ഭൂമിക്ക് നികുതി അടയ്ക്കാന്‍ 2500 രൂപ കൈക്കൂലി;  കാസർകോട് മൂളിയാറില്‍ വില്ലേജ് അസിസ്റ്റന്‍റ് അറസ്റ്റില്‍

കൈക്കൂലി വാങ്ങുന്നതിനിടെ കാസർകോട് മുളിയാർ വില്ലേജ് അസിസ്റ്റന്റ് ടി രാഘവൻ അറസ്റ്റിൽ. വില്ലേജ് ഓഫീസ് സേവനങ്ങൾക്ക് കൈക്കൂലി വാങ്ങുന്നതിനിടെ കാസർകോട് വിജിലൻസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മുളിയാർ വില്ലേജ് അസിസ്റ്റന്റും ചട്ടഞ്ചാൽ സ്വദേശിയുമായ ടി രാഘവനെ വിജിലൻസ് പിടികൂടിയത്.ഭൂമിയ്ക്ക് നികുതിയടക്കാനാണ് ബോവിക്കാനം സ്വദേശി അഷറഫിന്റെ പക്കല്‍ നിന്ന് രാഘവൻ കൈക്കൂലി ആവശ്യപ്പെട്ടത്. രാഘവന്റെ കൈയ്യിൽ നിന്നും അഞ്ഞൂറിന്റെ നോട്ടുകൾ വിജിലൻസ് അധികൃതർ കണ്ടെത്തി. മുളിയാർ വില്ലേജ് ഓഫീസിൽ കൈക്കൂലി വാങ്ങുന്നത് സംബന്ധിച്ച് […]

Continue Reading

കുടുംബശ്രീയുടെ വനിത കാന്റിംഗ് മല്ലത്ത് പ്രവർത്തനം ആരംഭിച്ചു

മല്ലം: മല്ലം റഹ്മത്ത് നഗർ കുടുംബശ്രീ സംരംഭത്തിന്റെ ഭാഗമായി 2 കുടുംബശ്രി അംഗങ്ങൾ ചേർന്ന് നടത്തുന്നവനിത കാൻറിംഗ് മല്ലം റഹ്മത്ത് നഗറിൽ പ്രവർത്തനം ആരംഭിച്ചു.മുളിയാർ ഗ്രാമ പഞ്ചായത്ത് മെമ്പർ അബ്ബാസ് കൊളച്ചപ്പ് ഉൽഘാടനം ചെയ്തു. സി.ഡി.എസ് ചെയർഫെഴ്സണൽ കമറുന്നിസ അധ്യക്ഷത വഹിച്ചു.സി.ഡി.എസ് അംഗം മറിയം ബി സ്വാഗതം പറഞ്ഞു. അകൗണ്ടന്റ് സക്കിന സാമൂഹ്യ പ്രവർത്തകരായ ഹമീദ് മല്ലം, ഖാലിദ് മല്ലം നിസാമുദ്ധീൻ എം.എകുടുംബശ്രി അയൽകൂട്ട പ്രസിഡണ്ട് ഫൗസിയ ഹമീദ്, പ്രവർത്തകരായ സമീറ അബ്ബാസ് ,റസീന ബഷീർ, സൗദാബി […]

Continue Reading

മുളിയാറിൽ ജനവാസ കേന്ദ്രത്തിൽ പരിഭ്രാന്തി പരത്തിയ കാട്ട് പന്നിയെ വെടിവെച്ച് വീഴ്ത്തി

മുളിയാർ: വഴി യാത്രക്കാർക്കും, വാഹന യാത്രക്കാർക്കും ഭീഷണിയായി നിലകൊണ്ട കാട്ട്പന്നിയെ കാസർഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി.ധനേഷ് കുമാറിന്റെ ഉത്തര് പ്രകാരം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സോളമൻ ജോർജ് നല്കിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കാറഡുക്ക സെക്‌ഷൻ ഫോറസ്റ്റ്ഓഫീസർ എൻ.വി സത്യന്റെയും,ഷൂട്ടർ ബി.അബ്ദുൾഗഫൂറിന്റെയും നേത്വത്തത്തിലുള്ള പ്രത്യക ദൗത്യ സംഘം വെടിവെച്ച് കൊന്നു. സ്ഥല വാസികൾ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നുസ്രത്ത് നഗരിലെ അബൂബക്കറിന്റെ പറമ്പിലാണ് വെടിവെച്ച് വീഴ്ത്തിയത്. ആർ.ആർ .ടി ഓഫീസർമാരായ ജയകുമാർ,രാജു എം .പി, […]

Continue Reading

മുളിയാറിലെ കർഷകരുടെ ഉറക്കം കെടുത്തിയ കാട്ട്പന്നിയെ വെടിവെച്ച് കൊന്നു.

ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ പി.ധനേഷ് കുമാറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സോളമൻ ജോർജ് ഏർപ്പെടുത്തിയ രാത്രികാല നിരീക്ഷണത്തിനിടെ ഇന്ന് പുലർച്ചെ മുളിയാർ പഞ്ചായത്തിലെ എക്കാലടുക്കത്ത് സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ എൻ. വി സത്യന്റെയും , ഷൂട്ടർ’ ബി.അബ്ദുൾ ഗഫൂറിന്റെയും നേതൃത്വത്തിൽ ഉള്ള സ്പെഷ്യൽ ടീം വെടിവെച്ച് കൊന്നു. കർഷകരുടെ പരാതി ലഭിച്ചതിനെ തുടർന്ന് പുലർച്ചെ വരെ നടത്തിയ പരിശോധനയിലാണ് അബ്ദുല്ലയുടെ കൃഷിയിടത്തിൽ പന്നിയെ കാണുകയും ,വെടിവെച്ച് കൊല്ലുകയും ആയിരുന്നു . സ്പെഷ്യൽ ഫോറസ്റ്റ് ഓഫീസർ […]

Continue Reading

മദ്രസ അക്രമിച്ച് അദ്ധ്യാപകരെ മർദ്ധിച്ച പ്രതികൾക്കെതിരെ നടപടി വേണം – മുസ്ലിം ലീഗ്

മുളിയാർ: മുതലപ്പാറയിൽ മദ്രസ അക്രമിക്കുകയും ഫർണിച്ചറുകൾ അടിച്ചു തകർത്ത് അദ്ധ്യാപകരായ ഷാഹുൽ ഹമീദ് ദാരിമി (പള്ളി ഇമാം) അഹമ്മദ് മുസ്ല്യാർ,മുഅദ്ധിൻ സക്കീർ മുസ്ല്യാർ എന്നിവരെ മാരക ആയുധങ്ങളുമായി ക്രൂരമായി മർദ്ധിച്ച് പരിക്കേൽപിക്കുകയും ചെയ്ത സംഭവം അപലപനീയവും, പ്രതിഷേധാർഹവുമാണെന്നും,ഡി.വൈ. എഫ്.ഐ.പ്രവർത്തകരായ പ്രതികൾക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നുംമുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്ഇൻ ചാർജ് ബി.എം. അഷ്‌റഫ്, ജനറൽ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി, ട്രഷറർ എം.കെ. അബ്ദുൾ റഹിമാൻ ഹാജി എന്നിവർ ആവശ്യപ്പെട്ടു. ആത്മീയ ബോധവും, ഉൽകൃഷ്ട […]

Continue Reading

ഉക്രെയിനിൽ കുടുങ്ങി മുളിയാറിലെ മൂന്ന് വിദ്യാർത്ഥികൾ :ഇടപെടൽ അഭ്യർത്ഥിച്ച് മുഖ്യമന്ത്രിക്കും, എം.പി ക്കും അനീസ മൻസൂർ മല്ലത്ത് ഇമെയിൽ സന്ദേശമയച്ചു

മുളിയാർ: ▪️ഉക്രെയിൻ യുദ്ധത്തിൻ്റെ പശ്ചാ തലത്തിൽ നാട്ടിൽ എത്താനാകാതെകുടുങ്ങിയ മുളിയാർ പഞ്ചായത്തിലെ ഇരിയണി സ്വദേശി അനികേതൻ അയ്യർ, മുണ്ടക്കൈയിലെമുഹമ്മദ് ആദിൽ, ബോവിക്കാനത്തെഅബി കുഞ്ഞിമുഹമ്മദ്എന്നീ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതിന്ഇടപെടൽ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, രാജ് മോഹൻ ഉണ്ണിത്താൻ എം.പി. എന്നിവർക്ക് മുളിയാർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഇമെയിൽ സന്ദേശ മയച്ചു.

Continue Reading

പെരുമ്പള പള്ളതോട്ടിൽ ജനവാസ കേന്ദ്രത്തിൽ അക്രമകാരിയായി നിലകൊണ്ട കാട്ട് പന്നിയെവെടിവെച്ച്കൊന്നു

കാസർഗോഡ് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ധനേഷ് കുമാർ .പി യുടെഉത്തരവ് പ്രകാരം റെയ്ഞ്ച് ഓഫീസർ സോളമൻ ജോർജ്ജിന്റെ നിർദ്ദേശ പ്രകാരം പെരുമ്പള പള്ളതോട് അപ്പകുഞ്ഞിയുടെ കൃഷിയിടത്തിൽ അക്രമകാരിയായി നിലകൊണ്ട കാട്ടുപന്നിയെ വനം -വന്യജീവി വകുപ്പ് ഷൂട്ടർ ബി.അബൂൾ ഗഫൂർ വെടി വെച്ച് വീഴ്ത്തി. കാറഡുക്ക സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ എൻ.വി സത്യൻ ,ആർ.ആർ.ട്ടി അംഗങ്ങളായ സനൽ, ലൈജു, ബിജിത്ത്, മണികണ്ടൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Continue Reading

