ഹിജാബ് അനുവദിക്കാൻ യൂണിഫോം ഒഴിവാക്കി മൈസൂരുവിലെ കോളേജ്
മൈസൂരുവിലെ സ്വകാര്യ കോളേജിൽ ഹിജാബിന് അനുമതി നൽകാൻ മാനേജ്‌മെന്റ് യൂണിഫോം നിയമം റദ്ദാക്കി. നിരോധനത്തിന് ശേഷം കർണാടകയിൽ ആദ്യമായിട്ടാണ് ഒരു കോളേജ് ഹിജാബിന് അനുമതി നൽകുന്നത്. ഹിജാബ് നിരോധനത്തിനെതിരെയുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്നാണ് ഏറെ പൈതൃകമുള്ള കോളേജിന്റെ തീരുമാനം. ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിനാൽ നാലു വിദ്യാർഥികൾ ക്ലാസിൽ വരാതെ പ്രതിഷേധിക്കുകയായിരുന്നുവെന്നും തുടർന്ന് കോളേജിലെത്തി നടത്തിയ ചർച്ചയിൽ യൂണിഫോം ഒഴിവാക്കി അവർക്ക് പഠനാവസരം നൽകുകയായിരുന്നുവെന്നും മൈസൂരുവിലെ പ്രീ യൂനിവേഴ്‌സിറ്റി എഡ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറായ ഡി.കെ ശ്രീനിവാസ മൂർത്തി പറഞ്ഞു. […]
Continue Reading