ബിജെപിക്ക് ഒരു വോട്ട്; കുടുംബവും ചതിച്ചെന്ന് ട്രോള്‍; ട്വിറ്ററില്‍ ട്രെന്‍ഡിങ്

തമിഴ്നാട് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മല്‍സരിച്ച് ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് ഒരു വോട്ട്. അഞ്ചംഗങ്ങൾ അടങ്ങുന്ന കുടുംബത്തിൽ നിന്നുള്ള സ്ഥാനാർഥി ഡി.കാർത്തിക്കിനാണ് ഒരു വോട്ട് മാത്രം കിട്ടിയത്. കോയമ്പത്തൂരിലെ പെരിയനായ്ക്കൻപാളയത്തെ വാർഡ് തിരഞ്ഞെടുപ്പിലാണ് കാർത്തിക് ബിജെപിയെ പ്രതിനിധീകരിച്ച് മൽസരിച്ചത്. ഈ വാർത്ത വൈറലായതോടെ #Single_Vote_BJP എന്ന ഹാഷ്ടാഗും ട്വിറ്ററിൽ ട്രെൻഡിങ്ങായി. എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ മീര കന്ദസ്വാമി ട്വിറ്ററിൽ‍ കുറിച്ചത് ഇങ്ങനെ. ‘തദ്ദേശതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാാര്‍ഥിക്ക് ലഭിച്ചത് വെറും ഒരു വോട്ട്. മറ്റുള്ളവർക്ക് വോട്ട് ചെയ്യാതിരുന്ന ഇദ്ദേഹത്തിന്റെ വീട്ടിലെ […]

Continue Reading