സംരംഭങ്ങള്‍ക്കും സേവന പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കുമെന്ന് മല്ലം വാര്‍ഡ് എ ഡി എസ്

ബോവിക്കാനം▪️വാര്‍ഡിനകത്ത് കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങി സാമ്പത്തികമായും, സാമൂഹ്യമായും കുടുംബത്തിന്റെ ഭദ്രത ഉറപ്പ് വരുത്താനും, സേവന പ്രവര്‍ത്തനങ്ങളിലുടെ നിര്‍ദ്ധനരായ പ്രദേശവാസികളുടെ കണ്ണീരൊപ്പാനും മുളിയാര്‍ പഞ്ചായത്ത് മല്ലം മൂന്നാം വാര്‍ഡ് കുടുംബശ്രീ ഏരിയ ഡവലപ്പ്‌മെന്റ് സൊസൈറ്റി (എ.ഡി എസ് ) യോഗം തീരുമാനിച്ചു. പഞ്ചായത്ത് കുടുംബശ്രീ ഹാളില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡണ്ട് റിസാന കെ.സി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിദ്യ സ്വാഗതം പറഞ്ഞു. സി.ഡി.എസ് ചെയര്‍പേഴ്‌സണല്‍ ഖൈറുന്നിസ, മെമ്പര്‍ മറിയം […]

Continue Reading

മുളിയാറിൽ കർഷകരെ വിറപ്പിച്ച കാട്ട് പന്നിയെ സാഹസീകമായി വെടിവെച്ച് വീഴ്ത്തി.

കാസർഗോഡ് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ പി. ധനേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരം റെയ്ഞ്ച് ഓഫീസർ സോളമൻ ജോർജ് ഏർപ്പെടുത്തിയ രാത്രികാല നിരീക്ഷണത്തിനിടയിൽ വനം -വന്യ ജീവി വകുപ്പ് ഷൂട്ടർ ബി.അബ്ദുൾഗഫൂറിന്റെ നേത്വത്തത്തിലു ള്ള പ്രത്യക ദൗത്യ സംഘം വെടിവെച്ച് കൊന്നു. മുതലപ്പാറ വാട്ടർ ടാങ്കിന്റെ പിറകിലുള്ള ഫ്രീ കുവൈത്ത് അബുല്ലയുടെ കൃഷിയിടത്തിൽ നിന്നാണ് പന്നിയെ വെടിവെച്ചത്. ആർ.ആർ.ടി ഹോറസ്റ്റ് ഓഫീസർ എം.പി രാജു , കാറഡുക്കസെക്‌ഷൻഫോറസ്റ്റ് ഓഫീസർ എൻ.വി സത്യൻ, വനം വകുപ്പ് ജീവനക്കാരായ സനൽ, അബ്ദുല്ലകുഞ്ഞി […]

Continue Reading

മുളിയാർ മൃഗാശുപത്രി ചുറ്റുമതിൽഅപകട നിലയിൽ അധികൃതൽ ഉടൻ ഇടപെടണം. -ഡിസ്ട്രിക്ട് സോഷ്യൽസേവ്ഫെഡറേഷൻ

ബോവിക്കാനം എട്ടാം മൈലിൽസ്ഥിതിചെയ്യുന്ന മൃഗാശുപത്രിയുടെ ചുറ്റുമതിൽ ഏത് സമയത്തും ഇടിഞ്ഞ് വീണ് വൻദുരന്തം വരാൻ സാധ്യതയുണ്ട്. എട്ടാംമൈൽ -ബാലനടുക്കം റോഡ് ഏകദേശം75മീറ്റർമതിൽ റോഡിനോട്ചേർന്ന് നിലംപതിക്കുന്നരീതിയിലാണ്ഇപ്പോൾ ഉള്ളത് .ദിവസവുംനൂറ് കണക്കിന് വിദ്യാർത്ഥികളും മറ്റുള്ളവരും ബോവിക്കാനത്തുള്ളസ്കൂൾ,മദ്രസ, ആശുപതി,മറ്റുസർക്കാർസ്ഥാപനങ്ങൾഎന്നിവിടങ്ങളിൽഎത്തി ചേരാൻ ഈ റോഡിനെയാണ്ആശ്രയിക്കുന്നത്. അപകടാവസ്ഥയിലായമതിൽ എത്രയും വേഗം പൊളിച്ച്മാറ്റി വേണ്ടനടപടികൾ സ്വീകരിക്കണമെന്ന് ജില്ലാകലക്ടർക്കും , പഞ്ചായത്ത്ഡെപ്യൂട്ടിഡയരക്ടർക്കും ഡിസ്ട്രിക്റ്റ് സോസ്യൽസേവ്ഫെഡറേഷൻ’ കാസർഗോഡ്ജില്ലാ പ്രസിഡണ്ട് ബി.അബുൾഗഫൂർ ജനറൽസെക്രട്ടറി മസൂദ് ബോവിക്കാനംഎന്നിവർനിവേദനംനല്കി.

Continue Reading