‘ഒരു പീസ് ചിക്കൻ കൂടി തരണം’; ക‍ർണാടകയിൽ വിവാഹപ്പാര്‍ട്ടിക്കിടെ ചിക്കന്‍ ചോദിച്ച യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരു: ക‍ർണാടകയിൽ വിവാഹ പാർട്ടിക്കിടെ ചിക്കന്‍ ആവശ്യപ്പെട്ട യുവാവിനെ കുത്തിക്കൊലപ്പെടുത്തി.ര​ഗാട്ടി സ്വദേശി വിനോദ് മലഷെട്ടിയാണ് കൊലപ്പെട്ടത്. ക‍ർണാടകയിലെ ബെല​ഗാവിയിൽ ഇന്നലെയായിരുന്നു സംഭവം.പ്രതിയായ വിറ്റൽ ഹരുഗോപ്പിയ്ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.   അടുത്ത സുഹൃത്തായ അഭിഷേക് കോപ്പഡിൻ്റെ വിവാഹ ചടങ്ങി‌ൽ പങ്കെടുക്കാനാണ് വിനോദ് മലഷെട്ടി എത്തിയത്. ഞായറാഴ്ച അഭിഷേകിന്റെ ഫാമിലായിരുന്നു വിവാഹപ്പാർട്ടി ഒരുക്കിയിരുന്നത്. ഇറച്ചിക്കറി വിളമ്പുകയായിരുന്ന വിറ്റൽ ഹരുഗോപ്പിനോട് വിനോദ് മലഷെട്ടി ഒരു പീസ് ചിക്കൻ കൂടി പ്ലൈറ്റിലോട്ടിടാൻ ആവശ്യപ്പെടുകയായും ഗ്രേവി കുറച്ചാണ് തനിക്ക് വിളമ്പിയതെന്ന് പരാതിപ്പെടുകയും ചെയ്തിരുന്നു. […]

Continue Reading

കര്‍ണാടകയില്‍ യുവമോര്‍ച്ച നേതാവിനെ കുത്തിക്കൊന്നു; ഏഴുപേര്‍ കസ്റ്റഡിയിലെന്ന് സൂചന…..

ബെംഗളൂരു: കർണാടകയിൽ യുവമോർച്ച നേതാവിനെ കുത്തിക്കൊന്നു. ധർവാഡിലെ കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും യുവമോർച്ച നേതാവുമായ പ്രവീൺ കമ്മാർ(36) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 10.30- ഓടെയായിരുന്നു സംഭവം.ഗ്രാമത്തിലെ ഉത്സവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം രാത്രി ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റായ പ്രവീൺ സംഘർഷം ഒഴിവാക്കാൻ ശ്രമിക്കുകയും ഇരുവിഭാഗങ്ങളെയും സ്ഥലത്തുനിന്ന് മാറ്റിനിർത്തുകയും ചെയ്തു. എന്നാൽ ഇതിനുപിന്നാലെ ഒരുവിഭാഗം പ്രവീൺ കമ്മാറിനെ ആക്രമിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. മുഖത്തും മറ്റും മർദിച്ചതിന് പിന്നാലെയാണ് പ്രവീണിന്റെ കഴുത്തിലും വയറ്റിലും […]

Continue Reading

കാമുകിയെ പീഡിപ്പിച്ചതിലെ പക; മന്ത്രവാദിയുടെ ലിംഗം മുറിച്ചുമാറ്റി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്

കാമുകിയെ പീഡിപ്പിച്ച മന്ത്രവാദിയെ അടിച്ചു കൊലപ്പെടുത്തി. കൊലപ്പെടുത്തിയത് ലിംഗം മുറിച്ചു മാറ്റിയ ശേഷം കേസില്‍ രണ്ടു യുവാക്കള്‍ കോടതിയില്‍ കീഴടങ്ങി. ലിംഗം മുറിച്ചു മാറ്റിയ ശേഷം കല്ലുകൊണ്ട് അടിച്ചാണ് കൊലപാതകം നടത്തിയത്. ഹൊസൂര്‍ കലവറപ്പള്ളി സ്വദേശി ശശികുമാറാണ് മരിച്ചത്. കേസില്‍ ധര്‍മപുരി സ്വദേശികളായ ദിനേശ്, ഗുണാലന്‍ എന്നിവര്‍ ബെന്നഗരം കോടതിയില്‍ കീഴടങ്ങി.

