രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നു; ആകെ രോഗ ബാധിതരുടെ എണ്ണം 653 ആയി

രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നു. ആകെ രോഗ ബാധിതരുടെ എണ്ണം 653 ആയി. നിയന്ത്രങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ. ഗോവയും മണിപ്പൂരും ഉൾപ്പെടുയുള്ള സംസ്ഥാനങ്ങളിൽ കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പത്ത് സംസ്ഥാനങ്ങൾ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. രോഗ വ്യാപനം തീവ്രമായ ഇടങ്ങളിൽ നിരോധനാജ്ഞ ഉൾപ്പടെയുള്ള നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം നടക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ കാലാവസ്ഥ ഒമിക്രോൺ വ്യാപനത്തിന് കൂടുതൽ […]

Continue Reading

ഒമിക്രോണ്‍; ഡല്‍ഹിയിലും കര്‍ഫ്യൂ, നിയന്ത്രണം രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ

രാജ്യത്ത് ഒമിക്രോണ്‍ ഭീതി ഉയരുകയും ഇടവേളയ്ക്ക് ശേഷം കൊവിഡ് കേസുകള്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണം കടുപ്പിക്കുന്നു. കര്‍ണാടകയ്ക്ക് പിന്നാലെ രാജ്യ തലസ്ഥാനമായ ഡല്‍ഹിയാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഡിസംബര്‍ 27 (നാളെ) മുതല്‍ രാത്രികാല കര്‍ഫ്രൂ നിലവില്‍ വരുമെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന അറിയിപ്പ്. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ. പുതുവല്‍സര ആഘോഷങ്ങള്‍ ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ നടക്കാനിരിക്കെയാണ് കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത്. പുതിയ കൊവിഡ് വകഭേദം ഒമിക്രോണ്‍ […]

Continue Reading

ഒ​മി​ക്രോ​ൺ: നാ​ല് രാ​ജ്യ​ക്കാ​ർ​ക്ക് യു​എ​ഇ​യി​ലേ​ക്ക് യാ​ത്രാ​വി​ല​ക്ക്

ദു​ബാ​യ്: നാ​ലു ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക് കൂ​ടി യു​എ​ഇ​യി​ലേ​ക്ക് യാ​ത്ര വി​ല​ക്കേ​ർ​പെ​ടു​ത്തി. കെ​നി​യ, താ​ൻ​സ​നി​യ, ഇ​ത്യോ​പ്യ, നൈ​ജീ​രി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ യാ​ത്രി​ക​ർ​ക്കാ​ണ് വി​ല​ക്ക്. ഇ​തോ​ടെ വി​ല​ക്കേ​ർ​പെ​ടു​ത്തി​യ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം 11 ആ​യി. ഡി​സം​ബ​ർ 25ന് ​രാ​ത്രി 7.30 മു​ത​ൽ വി​ല​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു. ഈ ​രാ​ജ്യ​ങ്ങ​ളി​ൽ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം വ്യാ​പ​ക​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. നേ​ര​ത്തെ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ന​മീ​ബി​യ, ല​സൂ​ട്ടു, എ​സ്വാ​റ്റീ​നി, സിം​ബാബ്‌വേ, ബോ​ട്സ്വാ​ന, മൊ​സാം​ബി​ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ […]

Continue Reading

രാജ്യത്ത്​ 415 ഒമിക്രോൺ ബാധിതർ; 24 മണിക്കൂറിനിടെ 7189 പേർക്ക്​ കൂടി കോവിഡ്​, മരണം 387

ന്യൂഡൽഹി: രാജ്യത്ത്​ കൊറോണ ​ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ബാധിതരുടെ എണ്ണം 415 ആയതായി ആരോഗ്യ മന്ത്രാലയം. 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചു. 115 പേർ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 7189 പേർക്കാണ്​ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 77,032 പേർ ചികിത്സയിൽ കഴിയുന്നു. 387 മരണവും റിപ്പോർട്ട്​ ചെയ്തു. ഇതോടെ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ ജീവൻ നഷ്ടമായവരുടെ എണ്ണം 4,79,520 ആയതായും ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ […]

Continue Reading

വടിവേലുവിന് കൊവിഡ്; ഒമിക്രോൺ എന്ന് സംശയം

തെന്നിന്ത്യൻ നടൻ വടിവേലുവിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ഇപ്പോൾ ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ലണ്ടനിൽ നിന്നും തിരികെ വന്ന ശേഷം ടെസ്റ്റ് ചെയ്തപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. നടന് ഒമിക്രോൺ ആണോ എന്ന് സ്മശ്യം ഉള്ളതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ‘നായ് ശേഖർ റിട്ടേൺസ്’ എന്ന സിനിമയുടെ വാർക്കുകൾക്കായാണ് അദ്ദേഹം ലണ്ടനിൽ പോയത്. സമൂഹ മാധ്യമങ്ങളിലൂടെ നിരവധി ആരാധകർ അടിയതിന് സുഖപ്രാപ്തി നേർന്നിട്ടുണ്ട്.

