സംസ്ഥാനത്ത് നാല് ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു

സംസ്ഥാനത്ത്  നാല് ഒമിക്രോൺ കേസുകൾ കൂടെ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 22 വയസുള്ള ഒരു പെൺകുട്ടിക്കും കൊച്ചിയിൽ മൂന്ന് പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ ആകെ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം അഞ്ചായി. നേരത്തെ  സംസ്ഥാനത്ത് ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. യു.കെയില്‍ നിന്നുവന്ന എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്‍റെ ബന്ധുക്കളാണ് ഇന്ന് കൊച്ചിയില്‍ രോഗം സ്ഥിരീകരിച്ച മൂന്ന് പേരും. 

Continue Reading

കുവൈറ്റിലും ഒമിക്രോൺ; ആശങ്കയിൽ പ്രവാസ ലോകം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ കൊവിഡ് വൈറസിന്റ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. കുവൈറ്റ് ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആഫ്രിക്കയിൽ നിന്നെത്തിയ വ്യക്തിക്കാണ് കൊവി‍ഡ് വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളുടെ വ്യക്തി വിവരങ്ങൾ ലഭ്യമായിട്ടില്ല. കുവൈറ്റ് പൗരനാണോയെന്നും സ്ഥിരീകരണമില്ല. രാജ്യത്ത് ആഫ്രിക്കൻ രാജ്യത്ത് നിന്നെത്തിയ ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്‍ദുല്ല അൽ സനദ് പറഞ്ഞു. ഇയാൾ രണ്ട് ഡോസ് വാക്സിൻ സ്ഥിരീകരിച്ചുവെന്നത് ആശങ്കയുളവാക്കുന്നതാണ്. രാജ്യത്തെ മെ‍ഡിക്കൽ പ്രോട്ടോകോൾ പ്രകാരം ഇയാളെ ക്വാറന്റീൻ ചെയ്തിരിക്കുകയാണ്. ആവശ്യമായ […]

Continue Reading

കേരളത്തിന് ആശ്വാസം; എട്ടുപേരുടെ ഒമിക്രോൺ ഫലം നെഗറ്റീവ്

സംസ്ഥാനത്ത് നിന്നും ഒമിക്രോൺ ജനിതക പരിശോധനയ്ക്കയച്ച എട്ടുപേരുടെ സാമ്പിളുകൾ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കോഴിക്കോട് , മലപ്പുറം, എറണാകുളം എന്നിവടങ്ങളിൽ രണ്ടും തിരുവനന്തപുരം, പത്തനംതിട്ട എന്നിവടങ്ങളിൽ ഒരോന്നു വീതവുമാണ് ഒമിക്രോൺ നെഗറ്റീവായത്. 10 പേരുടെ സാമ്പിളുകളാണ് ഒമിക്രോൺ ജനിതക പരിശോധനയ്ക്കയച്ചിരുന്നത്. ഇതിൽ എട്ടുപേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ ആർടിപിസിആർ പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകളാണ് ഒമിക്രോൺ ജനിതക […]

Continue Reading

ഒമിക്രോൺ; ബംഗളൂരുവിൽ മാളിൽ പ്രവേശിക്കണമെങ്കിൽ രണ്ട് ഡോസ് വാക്‌സിൻ നിർബന്ധം

കൊവിഡ്19 ന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ പടരുന്ന സാഹചര്യത്തിൽ ബംഗളുരുവിൽ നിയന്ത്രണങ്ങൾ കർശനമാക്കി. രണ്ടുഡോസ് വാക്‌സിനെടുത്തവർക്ക് മാത്രമേ  മാളുകളിലും ഷോപ്പിങ്ങ് കോംപ്ലക്‌സുകളിലും സിനിമ തിയേറ്ററുകളിലും പ്രവേശനമനുവദിക്കൂ. ഞായറാഴ്ചയാണ് ബംഗളുരു ബൃഹത് മുൻസിപ്പൽ കോർപറേഷൻ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ സ്ഥാപനങ്ങളിലും ജീവനക്കാരും പൊതുജനങ്ങളും മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയവ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട ഉടമകൾക്കും മാനേജർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. ജീവനക്കാരുടെയും എല്ലാ ഉപഭോക്താക്കളുടെയും വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനും ആവശ്യമായ ജീവനക്കാരെ നിയോഗിക്കാനും […]

Continue Reading

രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു; 12 പേരുടെ ജനിതക ശ്രേണീകരണ ഫലം ഇന്ന്

ഇന്ത്യയിൽ ഒമിക്രോൺ കേസുകൾ വർധിക്കുന്നു. ഡൽഹി എൽ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആറു പേരുടെയും വിദേശത്തു നിന്ന് തെലങ്കാനയിലെത്തി കൊവിഡ് സ്ഥിരീകരിച്ച 12 പേരുടെയും ജനിതക ശ്രേണീകരണ പരിശോധനാഫലം ഇന്ന് വരും. മഹാരാഷ്ട്ര ഡൽഹി ഗുജറാത്ത് രാജസ്ഥാൻ കർണാടക എന്നിവിടങ്ങളിലായി 21 കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്. ആർക്കും കാര്യമായ രോഗലക്ഷണങ്ങൾ ഇല്ല. ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ച ജയ്പൂർ അതീവ ജാഗ്രതയിലാണ്. സംസ്ഥാനത്തെ സാഹചര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കുകയാണ്.

