മുസ്ലിം യൂത്ത് ലീഗ് കുമ്പള പഞ്ചായത്ത്‌ ‘റീ ലൈവ്’ ഫ്ലഡ്ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് മൊഗ്രാൽ ടൗൺ വാർഡ് ജഴ്സി പ്രകാശനം ചെയ്തു

മൊഗ്രാൽ : കുമ്പള പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന വാർഡ് തല ഫ്ലഡ്ലൈറ്റ് ‘റീ ലൈവ്’ ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി 25 ന് ശനിയാഴ്ച നടക്കും. മൊഗ്രാൽ ടൗൺ വാർഡ് ജഴ്സി പ്രകാശനം മഞ്ചേശ്വരം മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി ടി. എം ഷുഹൈബ്, യൂത്ത് ലീഗ് വാർഡ് പ്രസിഡന്റ്‌ യു.എം ഇർഫാന് നൽകി നിർവ്വഹിച്ചു. ഖലീൽ. എം, ഹമീദ് കെ.കെ, മുൻസിർ എച്ച്.എം, നൂഹ് കെ.കെ,ജൗഹർ, ജസീം ജാഫർ, മിസ്ഫർ, സൽമാൻ ഫാരിസ്,മൊയ്‌നുദ്ദീൻ സംബന്ധിച്ചു.

Continue Reading

‘മുസ്ലീം ലീഗ് യുഡിഎഫിന്റെ പ്രധാനഭാഗം’; ഇടതുപക്ഷത്തേയ്ക്ക് വരുമെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫിന്റെ പ്രധാനഭാഗം മുസ്ലിം ലീഗാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലീഗ് പ്രധാന ഭാഗമായിരിക്കുന്ന ഒന്നില്‍ നിന്ന് അവര്‍ മാറിപ്പോകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ. യുഡിഎഫ് വിട്ട് ലീഗ് ഇങ്ങോട്ട് വരുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ദേശീയതലത്തില്‍ കോണ്‍ഗ്രസ് അത്ര വലിയ ശക്തി ഒന്നുമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനതലത്തില്‍ പാര്‍ട്ടികളുമായി യോജിപ്പുണ്ടാക്കണം. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി യോജിപ്പുണ്ടാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ് പരിപാടിയാണ്. അതില്‍ സിപിഐഎം പങ്കെടുക്കണ്ട കാര്യമില്ല. ഒരു ജാഥയെ പരിഹസിക്കേണ്ട […]

Continue Reading

ഷാരൂഖിനും മമ്മൂട്ടിക്കും ആസിഫ് അലിക്കും മുസ്ലിംലീഗ് അംഗത്വം; അന്വേഷണം

ഷാരൂഖ് ഖാനും മമ്മൂട്ടിയും ആസിഫ് അലിയും മുതൽ നടി മിയ ഖലീഫയ്ക്ക് വരെ നേമം മണ്ഡലത്തിൽ കളിപ്പാൻകുളം വാർഡിൽനിന്ന് മുസ്‍ലിം ലീഗ് അംഗത്വം. കേരളത്തിൽ ലീഗിന്റെ അംഗത്വ വിതരണം കഴിഞ്ഞ 31നാണ് അവസാനിച്ചത്. വീടുകൾതോറും കയറിയിറങ്ങി അംഗത്വ വിതരണം നടത്താനാണു സംസ്ഥാന നേതൃത്വം നിർദേശിച്ചിരുന്നത്. ഇങ്ങനെ അംഗങ്ങളാകുന്നവർ ഓൺലൈനിൽ പേരും ആധാർ നമ്പറും തിരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡ് നമ്പറും ഫോൺ നമ്പറും അപ്‌ലോഡ് ചെയ്യണം. ഓരോ വാർഡിനും ഓരോ പാസ്‌വേഡും നൽകിയിരുന്നു. കോഴിക്കോട്ടുള്ള ഐടി കോ ഓർഡിനേറ്റർക്കേ […]

