നവരാത്രി ആഘോഷം; നടപടി ഭയന്ന് ഡൽഹിയിൽ ഇറച്ചിക്കടകൾ അടച്ചു
ന്യൂഡൽഹി: നവരാത്രി മഹോത്സവങ്ങളുടെ ഭാഗമായി ആളുകൾ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നതിനാൽ ഇറച്ചിക്കടകൾ ഒമ്പത് ദിവസം അടച്ചിടണമെന്ന് മേയർമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവുകൾ ഒന്നും ഇറങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇറച്ചിക്കട ഉടമകൾ സ്വമേധയാ കടകൾ അടച്ചത്. ഇറച്ചിക്കട ഉടമകൾ ഉദ്യോഗസ്ഥരുടെ നടപടി ഭയന്നാണ് അവരുടെ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത്.ഒമ്പത് ദിവസത്തെ ഉത്സവത്തോടനുബന്ധിച്ച് ഇറച്ചിക്കടകൾ അടച്ചുപൂട്ടണമെന്ന് സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെയും ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെയും മേയർമാർ ആവശ്യപ്പെട്ടിരുന്നു. രണ്ടിടത്ത് ബി.ജെ.പിയാണ് ഭരിക്കുന്നത്.ഈസ്റ്റ് ഡൽഹി മേയർ […]
Continue Reading