കാസര്‍കോട് ചെങ്കളയില്‍ മരിച്ച അഞ്ചു വയസ്സുകാരിക്ക് നിപയില്ലെന്ന് പ്രാഥമിക ഫലം

കാസര്‍കോട്: ചെങ്കള പഞ്ചായത്തില്‍ പനി ബാധിച്ച്‌ മരിച്ച കുട്ടിയുടെ നിപ രോഗ പ്രാഥമിക പരിശോധനാഫലം നെ​ഗറ്റീവ്. ട്രൂ നാറ്റ് പരിശോധനയിലാണ് റിസള്‍ട്ട് നെഗറ്റീവാണെന്ന് കണ്ടത്. ആര്‍ ടി പി സി ആര്‍ പരിശോധന റിസള്‍ട്ട് കാത്തിരിക്കുകയാണെന്നും ആശങ്കപെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. ബുധനാഴ്ച വൈകിട്ട് ഏഴിന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്. രണ്ട് ദിവസം മുമ്ബ് പനി ബാധിച്ച കുട്ടി പെട്ടെന്ന് മരിച്ചതിനാലാണ് നിപ പരിശോധന നടത്തിയത്.

Continue Reading

മംഗളൂരിവില്‍ ഒരാള്‍ക്ക് നിപയെന്ന് സംശയം; കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കര്‍ശന നിരീക്ഷണം

ബെംഗളൂരു: മംഗളൂരുവില്‍ ഒരാള്‍ക്ക് നിപയെന്ന് സംശയം. ലാബ് ടെക്നീഷ്യനാണ് രോഗ ലക്ഷണം പ്രകടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന്റെ സാമ്പിള്‍ പൂനെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. കേരളത്തില്‍ നിന്ന് മടങ്ങിയെത്തിയ ഒരാളുമായി ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായാണ് പറയുന്നത്. കുറച്ചു ദിവസം മുന്‍പ് ഗോവയിലേക്ക് ഇദ്ദേഹം യാത്ര നടത്തുകയും ചെയ്തിരുന്നു. യാത്രയ്ക്കിടെ നിപ വൈറസ് ബാധ ഏറ്റതാവുമോ എന്ന സംശയവുമുണ്ടെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് പറയുന്നു. ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ്. കേരളത്തില്‍ നിന്ന് എത്തുന്നവരെ നിരീക്ഷിക്കണം എന്ന് കര്‍ണാടക ആരോഗ്യവകുപ്പ് […]

Continue Reading

നിപാ പരിശോധനയില്‍ ആശ്വാസം: മരിച്ച കുട്ടിയുടെ മാതാപിതാക്കളടക്കം എട്ട് സാമ്പിളുകളും നെഗറ്റീവ്

കോഴിക്കോട്: നിപാ ലക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ച എട്ട് സാമ്പിളുകളും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.എട്ടു പേരുടെ മൂന്ന് വീതം സാമ്പിളുകളാണ് വൈറോളജി ലാബിലേക്ക് അയച്ചത്.ഇതെല്ലാം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മരണപ്പെട്ട കുട്ടിയുടെ മാതാപിതാക്കളും ആരോഗ്യപ്രവര്‍ത്തകരും ഈ എട്ട് സാമ്പിളുകളില്‍ ഉള്‍പ്പെടുന്നുണ്ട്. വളരെ അടുത്ത സമ്പര്‍ക്കമുണ്ടായിരുന്ന ഇവരുടെ ഫലം നെഗറ്റീവായത് ആശ്വാസകരമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടുതല്‍ സാമ്പിളുകള്‍ ഇന്ന് തന്നെ പരിശോധിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എന്‍ഐഡി പുണെയുടേയും […]