Continue Reading

ഒമിക്രോണ്‍: മൊബൈലുകള്‍ സ്വിച്ച് ഓഫ്, ബെംഗളൂരുവില്‍ എത്തിയ 10 ആഫ്രിക്കക്കാരെക്കുറിച്ച് വിവരമില്ല

ബെംഗളൂരു: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയ പത്തോളം അന്താരാഷ്ട്ര യാത്രക്കാരെ കണ്ടെത്താനായിട്ടില്ലെന്ന് ബെംഗളൂരു മുന്‍സിപ്പല്‍ കോപറേഷന്‍. കര്‍ണാടകത്തില്‍ രാജ്യത്ത് ആദ്യമായി രണ്ടുപേരില്‍ കോവിഡ്-19 വകഭേദമായ ഒമിക്രോണ്‍ (ബി 1.1.529) സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇക്കാര്യം പുറത്ത് വന്നത്. വിദേശികളുടെ ബെംഗളൂരുവിലെ വിലാസം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രിയും സ്ഥിരീകരിച്ചു. വിദേശികളെ കണ്ടെത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമം തുടരുകയാണെന്ന് ബിബിഎംപി കമ്മീഷണര്‍ ഗൗരവ് ഗുപ്ത പറഞ്ഞു. ട്രാക്കിങ് ഒരു തുടര്‍ പ്രക്രിയ ആണെന്നും തങ്ങള്‍ അത് തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. […]

Continue Reading

കോവിഡ് വന്നവർക്ക് ഒമിക്രോൺ വകഭേദം ബാധിക്കാനുള്ള സാധ്യത മൂന്നിരട്ടിയെന്ന് പഠനം

ജോഹന്നസ്ബർഗ്: ഒരിക്കൽ കോവിഡ് ബാധിച്ചവർക്ക് ഒമിക്രോൺ വകഭേദം ബാധിക്കാനുള്ള സാധ്യത മൂന്നിരട്ടിയെന്ന് ഇതുസംബന്ധിച്ച പ്രാഥമിക പഠനം. ഡെൽറ്റ, ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് മൂന്നിരട്ടി വ്യാപനശേഷി കൂടുതലാണെന്ന് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തു നിന്ന് ശേഖരിച്ച ഒമിക്രോൺ സാമ്പിളുകൾ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയത്. പഠനം മെഡിക്കൽ പ്രിപ്രിന്റ് സർവറിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. എന്നാൽ വിദഗ്ധരുടെ മേൽനോട്ട പരിശോധനയ്ക്ക് വിധേയമായിട്ടില്ല. ദക്ഷിണാഫ്രിക്കയില്‍ നവംബർ 27 വരെ 28 ലക്ഷം കോവിഡ് ബാധിതരിൽ 35670 പേർക്ക് […]

Continue Reading

ഒമൈക്രോണ്‍: കാസര്‍കോട് ജില്ലയില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

കാസര്‍കോട്: കോവിഡ് വൈറസ് വകഭേദമായ ഒമിക്രോണ്‍ രാജ്യത്തും റിപോര്‍ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ അതീവ ജാഗ്രത. നിലവിലുള്ള മുന്‍കരുതല്‍ നടപടികള്‍ തുടരും.ജാഗ്രത പാലിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ അറിയിച്ചു. കോവിഡ് രണ്ടാം ഡോസ് വാക്സിനേഷന്‍ മുഴുവനാളുകളും സ്വീകരിക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണമെന്ന് ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത രണ്‍വീര്‍ ചന്ദ് നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം വിളിച്ചു ചേര്‍ത്തത്.ഒമിക്രോണ്‍ റിപോര്‍ട് ചെയ്ത പശ്ചാത്തലത്തില്‍ […]

Continue Reading

യു.എ.ഇയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു

ദുബൈ: കോവിഡി​െൻറ ​വകഭേദം വന്ന ഒമിക്രോൺ വൈറസ്​ യു.എ.ഇയിൽ സ്​ഥിരീകരിച്ചു.ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്​. ആഫ്രിക്കയിൽ നിന്നെത്തിയ സ്​ത്രീക്കാണ്​​ രോഗം സ്​ഥിരീകരിച്ചത്​.ഇവർ രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചിരുന്നു. ഇവരെ ഐസോലേഷനിലേക്ക്​ മാറ്റി. ​ഇവർക്ക്​ രോഗലക്ഷണങ്ങളൊന്നുമില്ല. ഇവരുമായി സമ്പർക്കം പുലർത്തിയവരെയും ഐസോലേഷനിലാക്കിയിട്ടുണ്ട്​. ഇവരെ നിരീക്ഷിച്ച്​ വരുകയാണ്​. ആവശ്യമായ മുൻകരുതൽ എടുത്തിട്ടുണ്ടെന്നും ബൂസ്​റ്റർ ഡോസ്​ ഉൾപെടെ എല്ലാവരും വാക്​സിനെടുക്കണമെന്നും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ബുധനാഴ്​ച സൗദിയിലും ഒമിക്രോൺ സ്​ഥിരീകരിച്ചിരുന്നു.

Continue Reading