വന്ദേഭാരത് ഉദ്ഘാടനവും പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും, മൂന്ന് ദിവസത്തെ ട്രെയിൻ സര്‍വീസുകളിൽ മാറ്റം

തിരുവനന്തപുരം : വന്ദേഭാരത് എക്സപ്രസിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനുകളാണ് ക്രമീകരിച്ചത്. 23, 24, 25 തീയതികളിലാണ് മാറ്റം. ഈ വരുന്ന ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മലബാര്‍ എക്സ്പ്രസും ചെന്നെ മെയിലും കൊച്ചുവേളിയില്‍ നിന്നാവും യാത്ര തുടങ്ങുക. ചെന്നെ മെയില്‍ 3.05 നും മലബാര്‍ എക്സ്പ്രസ് 6.45 നും പുറപ്പെടും. മടക്കയാത്രയും ഇവിടെവരെ തന്നെ, തിരുവനന്തപുരം സെന്‍ട്രല്‍ വരെ എത്തില്ല. 23 ന് എത്തുന്ന […]

Continue Reading

‘ഫോര്‍വേഡ് ചെയ്യുന്നതിന് മുമ്പ് പത്തു വട്ടമെങ്കിലും ചിന്തിക്കണം’; വ്യാജവാര്‍ത്തകള്‍ക്കെതിരെ നരേന്ദ്രമോദി

ഹരിയാന: വ്യാജ വാര്‍ത്ത പ്രചരപ്പിക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ തലത്തില്‍ ആശങ്കകള്‍ സൃഷ്ടിക്കാന്‍ വ്യാജ വാര്‍ത്തകള്‍ക്ക് കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏതൊരു വാര്‍ത്തയും മറ്റുള്ളവര്‍ക്ക് അയക്കുന്നതിനു മുമ്പ് അതിന്റെ യാഥാര്‍ത്യത്തെ കുറിച്ച് അന്വേഷിക്കുകയും ചിന്തിക്കുകയും ചെയ്യണമെന്നും മോദി കൂട്ടിചേര്‍ത്തു.ഹരിയാനയില്‍ നടന്ന ചിന്തന്‍ ശിബിരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. ‘ഏതൊരു വാര്‍ത്തയുടെയും സത്യസന്ധത തിരിച്ചറിയാനുള്ള നിരവധി സാധ്യതകള്‍ ഉണ്ട്. വ്യത്യസ്ത ഇടങ്ങളില്‍ തിരയുകയാണെങ്കില്‍ അതിനെ കുറിച്ചുള്ള വ്യക്തമായ ധാരണ നമുക്ക് ലഭിക്കും.ഏതൊരു വിവരവും ഫോര്‍വേഡ് ചെയ്യുന്നതിനു മുമ്പ് പത്തുവട്ട […]

Continue Reading

ഇന്ത്യ ജനിച്ചത് 1947ൽ അല്ല, അടിയന്തരാവസ്ഥക്കാലത്ത് ഞാൻ അണ്ടർഗ്രൗണ്ടിലായിരുന്നു -മോദി

ഇന്ത്യ ജനിച്ചത് 1947ൽ അല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹിയിലെ വീട്ടിൽ മുതിർന്ന സിഖ് നേതാക്കളുമായി നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു മോദി. “ഈ രാജ്യം 1947ൽ ജനിച്ചിട്ടില്ല. നമ്മളുടെ ഗുരുക്കന്മാർ എത്രയധികം കടന്നുപോയി. അടിയന്തരാവസ്ഥക്കാലത്ത് ഞങ്ങൾ വളരെയധികം അടിച്ചമർത്തലുകൾ അനുഭവിച്ചു. ആ സമയത്ത് ഞാൻ അണ്ടർഗ്രൗണ്ടിലായിരുന്നു’ -മോദി യോഗത്തിൽ പറഞ്ഞു. 1947ലെ വിഭജന സമയത്ത് സിഖ് ദേവാലയമായ കർതാർപൂർ സാഹിബ് ഇന്ത്യയിൽ നിലനിർത്താൻ ഉറപ്പാക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രി മോദി ആവർത്തിച്ചു. […]

Continue Reading

പഞ്ചറായാലും ഓടും, ഉഗ്രസ്‌ഫോടനത്തെയും ചെറുക്കും; മോഡിക്ക് സഞ്ചരിക്കാന്‍ വമ്പന്‍ സുരക്ഷാ സജ്ജീകരണങ്ങളുമായി രണ്ട് പുത്തന്‍ കാറുകള്‍, ഒന്നിന് വില 12 കോടി!

