അക്രമാസക്തയായ പോത്ത് പാഞ്ഞടുത്തു: ധൈര്യം ചോരാതെ പിടിച്ചുമാറ്റി രണ്ടര വയസ്സുകാരിയുടെ ജീവന്‍ രക്ഷിച്ചു; എട്ടാം ക്ലാസുകാരന് ദേശീയ ധീരത അവാര്‍ഡ്
വടകര: വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ നിന്ന് രണ്ടര വയസ്സുകാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ വിദ്യാര്‍ഥിക്ക് ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം. കടമേരി കീരിയങ്ങാടി താഴെ നുപ്പറ്റ ഷാനിസ് അബ്ദുല്ലയാണ് (13) ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ നല്‍കുന്ന ദേശീയ ധീരത അവാര്‍ഡായ അഭിമന്യു അവാര്‍ഡ് നേടിയത്. 75,000 രൂപയാണ് പുരസ്‌കാരം. കേരളത്തില്‍ നിന്ന് 5 കുട്ടികളാണ് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടത്.കടമേരി ആര്‍എസിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷാനിസ് അബ്ദുല്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം. കടമേരി യുപി സ്‌കൂളില്‍ 7 -ാംക്ലാസില്‍ […]
Continue Reading