സ്ത്രീധനമില്ല, മകൾക്കൊപ്പം അഞ്ച് യുവതികൾക്കും വിവാഹ സൗഭാഗ്യമൊരുക്കി പ്രവാസി

കോഴിക്കോട്: സ്ത്രീധനം നൽകാതെ ആ തുക കൊണ്ട് തൻ്റെ മകൾക്കൊപ്പം അഞ്ച് യുവതികൾക്കും മാംഗല്യമൊരുക്കിയപ്പോൾ (Marriage) ജാതിയും മതവും എല്ലാം സൗഹാർദ്ദത്തിന് മുൻപിൽ അലിഞ്ഞില്ലാതായി. വടകര എടച്ചേരിയിലാണ് മകളുടെ വിവാഹ നാളിൽ അഞ്ച് യുവതികൾ കൂടി മംഗല്യ സൗഭാഗ്യമൊരുക്കി പ്രവാസി മലയാളിയായ സാലിം (Salim ) ശ്രദ്ധേയനാകുന്നത്. എടച്ചേരി കാട്ടിൽ സാലിമിന്റെ റുബീനയുടെയും മകൾ റമീസയുടെ വിവാഹവേദിയാണ് സമൂഹവിവാഹത്തിനും വേദിയായത്. എടച്ചേരി, മേപ്പയ്യൂർ, വയനാട്, ഗൂഡല്ലൂർ, മലപ്പുറം, എന്നിവിടങ്ങളിലെ അഞ്ച് യുവതികൾക്കാണ് റമീസയുടെ വിവാഹവേദിയിൽ മംഗല്യ ഭാഗ്യമുണ്ടായത്. […]

Continue Reading