Continue Reading

ചിക്കൻ കറി കിട്ടിയില്ല; വാക്കുതർക്കം, അടിപിടി; അച്ഛൻ മകനെ വിറകിനടിച്ചു കൊന്നു

മം​ഗ​ളൂരു: വീട്ടിൽ ഉണ്ടാക്കിയ കറി രുചിച്ച് നോക്കാൻ പോലും കിട്ടാഞ്ഞതിന്റെ പേരിൽ വഴക്കുണ്ടായതിനെത്തുടർന്ന് അച്ഛൻ മകനെ വിറകിനടിച്ചു കൊലപ്പെടുത്തി. സുള്ള്യയിലെ ​ഗട്ടി​ഗാറിലാണ് സംഭവം. 32 വയസുകാരനായ ശിവറാം ആണ് അച്ഛൻ ഷീണയുടെ അടിയേറ്റ് മരിച്ചത്. വീട്ടിലുണ്ടാക്കിയ ചിക്കൻ കറിയെച്ചൊല്ലിയാണ് വഴക്കുണ്ടായത്. കറി മുഴുവൻ ഷീണ കഴിച്ചതിനെച്ചൊല്ലിയാണ് ശിവറാം വഴക്കിട്ടത്. കറിയുണ്ടാക്കുമ്പോൾ ശിവറാം വീട്ടിലുണ്ടായിരുന്നില്ല. തിരികെയെത്തിയപ്പോഴാണ് കറി തീർന്നത് അറിഞ്ഞത്. തുടർന്ന് അച്ഛനും മകനും തമ്മിൽ ഇതേച്ചൊല്ലി വാക്കേറ്റമായി. തുടർന്ന് വഴക്ക് കയ്യാങ്കളിയിലെത്തി. പ്രകോപിതനായ ഷീണ ഒരു വലിയ വിറകെടുത്ത് […]

Continue Reading

മദ്യപിച്ച് വീട്ടിലെത്തി സംഘർഷം; ജ്യേഷ്ഠനെ അനുജൻ കുത്തിക്കൊന്നു; പ്രതി പിടിയിൽ

തലശേരി: മദ്യലഹരിയില്‍ ആക്രമാസക്തനായ ജ്യേഷ്ഠനെ അനുജന്‍ കുത്തിക്കൊലപ്പെടുത്തി. ധര്‍മടം ചിറക്കുനിയില്‍ ആയിശ ഹൗസില്‍ ആഷിഫിനെ (28) ആണ് അനുജന്‍ അഫ്‌സല്‍ കുത്തിക്കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി 11 മണിയോടെ വീട്ടിലായിരുന്നു സംഭവം.മദ്യപിച്ച് വീട്ടിലെത്തിയ ആഷിഫുമായി അഫ്‌സല്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനിടയിൽ കത്തിയെടുത്ത് ആഷിഫ് അഫ്സലിന്‍റെ കൈക്ക് കുത്തുകയും ചെയ്തു. പ്രകോപിതനായ അഫ്‌സല്‍ ആഷിഫിന്‍റെ വയറില്‍ കുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.നിലവിളികേട്ട നാട്ടുകാരാണ് ആഷിഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോലിസും സ്ഥലത്തെത്തിയിരുന്നു. തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെയാണ് ആഷിഫ് മരിച്ചത്. അഫ്‌സലിനെ […]

Continue Reading

വർക്കലയിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

തിരുവനന്തപുരം: വർക്കലയിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വടശ്ശേരികോണത്ത് സ്വദേശിനി പതിനേഴുകാരിയായ സംഗീതയാണ് കൊല്ലപ്പെട്ടത്. വീടിനു പുറത്ത് കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് സംഗീതയെ കണ്ടത്. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.ശ്രീശങ്കര കോളേജിലെ ഒന്നാം വർഷ വിദ്യാർഥിയാണ് സംഗീത. ഇന്നലെ രാത്രി സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന പെൺകുട്ടിയെ പിന്നീട് വീടിന് പുറത്ത് ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴുത്തിന് ഗുരുതര പരിക്കേറ്റ നിലയിലായിരുന്നു പെൺകുട്ടി. പൊലീസ് പറയുന്നതനുസരിച്ച് സംഗീതയ്ക്ക് പള്ളിക്കൽ സ്വദേശി ഗോപു എന്നയാളുമായി അടുപ്പമുണ്ടായിരുന്നു. ഇയാൾ പെൺകുട്ടിയുടെ വിശ്വാസമുറപ്പിക്കാനായി […]

Continue Reading

തൃശൂരിൽ അച്ഛനെയും മകനെയും കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

തൃശൂർ: ഊരകം പല്ലിശ്ശേരിയിൽ അച്ഛനെയും മകനെയും കുത്തിക്കൊന്നു. പല്ലിശ്ശേരി ക്ഷേത്രത്തിന് സമീപം ചന്ദ്രൻ(62), ജിതിൻ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. വേലപ്പൻ എന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുത്തേറ്റയുടൻ ഇരുവരെയും കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  കൊല ചെയ്തുവെന്ന് പൊലീസ് പറയുന്ന വേലപ്പൻ ഗുണ്ടാലിസ്റ്റിലുൾപ്പെട്ടയാളാണ്. ചേർപ്പ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് വേലപ്പൻ.

