എൻസിഇആർടി പാഠപുസ്തകത്തിൽ നിന്ന് മൗലാന ആസാദിനേയും ഒഴിവാക്കി

എൻസിഇആർടി പാഠപുസ്തകത്തിൽ നിന്ന് ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായ മൗലാന ആസാദിനേയും ഒഴിവാക്കി. എൻസിഇആർടിയുടെ വിവാദ വെട്ടിനിരത്തലുകളിലെ ഒടുവിലത്തെ സംഭവമാണ് ഇത്.പഴയ എൻസിഇആർടിയിൽ പറയുന്നതിങ്ങനെ – ‘കോൺസ്റ്റിറ്റിയുവന്റ് അസംബ്ലിയും പ്രധാനമായും വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന എട്ട് കമ്മിറ്റികളാണ് ഉണ്ടായിരുന്നത്. ജവഹർലാൽ നെഹ്രു, രാജേന്ദ്ര പ്രസാദ്, സർദാർ പട്ടേൽ, മൗലാന ആസാദ്, അംബേദ്കർ എന്നിവരാണ് ഈ കമ്മിറ്റികളുടെ അധ്യക്ഷത വഹിച്ചിരുന്നത്. കോൺഗ്രസിന്റേയും ഗാന്ധിയുടേയും വിമർശകനായിരുന്നു അംബേദ്കർ. പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനത്തിന് അവർ ഒന്നും […]

Continue Reading

ഗാന്ധി വധത്തിലെ പ്രധാന ഭാഗങ്ങൾ മാറ്റി പാഠപുസ്തകം

ന്യൂഡൽഹി : ഗാന്ധി വധത്തെ തുടർന്ന് RSS നെ നിരോധിച്ചത് പാഠപുസ്തകത്തിൽ നിന്ന് നീക്കി. ഗാന്ധിയോട് ഹിന്ദു തീവ്രവാദികൾക്ക് വെറുപ്പായിരുന്നു എന്ന ഭാഗവും പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പന്ത്രണ്ടാം ക്ളാസ്സിലേക്കുള്ള NCERT പുസ്തകത്തിൽ നിന്നാണ് പ്രസ്തുത ഭാഗങ്ങൾ നീക്കം ചെയ്തിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി ഈ ഭാഗങ്ങൾ രാഷ്ട്രമീമാംസ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഗാന്ധി വധത്തിലെ മുഖ്യ പ്രതിയായ നാഥൂറാം ഗോഡ്സെ പൂനയിൽ നിന്നുള്ള ബ്രാഹ്മണനായിരുന്നു എന്ന പരാമർശവും നീക്കം ചെയ്തിട്ടുണ്ട്. പഠഭാഗങ്ങൾ നീക്കം ചെയ്യുമ്പോൾ NCERT പുറത്തിറക്കാറുള്ള […]

Continue Reading

‘മൂന്നാം ക്ലാസിലെ പകുതിയിലധികം കുട്ടികള്‍ക്കും മലയാളം വായിക്കാനറിയില്ല’; എന്‍സിഇആര്‍ടി സര്‍വേ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സംസ്ഥാനത്തെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ പകുതിയില്‍ അധികം പേര്‍ക്കും മലയാളം വായിക്കാനോ ശരിയായി മനസിലാക്കാനോ സാധിക്കുന്നില്ലെന്ന് എന്‍സിഇആര്‍ടി സര്‍വേ റിപ്പോര്‍ട്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ചേര്‍ന്ന് ‘നിപുണ്‍ മിഷ’ന്റെ ഭാഗമായാണ് എന്‍സിഇആര്‍ടി സര്‍വേ നടത്തിയത്. അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്ര പദ്ധതിയാണ് നിപുണ്‍ മിഷന്‍. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 104 സ്‌കൂളുകളില്‍ 1061 വിദ്യാര്‍ത്ഥികളിലാണ് സര്‍വേ നടത്തിയത്.സംസ്ഥാനത്തെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ 16 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് മലയാളം ശരിയായി വായിക്കാനും മനസിലാക്കാനും (ശരാശരിക്ക് […]

Continue Reading