കർണാടകയിൽ ഹിജാബ് ധരിച്ച് സ്‌കൂളിലെത്തിയ ആറു വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു

ബംഗളൂരു: കർണാടകയിൽ ഹിജാബ് ധരിച്ച് ക്ലാസുകളിലെത്തിയ ആറു വിദ്യാർത്ഥികൾക്ക് സസ്‌പെൻഷന്. 12 പേരെ തിരിച്ചയയ്ക്കുകയും ചെയ്തു. ദക്ഷിണ കന്നഡയിലാണ് സംഭവം.ഉപ്പിനങ്ങാടി ഗവൺമെന്റ് പ്രീ യൂനിവേഴ്‌സിറ്റി കോളജിലെ ആറു വിദ്യാർത്ഥികളെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ഹിജാബുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ നിരന്തരമായി ലംഘിച്ചെന്ന് ആരോപിച്ചാണ് നടപടി.കോളജ് പ്രിൻസിപ്പൽ അധ്യാപകരുമായി ചർച്ച നടത്തിയ ശേഷമാണ് നടപടിയെടുത്തതെന്നാണ് വിവരം. ക്ലാസ്മുറികളിൽ ഹിജാബ് വിലക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവിനെയും ഹൈക്കോടതി വിധിയെയും കുറിച്ച് വിദ്യാർത്ഥികളെ നേരത്തെ തന്നെ ധരിപ്പിച്ചിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. അതേസമയം, ഹംപനകട്ടെയിലെ […]

Continue Reading

‘സ്റ്റുഡന്‍റ് പൊലീസ് കേഡറ്റിൽ മതപരമായ വേഷം വേണ്ട’, ഹിജാബ് അനുവദിക്കില്ലെന്ന് സർക്കാർ

തിരുവനന്തപുരം: കേരളാ പൊലീസിന്‍റെ കീഴിലുള്ള സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതിയിൽ മതപരമായ വേഷം അനുവദിക്കില്ലെന്ന് സംസ്ഥാനസർക്കാർ. ജൻഡർ ന്യൂട്രൽ യൂണിഫോമാണ് സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെ വേഷമെന്നും, മതപരമായ ഒരു ചിഹ്നങ്ങളും ഈ യൂണിഫോമിൽ അനുവദിക്കില്ലെന്നും സംസ്ഥാനസർക്കാർ വ്യക്തമാക്കി. ഹിജാബും മുഴുനീളക്കൈയുള്ള ഉടുപ്പും അനുവദിക്കണമെന്ന് കാട്ടി ഒരു വിദ്യാർത്ഥിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനുള്ള മറുപടിയിലാണ് ഹിജാബ് പോലുള്ള മതചിഹ്നങ്ങൾ ഉപയോഗിക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിക്ക് മുമ്പാകെ അറിയിച്ചത്. നിരവധി മുസ്ലിം വിദ്യാർത്ഥികൾ എസ്‍പിസിയുടെ ഭാഗമായി […]

Continue Reading