ദക്ഷിണ കൊറിയന്‍ സിനിമ കണ്ടു; രണ്ട് കുട്ടികളെ വെടിവച്ച് കൊന്ന് ഉത്തരകൊറിയ
ദക്ഷിണ കൊറിയന്‍ സിനിമ കാണുകയും വില്‍ക്കുകയും ചെയ്ത രണ്ട് ആണ്‍കുട്ടികളെ വെടിവച്ച് കൊന്ന് ഉത്തരകൊറിയ. 16 ഉം 17 ഉം വയസ്സുള്ള കൗമാരക്കാരെയാണ് ഉത്തര കൊറിയയിലെ ഫയറിംഗ് സ്ക്വാഡ് വെടിവച്ച് കൊന്നത്. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് റിയാങ്ഗാങ് പ്രവിശ്യയിലെ സ്കൂളില്‍ പഠിച്ചിരുന്ന കുട്ടികള്‍ കഴിഞ്ഞ ഒക്ടോബറിലാണ് കൊല്ലപ്പെട്ടത്. പൊതുജന മധ്യത്തില്‍ അധകൃതര്‍ വെടിവച്ച് ശിക്ഷ നടപ്പിലാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ സിനിമകള്‍ക്ക് നിരോധനമുള്ള രാജ്യത്ത് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് ഭരണകൂടം സ്വീകരിക്കുന്നത്. ദക്ഷിണ കൊറിയന്‍ […]
Continue Reading