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സഞ്ചരിക്കാനായി വമ്പന്‍ സുരക്ഷാ സജ്ജീകരണങ്ങളുമായി രണ്ട് പുത്തന്‍ കാറുകള്‍. മെഴ്‌സിഡസിന്റെ പുത്തന്‍ വാഹനമായ മെഴ്‌സിഡസ് – മെയ്ബാഷ് എസ് 650 ആണ് മോഡിയുടെ സഞ്ചാരത്തിനായി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ റഷ്യന്‍ പ്രസിഡന്ര് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ മോഡി എത്തിയത് പുതിയ കാറിലായിരുന്നു. പ്രധാനമന്ത്രി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന റേഞ്ച് റോവര്‍ വോഗ്, ടൊയോട്ട ലാന്‍ഡ് ക്രൂയ്‌സര്‍ എന്നീ വാഹനങ്ങള്‍ക്ക് പകരമായാണ് മെഴ്‌സിഡസിന്റെ പുത്തന്‍ […]

Continue Reading

‘യേശുക്രിസ്തുവിന്റെ ശ്രേഷ്ഠമായ പാഠങ്ങള്‍ ഓര്‍ക്കണം’; ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ലോകമെമ്പാടുമുള്ള ക്രിസ്തീയ വിശ്വാസികള്‍ പ്രതീക്ഷയോടെ ക്രിസ്മസ് ആഘോഷിക്കുകയാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. യേശുക്രിസ്തുവിന്റെ ശ്രേഷ്ഠമായ പാഠങ്ങള്‍ ഓര്‍ക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളെ ഓര്‍മിപ്പിച്ചു. എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍… സേവനത്തിനും കരുണയ്ക്കും എളിമയ്ക്കും ഊന്നല്‍ നല്‍കിയ യേശുക്രിസ്തുവിന്റെ ജീവിതവും ശ്രേഷ്ഠമായ പാഠങ്ങളും ഓര്‍ക്കണം… എല്ലാവര്‍ക്കും ആരോഗ്യവും സമൃദ്ധിയും ഐക്യവും ഉണ്ടാകട്ടെ,’ പ്രധാനമന്ത്രി മോദി ട്വീറ്റില്‍ പറഞ്ഞു.

Continue Reading

‘പശു അമ്മയാണ് അഭിമാനമാണ്; ചിലർക്ക് പശുവും ചാണകവും പാപം’; യുപിയിൽ മോദി

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീണ്ടും പശു രാഷ്ട്രീയം ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പശു അമ്മയാണെന്ന് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി. വാരണാസിയിൽ ക്ഷീരോൽപ്പാദക യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് െപാതുചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം പശുവിനെ കുറിച്ച് വാചാലനായത്. ‘ഇവിടെ ചിലർ പശുവിനെയും ചാണകത്തെയും കുറിച്ച് പറയുന്നത് പാപമായി കാണുന്നു. ചിലർക്ക് പശു പാപമായിരിക്കാം. എന്നാൽ നമുക്ക് അങ്ങനെയല്ല. നമുക്ക് പശു അമ്മയാണ്. രാജ്യത്തെ ഏട്ടു കോടിയിലേറെ ജനങ്ങൾ മൃഗപരിപാലനത്തിലൂടെയാണ് ജീവിക്കുന്നതെന്ന കാര്യം ചിലർ മറക്കുന്നു.’ മോദി പറയുന്നു. രാജ്യത്തെ ക്ഷീരോൽപ്പാദന […]

Continue Reading

മോദിയുടെ നാല് മണിക്കൂര്‍ സന്ദര്‍ശനത്തിനായി മധ്യപ്രദേശ് സര്‍ക്കാര്‍ ചെലവഴിക്കുന്നത് 23 കോടി രൂപ

