കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചത് ആശങ്കകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. നിപ വൈറസ് ബാധിച്ച് മരിച്ച 12- കാരന്റെ വീട്ടില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി. കോഴിക്കോട് ചാത്ത മംഗലം മുന്നൂരിലാണ് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തിയത്. കേന്ദ്ര സംഘത്തിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വിഭാഗത്തിലുള്ള ഡോക്ടര്‍ മാരാണ്പ്രദേശത്ത് സന്ദര്‍ശനം നടത്തിയത്. നിപ ബാധിച്ച് മരിച്ച 12 വയസ്സുകാരന്‍ റമ്പൂട്ടാന്‍ പഴം കഴിച്ചിരുന്നതാ യാണ്ബന്ധുക്കള്‍ നല്‍കുന്ന വിവരം. ഇതിന്റെ പശ്ചാത്തലത്തില്‍ റമ്പൂട്ടാന്‍ പഴത്തിന്റെ സാമ്പിളുകള്‍ കേന്ദ്രസംഘം ശേഖരിച്ചു. ഇത് വവ്വാലുകള്‍ എത്തിയ ഇടമാണോ എന്ന് പരിശോധിക്കും. വൈറസ് ബാധ വവ്വാലുകളില്‍ നിന്ന് ഏറ്റതാണോഎന്ന് തിരിച്ചറിയുന്നതിനാണ്. കുട്ടികളുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെയുള്ളവരെ കണ്ട് സംസാരിച്ചു. ശേഷം കുട്ടികഴിച്ച ഭക്ഷണം, ഇടപെട്ടിട്ടുള്ള മൃഗങ്ങള്‍ തുടങ്ങിയവക്കുറിച്ചൊക്കെ സംഘം ചോദിച്ചറിഞ്ഞു. എല്ലാവരോടും കര്‍ശനമായ ജാഗ്രത പുലര്‍ത്തണമെന്നും സമാനലക്ഷണം ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന്ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വീടുകളിലും പരിസരങ്ങളിലുംപാലിക്കേണ്ട പ്രോട്ടോക്കോള്‍ സംബന്ധിച്ചും തുടര്‍ന്ന് എടുക്കേണ്ട നടപടികള്‍ സംബന്ധിച്ചും കേന്ദ്രസംഘം നേരിട്ട്പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.
Continue Reading