Continue Reading

പുരുഷന്മാരെ മറികടന്ന് സ്ത്രീകൾ; ലീഗിന് സംസ്ഥാനത്ത് 24.33 ലക്ഷം അംഗങ്ങൾ

മലപ്പുറം: സംസ്ഥാന മുസ്‌ലിംലീഗിന്റെ മെമ്പർഷിപ്പ് ക്യാംപയിൻ പൂർത്തിയായി. പാർട്ടിക്ക് സംസ്ഥാനത്ത് ആകെ 24,33,295 അംഗങ്ങളാണുള്ളത്. ഇതിന് മുമ്പ് ക്യാംപയിൻ നടന്ന 2016ൽ 22 ലക്ഷം അംഗങ്ങളാണ് ഉണ്ടായിരുന്നത്. 2,33,295 അംഗങ്ങളുടെ വർധന.നിലവിൽ അംഗത്വമെടുത്തവരിൽ അമ്പത്തിയൊന്ന് ശതമാനവും സ്ത്രീകളാണ്. പുരുഷ അംഗങ്ങൾ 49 ശതമാനം. ആകെ അംഗങ്ങളിൽ 61 ശതമാനവും 35 വയസ്സിൽ താഴെയുള്ളരാണെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. നവംബർ ഒന്നിനാണ് ലീഗ് അംഗത്വ ക്യാംപയിൻ ആരംഭിച്ചത്. പാർട്ടി അംഗത്വ കാമ്പയിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് സംസ്ഥാന അധ്യക്ഷൻ […]

Continue Reading

സ്വന്തം പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ അവിശ്വാസവുമായി മുസ്ലീംലീഗ്

മംഗല്‍പ്പാടി : സ്വന്തം പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ അവിശ്വാസം കൊണ്ട് വരാനുള്ള തീരുമാനവുമായി മുസ്ലീം ലീഗ്.കാസര്‍കോട് മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് റിസാന സാബിറിനെതിരെയാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. മുസ്ലീംലീഗ് പ്രതിനിധിയാണ് മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് റിസാന സാബിര്‍. പാര്‍ട്ടി നിര്‍ദേശത്തിന് വിരുദ്ധമായി ഇവര്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് പരാതി. ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മാസങ്ങളായി റിസാനക്കെതിരെ അസ്വാരസ്യം പുകയുന്നു.മാലിന്യ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളില്‍ പ്രസിഡന്‍റ് അലംഭാവം കാട്ടിയതോടെ പ്രശ്നം രൂക്ഷമായി. റിസാനയെ മാറ്റണമെന്ന് കഴിഞ്ഞ ദിവസം ചേര‍്ന്ന മുസ്ലീംലീഗ് പഞ്ചായത്ത് കമ്മിറ്റിയിലെ […]

Continue Reading

അബുദാബിയിൽ ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി അസീസ് മരിക്കെക്ക് സ്വീകരണം നൽകി

അബൂദബി: സന്ദർശനാർത്ഥം അബൂദാബിയിൽ എത്തിയ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അസീസ് മരിക്കെക്ക് പൈവളികെ പഞ്ചായത്ത് കെ. എം സി സി സ്വീകരണം നൽകി.മദീന സാഹിദ് സെഞ്ചുറി ഹൗസിൽ ചേർന്ന യോഗത്തിൽ സുലൈമാൻ ഖാസിമി പ്രാർത്ഥന നടത്തി. പഞ്ചായത്ത് കെ.എം.സി.സി പ്രസിഡൻറ് ഹമീദ് മസിമ്മാർ അധ്യക്ഷത വഹിച്ചു. ജില്ല സീനിയർ വൈസ് പ്രസിഡൻറ് അസീസ് പെർമൂദെ ഉഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സക്കീർ കമ്പാർ സ്വാഗതവും, അബ്ദുൽ റഹ്മാൻ കമ്പള നന്ദിയും പറഞ്ഞു. യൂസഫ് സെഞ്ചൂരി, മണ്ഡലം […]

Continue Reading

‘മതപരമായ പേരും ചിഹ്നവും ഉപയോഗിക്കുന്നു’; മുസ്ലീം ലീഗിനെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്‌

ന്യൂഡെല്‍ഹി: മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നോട്ടീസ്. കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് നോട്ടീസ് അയച്ചത്. നാല് ആഴ്ച്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.സയ്യദ് വാസിം റിസ്വി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എം ആര്‍ ഷാ, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ച് നോട്ടിസ് അയച്ചത്. ജനപ്രാധിനിത്യ നിയമത്തിലെ 29(എ), 123(3) (3എ) എന്നീ വകുപ്പുകള്‍ പ്രകാരം മതപരമായ ചിഹ്നമോ പോരോ ഉപയോഗിച്ച് സ്ഥാനാര്‍ത്ഥികള്‍ വോട്ട് […]