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മധ്യപ്രദേശ് സന്ദര്‍ശനത്തിനായി 23 കോടി രൂപ ചെലവിട്ട് ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍. നാല് മണിക്കൂര്‍ മാത്രം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനാണ് ഇത്രയും അധികം തുക വകയിരുത്തിയിരിക്കുന്നത്.മധ്യപ്രദേശിലെ ഗോത്ര യോദ്ധാക്കളെ ആദരിക്കുന്ന ചടങ്ങിനായാണ് പ്രധാനമന്ത്രി മധ്യപ്രദേശിലെത്തുന്നത്.കൂടാതെ രാജ്യത്തെ ആദ്യ പൊതു-സ്വകാര്യ പങ്കാളിത്തതോടെ നിര്‍മിച്ച ഹബീബ്ഗഞ്ച് റെയില്‍വേ സ്‌റ്റേഷനും ചടങ്ങില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.52 ജില്ലകളില്‍ നിന്ന് വരുന്നവരുടെ ഗതാഗതം, ഭക്ഷണം, താമസം എന്നിവയ്ക്കായി 12 കോടി രൂപയും അഞ്ച് താഴികക്കുടങ്ങള്‍, കൂടാരങ്ങള്‍, അലങ്കാരം, പ്രചാരണം […]

Continue Reading

ഒരു വർഷം കൊണ്ട് 22 ലക്ഷത്തിന്റെ വർധന; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി 3.07 കോടി രൂപ

ഒരു വർഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തിയിലുണ്ടായത് 22 ലക്ഷത്തിന്റെ വർധന. കഴിഞ്ഞ വർഷം 2.85 കോടി രൂപ ആസ്തിയുണ്ടായിരുന്നത് ഏറ്റവും പുതിയ കണക്കു പ്രകാരം 3.07 കോടി രൂപയായി ഉയർന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്. എസ്ബിഐയുടെ ഗാന്ധി നഗർശാഖയിലെ സ്ഥിര നിക്ഷേപത്തിലാണ് വലിയ വർധനയുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 31ന് ഈ അക്കൗണ്ടിലുള്ള മോദിയുടെ സ്ഥിര നിക്ഷേപം 1.89 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 1.6 കോടി രൂപയായിരുന്നു. നിലവിൽ […]

Continue Reading

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലേക്ക്

ക്വാഡ് ഉച്ച ക്കോടിയിലും യു എന്‍ പൊതു സഭയിലും പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലേക്ക് പുറപ്പെടും. യുഎസിലെത്തിയ ഉടന്‍ കോവിഡ് സംബന്ധിച്ച് ആഗോള സമ്മേളനത്തില്‍ മോദി പങ്കെടുക്കും. 24 ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. അഫ്ഗാനിസ്ഥാനിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയിലെ സുരക്ഷാ വിഷയങ്ങളും ചര്‍ച്ചയാകും. യുഎസ് പ്രസിഡന്റ് എന്ന നിലയില്‍ ബൈഡനുമായുള്ള മോദിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്. വൈറ്റ് ഹൗസില്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Continue Reading

മോദിയുടെ ജന്മദിനത്തില്‍ 2.5 കോടി വാക്‌സീന്‍; ചൈനയെ മറികടന്ന് ലോകറെക്കോര്‍ഡിട്ട് ഇന്ത്യ

ന്യൂഡല്‍ഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71–ാം ജന്മദിനത്തില്‍ പ്രതിദിന വാക്‌സീന്‍ വിതരണത്തില്‍ ചൈനയെ മറികടന്ന് ലോക റെക്കോര്‍ഡിട്ട് ഇന്ത്യ. വെള്ളിയാഴ്ച മാത്രം 2.5 കോടിയിലേറെ ഡോസാണ് ഇന്ത്യ വിതരണം ചെയ്തത്. രാത്രി 11.58ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ചരിത്രനേട്ടം അറിയിച്ച് ട്വീറ്റ് ചെയ്തു. എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റിൽ വ്യക്തമാക്കി. വാക്‌സീന്‍ ദൗത്യത്തിന്റെ ഭാഗമായ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു. ജൂണ്‍ 24ന് ചൈനയില്‍ 2.47 […]

Continue Reading