നോട്ട് നിരോധനക്കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയും
ഡല്‍ഹി: നോട്ട് നിരോധനത്തിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകൾ പിൻവലിച്ച സർക്കാർ നടപടിയുടെ സാധുത ചോദ്യം ചെയ്ത ഹരജികളാണ് പരിഗണിക്കുന്നത്. ജസ്റ്റിസ് എസ്.എ നസീറിന്‍റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധിപറയുക. 2016 നവംബർ എട്ടിനാണ് കേന്ദ്രസർക്കാർ 500, 1000 രൂപ നോട്ടുകൾ നിരോധിച്ചത്.നോട്ട് നിരോധനത്തിന്‍റെ സാധുത ചോദ്യം ചെയ്തത് സമർപ്പിച്ച 58 ഹരജികളിലാണ് സുപ്രീംകോടതി വിധി പറയുക. ജസ്റ്റിസ് ബി.ആർ ഗവായ് തയ്യാറാക്കിയ ഐകകണ്‌ഠ്യേനയുള്ള വിധിയാണ് ബെഞ്ച് പുറപ്പെടുവിക്കുക എന്നാണ് സൂചന. […]
Continue Reading