Continue Reading

കാഞ്ഞങ്ങാട് താമസിക്കുന്ന മൺവിളക്ക് വില്പനക്കാരൻ മംഗളൂരുവിൽ കുത്തേറ്റുമരിച്ചു

മംഗളൂരു : മൺവിളക്ക് വാങ്ങിയതിന്റെ പണം ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കത്തിൽ വില്പനക്കാരൻ കുത്തേറ്റുമരിച്ചു. 20 വർഷത്തോളമായി കാഞ്ഞങ്ങാട് മാണിക്കോത്ത് താമസിക്കുന്ന തമിഴ്‌നാട് സേലം സ്വദേശി മായവേൽ പെരിയസ്വാമി(52)യാണ് മംഗളൂരുവിൽ കൊല്ലപ്പെട്ടത്. കർണാടക ഹൂവിന ഹഡഗലി സ്വദേശി വക്കീൽ നായികിനെ (രവി-42) പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട്ടുനിന്ന് ഒക്ടോബർ 14-നാണ് മായവേൽ ഭാര്യക്കൊപ്പം മൺവിളക്ക് വിൽക്കാനായി മംഗളൂരുവിലെത്തിയത്. അൽകെ മാർക്കറ്റ് പരിസരത്ത് കച്ചവടം ചെയ്തുവന്ന ഇവരിൽനിന്ന് രവി പലതവണയായി മൺവിളക്ക് വാങ്ങിയിരുന്നു.എന്നാൽ, പണം നൽകിയിരുന്നില്ല. മായവേൽ പലതവണ പണം ആവശ്യപ്പെട്ടെങ്കിലും […]

Continue Reading

കണ്ണൂരിൽ പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി

കണ്ണൂർ: പാനൂരിൽ പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. വള്ളിയായി ശ്രീ ഉമാമഹേശ്വരി ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന വിഷ്ണു പ്രിയ(22) ആണ് കൊല്ലപ്പെട്ടത്. അര മണിക്കൂര്‍ മുമ്പാണ് പെണ്‍കുട്ടിയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. വാഹനത്തില്‍ വീടിന് സമീപത്ത് എത്തിയ കൊലയാളി കൊടുവാള്‍ ഉപയോഗിച്ച് വിഷ്ണു പ്രിയയെ വെട്ടിക്കൊലപെടുത്തുകയാണെന്നാണ് പൊലീസ് പ്രാഥമികമായി നല്‍കുന്ന വിവരം. കൊലപാതക സമയത്ത് വിഷ്ണു പ്രിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിഷ്ണു പ്രിയയുടെ മുഖത്തും കഴുത്തിനുമാണ് വെട്ടേറ്റത്. വിഷ്ണു പ്രിയയുടെ നിലവിളി കേട്ട് നാട്ടുകാര്‍ വീട്ടിലേക്ക് ഓടിക്കൂടുകയായിരുന്നു. ആ […]

Continue Reading

കൊച്ചിയിൽ പുലര്‍ച്ചെ യുവാവിനെ കുത്തിക്കൊന്നു

പുലർച്ചെ കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു. കലൂരിലാണ് സംഭവം. തമ്മനം സ്വദേശി സജുൻ ആണ് കൊല്ലപ്പെട്ടത്. പ്രതി കിരണ്‍ ആന്‍റണി പൊലീസ് പിടിയിലായിട്ടുണ്ട്. എറണാകുളം കലൂർ ലിസി ആശുപത്രിക്കു സമീപമാണ് സംഭവം. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലയ്ക്കു കാരണമെന്നാണ് പ്രാഥമിക വിവരം. ഇതുമായി ബന്ധപ്പെട്ട തർക്കം കൊലയിൽ കലാശിക്കുകയായിരുന്നു. ഒരു മാസത്തിനിടെ കൊച്ചിയിൽ നടക്കുന്ന ആറാമത്തെ കൊലപാതകമാണിത്. ഇതിൽ നാല് കൊലയ്ക്കും പിന്നിൽ ലഹരിക്കു ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു.

Continue Reading