ് കോടതിയിൽ; തീരുമാനമെടുക്കാൻ കേന്ദ്രത്തിന് നാലാഴ്ച സമയം

കൊച്ചി: മോഹൻലാൽ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം പ്രദർശിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള പരാതിയിൽ നാല് ആഴ്ച്ചയക്കകം തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാറിന് ഹൈക്കോടതിയുടെ നിർദ്ദേശം. ചരിത്രത്തെ വളച്ചൊടിച്ചുള്ള സിനിമ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും നടപടി ആയില്ലെന്ന് ചൂണ്ടികാട്ടി മരയ്ക്കാർ കുടുംബാംഗമായ മുഫീദ അറാഫത് മരയ്ക്കാർ നൽകിയ ഹർജിയിലാണ് ഉത്തരവ്. സെൻസർ ബോ‍ർഡിനും കേന്ദ്ര സർക്കാറിനും 2020 ഫെബ്രവരിയിൽ പരാതി നൽകിയിട്ടും തീരുമാനം എടുത്തില്ലെന്ന് ഹർജിക്കാരി കോടതിയിൽ ആരോപിച്ചു. ഹർജിക്കാരിയുടെ പരാതി കേന്ദ്രസർക്കാരിന് കൈമാറിയിട്ടുണ്ടെന്ന് സെൻസർബോർഡ് ഹൈക്കോടതിയിൽ […]

Continue Reading