Continue Reading

സംസ്ഥാനത്തെ പി എസ് സി പരീക്ഷകളിൽ മാറ്റം, തീരുമാനം നിപ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് വീണ്ടും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഈ മാസം 18 നും 25 നും നടത്താനിരുന്ന പിഎസ് സി പരീക്ഷകൾ മാറ്റിവെച്ചു. ഒക്ടോബർ 23 , 30 തിയ്യതികളിലേക്കാണ് പരീക്ഷമാറ്റിയത്. ബിരുദം അടിസ്ഥാനയോഗ്യതയാക്കിയുള്ള പ്രാഥമിക പരീക്ഷകൾക്കാണ് മാറ്റം. സെപ്റ്റംബർ 7 ന്നടത്താനിരുന്ന കോളേജ് വിദ്യാഭ്യാസ വകുപ്പിലെ അറബിക് അസിസ്റ്റൻറ് പ്രൊഫസർ തസ്തികയുടെവിവരണാത്മക പരീക്ഷ ഒക്ടോബർ 6 ലേക്ക് മാറ്റി. നിപ മൂലം കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ അതീവജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം.

Continue Reading

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കത്തില്‍ 158 പേര്‍, രണ്ട് പേര്‍ക്ക് ലക്ഷണം

കോഴിക്കോട്: സംസ്ഥാനത്തെ നടുക്കിയ നിപ വൈറസിന്റെ മൂന്നാം വരവില്‍, മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ വന്നത് 158 പേരെന്ന് കണ്ടെത്തി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തിയത്. ഇതില്‍ 20 പേരാണ് കുട്ടിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയാണ് ഇപ്പോള്‍. സ്ഥിതി അവലോകനം ചെയ്യാന്‍ കോഴിക്കോട് ജില്ലാ കളക്ട്രേറ്റില്‍ ഉന്നതതല യോ?ഗം നടക്കുന്നുണ്ട്. ആരോ?ഗ്യ മന്ത്രി വീണ ജോര്‍ജ്ജ് കോഴിക്കോടെത്തി. ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ എകെ ശശീന്ദ്രന്‍, […]

Continue Reading

നിപ വൈറസ്: സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നിപ ബാധിച്ച് കുട്ടി മരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്ടെ ഇപ്പോഴുള്ള സാഹചര്യം വിലയിരുത്താനായി കേന്ദ്രസംഘം കേരളത്തിലേക്കെത്തുന്നു. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ സംഘമാണ് കേരളത്തില്‍ എത്തുക. അതേസമയം കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. നിപ ബാധിച്ച് മരിച്ച 12 വയസുകാരന്റെ രക്ഷിതാക്കളും അയല്‍വാസികളുമടക്കം 17 പേരാണ് നിലവില്‍ നിരീക്ഷണത്തിലാണുള്ളത്. തെങ്ങുകയറ്റ തൊഴിലാളിയായ പിതാവും കുട്ടിയുമായി പ്രാഥമിക സമ്ബര്‍ക്കത്തിലേര്‍പ്പെട്ട 17 പേരാണ് ഇവര്‍. കൂടാതെ വീട് സ്ഥിതി ചെയ്യുന്നതടക്കമുള്ള […]

Continue Reading

കേരളത്തിൽ വീണ്ടും നിപ വൈറസ്‌ സ്ഥിരീകരിച്ചു, മരിച്ച കുട്ടിക്ക് രോഗം: കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലയിൽ ജാഗ്രത

കോഴിക്കോട് ∙ കേരളത്തിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കോഴിക്കോട് ഞായറാഴ്ച രാവിലെ മരിച്ച 12 വയസ്സുകാരനിലാണു രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആദ്യ സ്രവ പരിശോധനാഫലത്തില്‍ നിപ സ്ഥിരീകരിച്ചതായി വീണാ ജോര്‍ജ് മാധ്യമങ്ങളോടു പറഞ്ഞു. കുട്ടിയുടെ മൂന്ന് സാംപിളുകളും പോസിറ്റീവാണ്. കുട്ടിയുമായി അടുത്ത് ഇടപെട്ട ആർക്കും രോഗലക്ഷണമില്ല. ശനിയാഴ്ച രാത്രിതന്നെ ഉന്നതതലയോഗം ചേര്‍ന്ന് ആക്‌ഷന്‍ പ്ലാന്‍ തയാറാക്കി. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയും തയാറാക്കിയിട്ടുണ്ട്. കോഴിക്കോടിനു പുറമെ മലപ്പുറം, കണ്ണൂർ ജില്ലകളിലും ജാഗ്രത വേണം. ആശങ്ക […]

Continue Reading