കാസർഗോഡ് ഓൺലൈൻ ക്ലാസ്സിനിടെ നഗ്നതാ പ്രദർശനം; അധ്യാപികയുടെ പരാതിയിൽ കേസ്

കാസർകോട്,, കാഞ്ഞങ്ങാട്ട് ഓൺലൈൻ ക്ലാസിനിടെ നഗ്നതാപ്രദർശനം. അധ്യാപികയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കാഞ്ഞങ്ങാട് നഗരത്തിനു സമീപമുള്ള ഒരു ഹയർ സെക്കൻഡറി സ്കൂളിലെ ഓൺലൈൻ ക്ലാസിനിടയിലാണ് സംഭവം. അധ്യാപിക ക്ലാസെടുത്തു കൊണ്ടിരിക്കുന്നതിനിടയിലാണ് നഗ്നതാപ്രദർശനം നടത്തിയത്. വിഡിയോ അൺ മ്യൂട്ടാക്കിയതിനാൽ സംഭവം ശ്രദ്ധയിൽപ്പെട്ട് ക്ലാസിൽനിന്ന് പല കുട്ടികളും പുറത്തുപോയി. വിദ്യാർഥിയുടെ മുഖംമറച്ച് നിലയിലാണുള്ളത്വിദ്യാർഥിയുടെ ലിങ്ക് ഉപയോഗിച്ച് മറ്റാരെങ്കിലും കയറിയതാണോയെന്ന സംശയവുമുണ്ട്. സ്കൂൾ അധ്യാപികയുടെ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി.

Continue Reading

ഓണ്‍ലൈന്‍ പഠനത്തിന് കൈകോര്‍ത്ത് കാസര്‍കോട് ഭീമ ജ്വല്ലറി

കാസര്‍കോട്: എരിയാല്‍ ജമാഅത് സ്‌കൂളിലെയും പാടി ജി.എല്‍.പി സ്‌കൂളിലെയും ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കാസര്‍കോട് ഭീമ ജ്വല്ലറി സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു.

Continue Reading

ലക്ഷദ്വീപിൽ ഇന്‍റർനെറ്റ് വേഗത കുറഞ്ഞു; ഒാൺലൈൻ ക്ലാസുകൾ മുടങ്ങിയേക്കുമെന്ന് ആശങ്ക

കൊച്ചി: ലക്ഷദ്വീപിൽ ഇന്‍റർനെറ്റിന് വേഗത കുറഞ്ഞതായി വ്യാപക പരാതി. ഇതോടെ സർക്കാർ തയാറാക്കിയ ഉത്തരവുകളിലും കരടു നിയമങ്ങളിലും അഭിപ്രായം രേഖപ്പെടുത്താനും ഇന്‍റർനെറ്റ് കഫേകൾ പ്രവർത്തിപ്പിക്കാനും സാധിക്കുന്നില്ലെന്ന് ദ്വീപ് നിവാസികൾ പറയുന്നു. ദ്വീപിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ കരടു നിയമങ്ങൾ സംബന്ധിച്ച അഭിപ്രായങ്ങൾ നേരിട്ട് എത്തിക്കാനോ തപാൽ വഴിയോ അയക്കാൻ ജനങ്ങൾക്ക് സാധിക്കില്ല. കൂടാതെ, ഇന്‍റർനെറ്റ് വേഗത കുറഞ്ഞതിനാൽ ഒാൺലൈൻ സംവിധാനം വഴിയോ ആശ്രയ കേന്ദ്രങ്ങൾ വഴിയോ അഭിപ്രായം രേഖപ്പെടുത്താനും കഴിയില്ല. ജൂൺ ഒന്നു മുതൽ ദ്വീപിൽ ഒാൺലൈൻ ക്ലാസുകൾ […]

Continue Reading

വിദ്യാർത്ഥിനികൾക്ക് മാത്രം ഓൺലൈൻ ക്ലാസ്സ്‌ നൽകാമെന്ന് പറഞ്ഞു ഫോൺ വിളി സംഭവം കാസറഗോഡ്

ബേഡകം : ഗവണ്‍മെന്റ് വിദ്യാലയത്തിലെ വിദ്യാര്‍ഥിനികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് നല്‍കാമെന്ന വാഗ്ദാനവുമായി ഫോണ്‍ സന്ദേശം .ബേഡകം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കര്‍ണാടക, തമിഴ്‌നാട്,പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പറില്‍ നിന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിളി വന്നത് .ഇതിനെ തുടര്‍ന്ന് രക്ഷിതാക്കളും അധ്യാപകരും പോലീസില്‍ പരാതി നല്‍കി . വിദ്യാര്‍ഥിനികള്‍ക്ക് മാത്രമാണ് ക്ലാസ് നല്‍കുന്നതെന്നും ക്ലാസില്‍ പങ്കെടുക്കുമ്പോള്‍ കോൺസെൻട്രേഷൻ ലഭിക്കാന്‍ കുട്ടികളെ ഒറ്റയ്ക്ക് വാതിലടച്ച് മുറിയില്‍ ഇരുത്തണമെന്നും രക്ഷിതാക്കള്‍ സമീപത്ത് ഉണ്ടാകാന്‍ പാടില്ലെന്നുമാണ് ഫോണ്‍ വിളിച്ചവരുടെ അഭ്യര്‍ത്ഥന […]

Continue Reading

ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കില്ല ;ഓൺലൈൻ ക്ലാസുകൾ തന്നെ തുടരും

ജൂണ്‍ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കില്ല. കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ തന്നെ മുന്നോട്ട് പോവേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അനൗദ്യോഗികമായി വ്യക്തമാക്കുന്നത്. വിക്ടേഴ്‌സ് ചാനലും സാമുഹിക മാധ്യമങ്ങളും ഉപയോഗിച്ചുള്ള പഠന രീതി തുടരും. കോവിഡ് വ്യാപനം അതി രൂക്ഷമായ ഈ സാഹചര്യത്തില്‍ കുട്ടികളെ വീടിന് പുറത്തിറക്കരുത് എന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. പുതിയ സര്‍ക്കാര്‍ ചുമതലയേറ്റ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

Continue Reading

കോവിഡ് സാഹചര്യം :സ്കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഫീസ് കുറക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫീസ് കുറക്കണമെന്ന് സുപ്രീം കോടതി. ക്യാമ്പസുകളിൽ നല്‍കുന്ന പല സൗകര്യങ്ങളും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഫീസ് കുറക്കണമെന്നാണ് കോടതി നിര്‍ദേശിക്കുന്നത്.ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

Continue Reading