കാസറഗോഡ് ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി’; യുവതിക്ക് ഗുരുതരം

ബോവിക്കാനം: ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ശേഷം ഭർത്താവ് ജീവനൊടുക്കിയതായി പൊലീസ് പറഞ്ഞു. ബോവിക്കാനം മുതലപ്പാറയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. മണി (40) എന്നയാളാണ് മരിച്ചത്. ഭാര്യ സുഗന്ധി (35) യെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിവരത്തിന്റെ അടിസ്ഥാനത്തിൽ ആദൂർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. വീട്ടുപറമ്പിലാണ് മണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മണിയുടെ മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റും. ഭാര്യയെ വെട്ടി കൊലപ്പെടുത്തി ജീവനൊടുക്കാനായിരുന്നു മണി ശ്രമിച്ചതെന്നാണ് […]

Continue Reading

‘പങ്കാളിയെ കൊലപ്പെടുത്തിയത് സ്വര്‍ണം കൈക്കലാക്കാന്‍’; പ്രതിയുടെ മൊഴി

കാസര്‍കോട്: പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റസമ്മതം നടത്തി പ്രതിയായ യുവാവ്. പങ്കാളി നീതുവിനെ കൊലപ്പെടുത്തിയത് സ്വര്‍ണം കൈക്കലാക്കുന്നതിനെന്നായിരുന്നു പ്രതിയുടെ മൊഴി. ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം കൊട്ടിയം സ്വദേശിനി നീതു കൃഷ്ണ(30)യെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന വയനാട് ജില്ലയിലെ വൈത്തിരി സ്വദേശി എം ആന്റോ സെബാസ്റ്റ്യനെയാണ് (40) അറസ്റ്റ് ചെയ്തത്. നീതുവിന്റെ മരണം ഉറപ്പുവരുത്തിയശേഷം കൈയിലുണ്ടായിരുന്ന ആഭരണം ഊരിയെടുത്ത് സ്വകാര്യ സ്ഥാപനത്തില്‍ പണയംവെച്ചതായും ഈ കാശുപയോഗിച്ച് മദ്യവും വീട്ടിലേക്കുള്ള സാധനങ്ങളും […]

Continue Reading

വൈക്കത്ത് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

കോട്ടയം: വൈക്കം തോട്ടകത്ത് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. തലയാഴം തോട്ടകം കമ്മ്യൂണിറ്റി ഹാളിന് സമീപം പുത്തൻവീട്ടിൽ ദാമോദരനാണ് ഭാര്യ സുശീലയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഗുരുതരമായി പരിക്കേറ്റ സുശീലയെ കോട്ടയം മെഡിക്കൽ കോളേജ് ആശു പത്രിയിൽ പ്രവേശിപ്പിച്ചു. ദാമോദരനെ വീടിനു സമീപം തോട്ടരികിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം വൈക്കം താലുക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതക ശ്രമത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

Continue Reading

സുള്ള്യയിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു രണ്ട് ദിവസം മുൻപ് ഒരു കാസർകോട് സ്വദേശി കൂടി

കാസർകോട് :ബിജെപി നേതാവ് പ്രവീൺ നെട്ടാറു( 26) ആണ് കൊല്ലപ്പെട്ടത്, കടയടക്കുന്നതിനിടെ ബൈക്കിൽ എത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു,യുവമോര്‍ച്ച ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണു ബെല്ലാരി നെട്ടാരു സ്വദേശിയായ പ്രവീണ്‍, ബെല്ലാരെയിലെ അക്ഷയ പൗള്‍ട്രി ഫാമിന്റെ ഉടമയായ പ്രവീണ്‍ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ഫാം അടച്ച് വീട്ടിലേക്ക് പോവാനൊരുങ്ങുന്നതിനിടെയാണ് കൊലപാതകം നടന്നത്. കടയുടെ ഷട്ടര്‍ താഴ്ത്തിക്കൊണ്ടിരിക്കവെ ബൈക്കിലെത്തിയ രണ്ടുപേര്‍ പ്രവീണിനെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. ആക്രമണത്തിനുശേഷം ഇവര്‍ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ […]

Continue Reading

ഉറക്കത്തിനിടെ മകനെ ഷാൾ മുറുക്കിക്കൊന്നു; നിലവിളിച്ച് ഓടി; രക്തക്കറ കുടുക്കി

എലപ്പുള്ളി : സമൂഹമാധ്യമത്തിലൂടെ അടുപ്പത്തിലായ യുവാവിനൊപ്പം ജീവിക്കാനായി മൂന്നു വയസ്സുള്ള മകനെ ഷാൾ കൊണ്ട് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് അമ്മയുടെ മൊഴി. സംഭവത്തിൽ കാമുകനോ മറ്റു ബന്ധുക്കൾക്കോ പങ്കില്ലെന്നും കൊലപാതകം ആസൂത്രണം ചെയ്തതു പ്രതി ഒറ്റയ്ക്കാണെന്നും പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണു മണ്ണുക്കാട് ചുട്ടിപ്പാറ മുഹമ്മദ് ഷമീറിന്റെയും ആസിയയുടെയും മകൻ മുഹമ്മദ് ഷാൻ കൊല്ലപ്പെട്ടത്.പ്രതി ആസിയയെ (23) കോടതി റിമാൻഡ് ചെയ്തു. ഉറങ്ങിക്കിടന്ന കുട്ടിയുടെ കഴുത്തിൽ ചുരുദാറിന്റെ ഷാൾ ഉപയോഗിച്ചു മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. […]

Continue Reading

“ആ പെണ്‍കുട്ടികളല്ല, എന്‍റെ സഹോദരനാണ് കൊലയ്ക്ക് പിന്നില്‍”: വയനാട്ടില്‍ കൊല്ലപ്പെട്ട വൃദ്ധന്‍റെ ഭാര്യ

വയനാട് അമ്പലവയലിൽ വയോധികനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് പെണ്‍കുട്ടികളല്ലെന്ന് കൊല്ലപ്പെട്ട മുഹമ്മദിന്‍റെ ഭാര്യ സക്കീന. അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോഴാണ് മുഹമ്മദിനെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് പെണ്‍കുട്ടികളുടെ മൊഴി. എന്നാല്‍ തന്‍റെ സഹോദരനും മകനുമാണ് കൊലയ്ക്ക് പിന്നിലെന്ന് സക്കീന പറയുന്നു.”എന്‍റെ ഇക്കാക്കയ്ക്ക് ഒരു കണ്ണിന്‍റെ കാഴ്ച പോയി, മറ്റേ കണ്ണിന് 10 ശതമാനമേ കാഴ്ചയുള്ളൂ. മെഡിക്കല്‍ കോളജില്‍ നാളെ പോകാനിരുന്നതാണ്. അങ്ങനത്തെ മനുഷ്യന്‍ ഒരു ഉപദ്രവം ചെയ്തെന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കൂല്ല. എന്‍റെ കാക്കയെ കൊന്നിട്ടുണ്ടെങ്കില്‍ അത് ആങ്ങളയും […]

Continue Reading