‘നാട്ടിലെത്തിയ യുവാവ് കളിക്കാന്‍ പോയിരുന്നു; 15 പേര്‍ സമ്പര്‍ക്കപട്ടികയില്‍’

തൃശൂരില്‍ മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്‍റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15പേരെ നിരീക്ഷണത്തിലാക്കി. വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന നാലു കൂട്ടുകാരും കുടുംബാംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്കപട്ടികയിലുണ്ട്. നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാന്‍ പോയിരുന്നു. പരിശോധനാഫലം അനുസരിച്ച് ഒപ്പമുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കും. ആലപ്പുഴ വൈറോളജി ലാബില്‍ നടക്കുന്ന പരിശോധനയുടെ ഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. മരിച്ച യുവാവിന് മങ്കിപോക്സ് രോഗബാധ വിദേശത്ത് നിന്ന് സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

Continue Reading

തൃശൂരിൽ യുവാവിൻറെ മരണം; കുരങ്ങുവസൂരിയെന്ന് സംശയം

തൃശൂര്‍: തൃശൂരിൽ യുവാവിൻ്റെ മരണം കുരങ്ങുവസൂരി മൂലമെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശിയായ 22കാരനാണ് ഇന്ന് രാവിലെ മരിച്ചത്. വിദേശത്ത് നിന്നെത്തിയ ഇയാളെ മൂന്ന് ദിവസം മുൻപാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുരങ്ങുവസൂരിയെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് പരിശോധനക്കയച്ചു.  അതേസമയം, രാജ്യത്ത് ആദ്യമായി കുരങ്ങുവസൂരി സ്ഥിരീകരിച്ച കൊല്ലം സ്വദേശി രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ആദ്യ കേസായതിനാല്‍ എന്‍.ഐ.വിയുടെ നിര്‍ദേശ പ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി. എല്ലാ […]

Continue Reading

ദില്ലിയിലും മങ്കിപോക്സ് സ്ഥിരീകരിച്ചു; രോഗബാധ വിദേശത്ത് പോകാത്തയാൾക്ക്

ദില്ലി: രാജ്യതലസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു (Monkeypox Confirmed in Delhi). മൗലാന അബ്ദുൾ കലാം ആശുപത്രിയിൽ ചികിത്സയിലുള്ള 31 വയസ്സുള്ള യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ വിദേശയാത്ര നടത്തിയിട്ടില്ല എന്നത് ആശങ്കയേറാൻ കാരണമായിട്ടുണ്ട്. ഇന്ത്യയിൽ ഇതുവരെ മങ്കീപോക്സ് ബാധയുണ്ടായിരുന്നത് കേരളത്തിൽ മാത്രമായിരുന്നു. വിദേശത്ത് നിന്നെത്തിയ കൊല്ലം, കണ്ണൂർ,മലപ്പുറം സ്വദേശികൾക്കാണ് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നത്. കേരളത്തിന് പുറത്തും രോഗബാധ റിപ്പോർട്ട് ചെയ്യുകയും വിദേശയാത്ര ചരിത്രം ഇല്ലാത്തയാൾ രോഗബാധിതനാവുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരീക്ഷണവും ജാഗ്രതയും കർശനമാക്കാൻ നിർദേശിച്ചേക്കും. 

Continue Reading

മങ്കിപോക്സ് ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

മങ്കി പോക്സ് ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രോഗം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തിലാണ് നടപടി. ലോകാരോഗ്യ സംഘടന അടിയന്തരയോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്

Continue Reading

സംസ്ഥാനത്ത് ഒരാൾക്കുകൂടി കുരങ്ങുവസൂരി; സ്ഥിരീകരിച്ചത് കണ്ണൂര്‍ സ്വദേശിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂർ സ്വദേശിയായ 31കാരനാണ് രോഗം സ്ഥിരീകരിച്ചത്.രോഗി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കഴിഞ്ഞ മേയ് 13ന് ദുബൈയില്‍നിന്നാണ് ഇദ്ദേഹം എത്തിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹവുമായി അടുത്ത സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയതായും മന്ത്രി പറഞ്ഞു. കൊല്ലം സ്വദേശിയായ 35കാരന് കഴിഞ്ഞദിവസം കുരങ്ങുവസൂരി സ്ഥിരീകരിച്ചിരുന്നു. യു.എ.ഇയിൽനിന്ന് തിരുവനന്തപുരത്തെത്തിയ ഇദ്ദേഹം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ (എം.സി.എച്ച്) ചികിത്സയിലാണ്. രാജ്യത്തെ […]

Continue Reading

കുരങ്ങുവസൂരി; കണ്ണൂരിൽ യുവാവ് നിരീക്ഷണത്തിൽ

കണ്ണൂർ: കുരങ്ങ് വസൂരി ലക്ഷണങ്ങളുമായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവ് നിരീക്ഷണത്തിൽ.ചികിത്സയിലുള്ള യുവാവിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു.വിദേശത്തുനിന്ന് എത്തിയയാളാണ് ചികിത്സയിലുള്ളത്. പരിശോധന ഫലം ലഭ്യമായിട്ടില്ലെന്ന് പരിയാരം മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ഗൾഫിൽ നിന്നും മംഗളൂരു വിമാനത്താവളം വഴിയാണ് ഇയാൾ കഴിഞ്ഞ ദിവസം എത്തിയത്. ഇപ്പോൾ ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ മുറിയിൽ നിരീക്ഷണത്തിലാണ്.കൊല്ലം സ്വദേശിയായ 35കാരന് കഴിഞ്ഞദിവസം കുരങ്ങ് വസൂരി സ്ഥിരീകരിച്ചിരുന്നു. യുഎഇയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ ഇയാള്‍  തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ […]

Continue Reading