Continue Reading

‘മുസ്‌ലിം ലീഗ് എൽ.ഡി.എഫിൽ പോകില്ലെന്ന് പറയാനാകില്ല’ ഡോ. എം.കെ മുനീർ

കോഴിക്കോട്: മുസ്‌ലിം ലീഗ് ഒരിക്കലും എൽഡിഎഫിലേക്ക് പോകില്ലെന്ന് പറയാനാകില്ലെന്ന് എം.കെ മുനീർ  എംഎല്‍എ. താൻ അന്ധമായ സിപിഎം വിരോധമുള്ളയാളല്ലെന്ന് മീഡിയവൺ എഡിറ്റിറിയൽ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ആശയപരമായി വ്യത്യാസമുളളവർ ഒരു മുന്നണിയിൽ പ്രവർത്തിക്കുന്നതിൽ തടസമില്ല. ലീഗ് എൽ.ഡി.എഫിലേക്ക് വന്നാൽ കൊള്ളാമെന്ന നിലപാടുള്ളവർ സിപിഎമ്മിലുണ്ടെന്നും മുനീർ മീഡിയവണിനോട് പറഞ്ഞു. അതേസമയം നിയമസഭയിൽ നോക്കിയാൽ ഒരു കൂട്ടം ആളുകൾ മുസ്‌ലിം ലീഗിനെ മാത്രമായി ആക്രമിക്കുന്നതും കാണാം. അവർക്കെതിരെ അഭിപ്രായ വ്യത്യാസങ്ങൾ പറയാൻ തനിക്കുള്ളത് പോലെ അവകാശം അവർക്കുമുണ്ട്. അതിനെ എതിർക്കാൻ […]

Continue Reading

മുസ്ലിം ലീഗ് നേതാവിന്റെ വീടിന് നേരെ രാത്രിയുടെ മറവില്‍ അക്രമണം നടന്നതായി പരാതി; പിന്നില്‍ സിപിഎം എന്ന് ആരോപണം; ‘സംഭവം നടന്ന് 24 മണിക്കൂര്‍ പിന്നിടുമ്പോഴും പൊലീസ് കേസെടുത്തില്ല’

മുസ്ലിം ലീഗ് നേതാവിന്റെ വീടിന് നേരെ രാത്രിയുടെ മറവിൽ അക്രമണം നടന്നതായി പരാതി. അക്രമം നടത്തിയതിന് പിന്നിൽ സിപിഎം ആണെന്നാണ് ആരോപണം. സംഭവം നടന്ന് 24 മണിക്കൂർ പിന്നിടുമ്പോഴും പൊലീസ് കേസെടുത്തില്ലന്ന് നേതാക്കൾ പറഞ്ഞു. ഞായറാഴ്ച രാത്രി കുമ്പള പഞ്ചായതിലെ പതിനാലാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് എ എം സൈനുദ്ദീന്റെ വീടിന് നേരെ കല്ലേറും അക്രമവും ഉണ്ടായെന്നാണ് പരാതി. വീടിന്റെ ജനലും ഗ്ലാസുകളും മറ്റും തകർന്നിരുന്നു. ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോൾ ഒരു സംഘം ഓടിപോകുന്നതായി […]

Continue Reading

ആരേലും വിളിച്ചാല്‍ അപ്പോള്‍ തന്നെ മുസ്ലിം ലീഗുകാര്‍ പോവേണ്ടതില്ല, രാജ്യസ്‌നേഹപരവും സാമുദായികവുമായ പ്രത്യേകതകള്‍ നോക്കണം: സ്വാദിഖലി തങ്ങള്‍

കോഴിക്കോട്: ആരെലും വിളിച്ചാല്‍ അപ്പോള്‍ തന്നെ പോവേണ്ട കാര്യം മുസ്ലിം ലീഗുകാര്‍ക്കില്ലെന്നും രാജ്യസ്‌നേഹപരവും സാമൂദായികവും സാമൂഹികവുമായ പ്രത്യേകതകള്‍ നോക്കണമെന്ന് ലീഗ് ആധ്യക്ഷന്‍ പാണക്കാട് സ്വാദിഖലി തങ്ങള്‍ ശിഹാബ് തങ്ങള്‍. പാര്‍ട്ടിയുടെ അച്ചടക്കമുള്ള അനുയായികളായി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മുന്നോട്ടു പോവണം. പാര്‍ട്ടിക്ക് പാര്‍ട്ടയുടേതായ തീരുമാനമുണ്ടാവും, അതാണ് എല്ലാവരും അനുസരിക്കേണ്ടത്. പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ എന്തെങ്കിലും പറഞ്ഞാല്‍ അതു പാര്‍ട്ടി തീരുമാനമായി കണക്കാകരുത്. പാര്‍ട്ടിയുടെ തീരുമാനം പാര്‍ട്ടി പ്രഖ്യാപിക്കും. വ്യാഖ്യാതാക്കളുടെ തീരുമാനം പാര്‍ട്ടി തീരുമാനമായി ആരും തെറ്റിദ്ധരിക്കരുത്. എവിടേക്കും പോവുമ്പോഴും […]

Continue Reading