Continue Reading

ഒമിക്രോൺ ഭീതി; അടുത്ത നാലാഴ്ചയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ്ങ് നിർത്തി സിംഗപ്പൂർ

ക്രിസ്തുമസും പുതുവർഷമാഘോഷിക്കാൻ സിംഗപ്പൂരിലേക്ക് പറക്കാനൊരുങ്ങുന്നവർക്ക് തിരിച്ചടി. ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ള പുതിയ വിമാനടിക്കറ്റ് ബുക്കിങ്ങ് നിർത്തി സിംഗപ്പൂർ. ലോകമെമ്പാടും വർധിച്ചുവരുന്ന ഒമിക്രോൺ കേസുകളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. സിംഗപ്പൂരിലേക്ക് വരുന്ന വാക്‌സിനേറ്റഡ് ട്രാവൽ ലെയ്ൻ (വിടിഎൽ) വിമാനങ്ങളുടെ ടിക്കറ്റ് വിൽപ്പനയാണ് സിംഗപ്പൂരിലെ സിവിൽ ഏവിയേഷൻ അതോറിറ്റി നിർത്തുന്നത്. ക്വാറന്റൈൻ ഫ്രീ ട്രാവൽ പ്രോഗ്രാമിന്റെ കീഴിലുള്ള അധികൃതരാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഓസ്ട്രേലിയ, ഇന്ത്യ, മലേഷ്യ, ബ്രിട്ടൻ, യു.എസ് തുടങ്ങി 24 ഓളം രാജ്യങ്ങളിൽ […]

Continue Reading

രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു

രാജ്യത്ത് ഒമിക്രോൺ ആശങ്ക കൂടുന്നു.ആകെ രോഗബാധിതർ 200 കടന്നു. മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് കൂടുതൽ കേസുകൾ. ഒമിക്രോണിന്റെ വ്യാപനം തടയുന്നതിന് പൊതുജനാരോഗ്യവും സാമൂഹിക നടപടികളും അടിയന്തിരമായി വർധിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഏറ്റവും അപകടകാരിയായ ഡെൽറ്റ വകഭേദത്തെക്കാൾ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകളും ആൾക്കൂട്ടങ്ങളും ആഘോഷങ്ങളും ഒഴിവാക്കാനും പുതുവത്സര ആഘോഷങ്ങൾ കുറഞ്ഞ കൈവിട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

Continue Reading

സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു, ആകെ കേസുകൾ 15 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമിക്രോണ്‍ (omicron) സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (minister Veena George) അറിയിച്ചു. ഈ നാല് പേരും തിരുവനന്തപുരം ജില്ലയിലാണുള്ളത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയില്‍ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള അമ്മൂമ്മ (67), യുകെയില്‍ നിന്നുമെത്തിയ യുവതി (27), നൈജീരിയയില്‍ നിന്നുമെത്തിയ യുവാവ് (32) എന്നിവര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 27 വയസുകാരി വിമാനത്തിലെ സമ്പര്‍ക്കപ്പട്ടികയിലുള്ളയാളാണ്. ഇവര്‍ ഡിസംബര്‍ 12-നാണ് […]

Continue Reading

മംഗളൂരുവിൽ അഞ്ചുപേർക്ക് പിന്നാലെ രണ്ടുപേർക്ക്‌ കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു

കാസർകോട്: ദക്ഷിണകന്നഡ ജില്ലയിൽ ശനിയാഴ്ച യു.കെയിൽ നിന്നെത്തിയ യാത്രക്കാരൻ ഉൾപ്പെടെ അഞ്ചുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ട് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി കർണ്ണാടക ആരോഗ്യവകുപ്പ് അറിയിച്ചു. ഉഡുപ്പിയിലാണ് പുതുതായി രണ്ട് പേർക്ക് സ്ഥിരീകരിച്ചത്.മംഗളുരു പരിസരത്തെ ഒരു സ്കൂളിലാണ് ആദ്യ നാലുകേസുകൾ കണ്ടെത്തിയത്. മംഗളൂരുവിലെ നഴ്സിംഗ് കോളജിലാണ് അഞ്ചാമത്തെ കേസ്.ഇതിൽ അഞ്ചു കേസുകളുടെയും സാമ്പിൾ ഈമാസം പത്തിന് ജനിതകപഠനത്തിന് അയച്ച് സ്ഥിരീകരിച്ചതാണ്. ഇത്രയും ദിവസത്തിനുള്ളിൽ ഇവരെല്ലാം നെഗറ്റീവ് ആയിക്കഴിഞ്ഞതിനാൽ ആശങ്ക വേണ്ടെന്ന് ജില്ല ഡെപ്യൂട്ടി കമ്മിഷണർ ഡോ.കെ.വി […]

Continue Reading

കൊച്ചിയിലെത്തിയ ഒമിക്രോണ്‍ രോഗിയുടെ സമ്പര്‍ക്കപ്പട്ടിക വിപുലം: മാളുകളിലും റസ്റ്റോറന്റുകളിലും പോയി; സമ്പര്‍ക്കത്തിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

കൊച്ചി: എറണാകുളത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടിക വിപുലമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ കോംഗോയില്‍ നിന്നെത്തിയ രോഗി ക്വാറന്റീനിലായിരുന്നില്ല. ഒമിക്രോണ്‍ ബാധിച്ചയാള്‍ മാളുകളിലും റസ്റ്റോറന്റുകളിലും പോയെന്ന് ആരോഗ്യവകുപ്പ്.ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് സ്വയം നിരീക്ഷണമായിരുന്നു അനുവദിച്ചത്. എന്നാല്‍ ഇയാള്‍ ധാരാളം ആളുകളെത്തുന്ന ഷോപ്പിംഗ് മാളിലും റസ്റ്റോറന്റുകളിലും ഉള്‍പ്പെടെ പോയിരുന്നു. ഇയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരികയാണ്. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണെന്നും എല്ലാ ജില്ലകളും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Continue Reading