സം​സ്ഥാ​ന​ത്ത് 17 പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍; ആ​കെ കേ​സു​ക​ൾ 345

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 17 പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ളം എ​ട്ട്, പാ​ല​ക്കാ​ട് ര​ണ്ട്, തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ഓ​രോ​ന്നു വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്. ഒ​മി​ക്രോ​ൺ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 13 പേ​ർ ലോ ​റി​സ്ക് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും നാ​ലു പേ​ർ ഹൈ ​റി​സ്ക് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​താ​ണ്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഒ​മി​ക്രോ​ണ്‍ പി​ടി​പെ​ട്ട​വ​രു​ടെ എ​ണ്ണം 345 ആ​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

Continue Reading

നടി ശോഭനയ്ക്ക് കൊവിഡ്; സ്ഥിരീകരിച്ചത് ഒമിക്രോണ്‍!

ചെന്നൈ: നടിയും നര്‍ത്തകിയുമായ ശോഭനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആണ് താരത്തിന് സ്ഥിരീകരിച്ചത്. ഫേസ്ബുക്ക് പേജിലൂടെ താരം തന്നെയാണ് കൊവിഡ് ബാധിതയായ വിവരം ആരാധകരുമായി പങ്കിട്ടത്. വളരെയധികം ശ്രദ്ധിച്ചിട്ടും ഒമിക്രോണ്‍ ബാധിച്ചുവെന്ന് താരം കുറിച്ചു.സന്ധിവേദനയും തൊണ്ടവേദനയും വിറയലുമായിരുന്നു തനിക്കുണ്ടായ ലക്ഷണങ്ങളെന്ന് പറഞ്ഞ നടി ആദ്യദിവസം മാത്രമാണ് ലക്ഷണമെന്നും പിന്നീട് കുറഞ്ഞുവെന്നും കൂട്ടിച്ചേര്‍ത്തു. രണ്ടുഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ടെന്നും ഇത് രോഗം ഗുരുതരമാകുന്നത് തടയുമെന്നും, എല്ലാവരും കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കണമെന്നും ശോഭന നിര്‍ദേശിച്ചു. ഒമിക്രോണ്‍ […]

Continue Reading

കാസര്‍ക്കോട് മൂന്നാമതൊരാള്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

കാസര്‍ക്കോട് മൂന്നാമതൊരാള്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ തൃക്കരിപ്പൂര്‍ സ്വദേശി ക്കാണ് രോഗം. കണ്ണൂര്‍ വിമാനത്താവളം വഴിയാണിയാള്‍ നാട്ടിലെത്തിയത്

Continue Reading

കാസർകോട്ട് ഒരാൾക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; കേസുകൾ രണ്ടായി

കാസർകോട്: കാസർകോട്ട് ഒരാൾക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ബദിയടുക്ക പഞ്ചായത്ത് പരിധിയിലെ 48 കാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്. ജനുവരി ഒന്നിന് ദുബൈയിൽ നിന്നെത്തിയതായിരുന്നു ഇയാൾ. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് നടത്തിയ സാംപിൾ പരിശോധനയിലാണ് ഒമിക്രോൺ കണ്ടെത്തിയത്. ഇതോടെ ജില്ലയിലെ ഒമിക്രോൺ കേസുകൾ രണ്ടായി. കഴിഞ്ഞദിവസം മധൂർ പഞ്ചായത്ത് പരിധിയിലെ 50 കാരന് ഒമിക്രോൺ പിടിപ്പെട്ടിരുന്നു. ഇയാളും യുഎഇയിൽ നിന്നെത്തിയതായിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിൽ നടത്തിയ അപരിശോധനയിൽ എല്ലാവരും നെഗറ്റീവായിരുന്നു. ആരോഗ്യവകുപ്പും ജില്ലയിൽ ജാഗ്രത പുലർത്തിവരികയാണ്.

Continue Reading

ഒമിക്രോൺ വ്യാപനം: രാത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ച് തമിഴ്നാട്, സ്കൂളുകൾ അടച്ചു

ചെന്നൈ: ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് തമിഴ്നാട്. നാളെ മുതൽ തമിഴ്നാട്ടിൽ രാത്രി ലോക്ക് ഡൗൺ പ്രാബല്യത്തിൽ വരും. രാത്രി 10 മുതൽ രാവിലെ 5 വരെ അവശ്യ സേവനങ്ങൾ മാത്രമായിരിക്കും അനുവദിക്കുക. കടകൾ, വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, സിനിമാ തീയേറ്ററുകൾ എന്നിവ രാത്രി പത്ത് മണിക്ക് ശേഷം പ്രവ‍ർത്തിക്കരുത്. നേരത്തെ ജനുവരി 10 വരെ പ്രഖ്യാപിച്ചിട്ടുള്ള  നിയന്ത്രണങ്ങളാണ് ഒമിക്രോൺ വ്യാപനം തീവ്രമായ സാഹചര്യത്തിൽ ആരോ​ഗ്യവകുപ്പ്  പുതുക്കി നിശ്ചയിച്ചത്.സ്കൂളുകൾ തത്കാലത്തേക്ക് അടക്കും. ഒന്ന് […]

