ട്രെയിനുകളിൽ ഇനി രാത്രി ‘ബഹളം’ വേണ്ട; പാട്ടുവയ്ക്കുന്നതിനും ഉറക്കെ സംസാരത്തിനും വിലക്ക്!

ന്യൂഡൽഹി • ട്രെയിനുകളിൽ ഇനി രാത്രി ‘കൂർക്കംവലി’യല്ലാതെ മറ്റു ബഹളങ്ങൾ നടപ്പില്ല. രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചത്തിൽ പാട്ടുവയ്ക്കുന്നതും ഫോണിൽ ഉറക്കെ സംസാരിക്കുന്നതും കൂട്ടംകൂടി സംസാരിക്കുന്നതും വിലക്കി റെയിൽവേ ഉത്തരവിറക്കി. ലംഘിക്കുന്നവർക്കെതിരെ നടപടി കൈക്കൊള്ളും.കംപാർട്മെന്റുകളിലെ പ്ലഗ് പോയിന്റുകൾ രാത്രി 10 മുതൽ രാവിലെ 6 വരെ പ്രവർത്തനരഹിതമാണെന്ന് ഉറപ്പാക്കും. രാത്രി ഇയർഫോണിൽ പാട്ടു കേൾക്കുന്നതിനു തടസ്സമില്ല.രാത്രി വൈകിയുമുള്ള ബഹളം സംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ച പശ്ചാത്തലത്തിലാണു നടപടി. റെയിൽവേ പൊലീസും ടിടിഇമാരും മറ്റു […]

Continue Reading