Continue Reading

അരലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസ്; രാജ്യത്തെ ഒമിക്രോൺ ബാധിതര്‍ 2,135

ന്യൂഡൽഹി• രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പുതിയ കേസുകൾ കൂടി റിപ്പോർട്ട് െചയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.18 ശതമാനമായി ഉയർന്നു.കഴിഞ്ഞ ദിവസം 534 മരണങ്ങളും സ്ഥിരീകരിച്ചു. 15,389 പേർ രോഗമുക്തരായി. നിലവിൽ 2,14,004 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 4,82,551‌. രാജ്യത്താകെ ഇതുവരെ 147.72 കോടി വാക്സീൻ ഡോസുകളാണ് വിതരണം ചെയ്തത്. ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 2135 ആയി.

Continue Reading

ഒമിക്രോൺ : സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ

സംസ്ഥാനത്ത് ഒമിക്രോൺ പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി സംസ്ഥാനം. ഇൻഡോർ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 75 ആയി കുറച്ചു. ഔട്ട് ഡോർ പരിപാടികളിൽ പരമാവധി 100 പേർക്ക് പങ്കെടുക്കാം. നേരത്തേ ഇൻഡോറിൽ നൂറും ഔട്ട് ഡോറിൽ ഇരുന്നൂറ് പേർക്ക് പങ്കെടുക്കാമായിരുന്നു. ആളുകൾ കൂടുന്നത് ഒഴിവാക്കി, രോഗബാധ പകരുന്നത് കുറയ്ക്കാനാണ് സർക്കാർ നീക്കം. (സംസ്ഥാനത്ത് ഇതുവരെ 181 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇന്നലെ 29 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് […]

Continue Reading

കാസർകോടും ഒമിക്രോൺ; രോഗം സ്ഥിരീകരിച്ചത് ഗൾഫിൽ നിന്നെത്തിയ ആള്‍ക്ക്

കാസർകോട്: കാസർകോടും ഒമിക്രോൺ (Omicron) വകഭേദം സ്ഥിരീകരിച്ചു. മധൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗൾഫിൽ സന്ദർശക വിസയിൽ പോയി തിരിച്ച് വന്നയാള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ നിലവില്‍ കേരളം മൂന്നാം സ്ഥാനത്താണ്.രാജ്യത്ത് കൊവിഡ് കേസുകളില്‍ ഒരാഴ്ച്ചയ്ക്കിടെ നാലിരട്ടി വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ 33750 പേര്‍ക്കാണ് കൊവി‍ഡ് സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1700 ആയി. മഹാരാഷ്ട്രയില്‍ 510 പേര്‍ക്കും ദില്ലിയില്‍ 351 പേര്‍ക്കും കേരളത്തില്‍ 156 പേര്‍ക്കുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ […]

Continue Reading

രാജ്യത്ത് 781 ഒമിക്രോൺ കേസുകൾ, കൂടുതൽ ഡൽഹിയിൽ

ദില്ലി: രാജ്യത്ത് ഒമിക്രോൺ (Omicron) രോഗികൾ 781 ആയി. ഒമിക്രോൺ വ്യാപനത്തിന് പിന്നാലെ രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ (Covid 19) കുത്തനെ ഉയരുകയാണ്. മുംബൈയിൽ 70 ശതമാനവും ദില്ലിയിൽ 50 ശതമാനവും കേസുകൾ കൂടി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും രോഗം പടരുകയാണ്. ഇതോടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ഹരിയാനയ്ക്ക് പുറമെ പഞ്ചാബിലും രണ്ട് ഡോസ് വാക്സീൻ സ്വീകരിക്കാത്തവർക്ക് പൊതു സ്ഥലങ്ങളിൽ നിയന്ത്രണമേർപ്പെടുത്തി. ദില്ലിയിൽ ലെവൽ വൺ നിയന്ത്രണങ്ങൾ നടപ്പിലാക്കി തുടങ്ങി. അവശ്യ സർവ്വീസുകളൊഴികെയുള്ള സേവനങ്ങൾക്കാണ് ലെവൽ […]

Continue Reading

ഒമിക്രോൺ വ്യാപനം: കേരളത്തിലെ നിയന്ത്രണങ്ങള്‍ നാളെ രാത്രി മുതൽ

ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നാളെ രാത്രി മുതൽ നിലവിൽ വരും. രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെയാണ് നിയന്ത്രണം. ഞായറാഴ്ച വരെ നിയന്ത്രണം തുടരും. രാത്രി 10 മണിക്ക് ശേഷം തിയറ്ററുകളിലും ആരാധനാലയങ്ങളിലും നിയന്ത്രണമുണ്ട്. രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിൽ ഒമിക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. ഇന്നലെ സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 64 ആയി ഉയർന്നു. ഇതും […]

Continue Reading