മൊബൈല്‍ ആപ്പ് വഴി വായ്പാ തട്ടിപ്പ്; മാനസിക പീഡനം സഹിക്കാനാകാതെ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

മൊബൈല്‍ ആപ്പ് വഴി ലോണ്‍ എടുത്ത ശേഷം മാനസിക പീഡനത്തെ തുടര്‍ന്ന് ചെന്നൈയില്‍ ടെക്കി ആത്മഹത്യ ചെയ്ത നിലയില്‍. മുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. മൊബൈല്‍ ആപ്പ് വഴി വായ്പ എടുത്തിരുന്ന ഇയാള്‍ ആപ്പ് അധികൃതരുടെ മാനസിക പീഡനം സഹിക്കാനാകാതെയാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.പെരുങ്കുടിയില്‍ സ്ഥിതി ചെയ്യുന്ന ഐടി സ്ഥാനപനത്തിലെ നരേന്ദ്രന്‍ (23) ആണ് മരിച്ചത്. സംഭവത്തില്‍ എംജിആര്‍ നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. 33,000 രൂപയാണ് ഇയാള്‍ ആപ്പ് വഴി ലോണ്‍ […]

Continue Reading

‘ഡിജിപിക്കും രക്ഷയില്ല, അനില്‍ കാന്തിനും വ്യാജന്‍’; ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ അധ്യാപികയില്‍ നിന്നും കവര്‍ന്നത് 14 ലക്ഷം

സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി വിശ്വാസം ഉറപ്പിച്ചും സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പ്. ഓണ്‍ ലൈന്‍ ലോട്ടറിയടിച്ചെന്ന് വിശ്വസിപ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിയുടെ പേരില്‍ തന്നെ തട്ടിപ്പുകാര്‍ കെണിയൊരുക്കിയത്. 14 ലക്ഷം രൂപയാണ് കൊല്ലത്തെ ഒരു അധ്യാപികയില്‍ നിന്നും അനില്‍ കാന്തിന്റെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ടുള്‍പ്പെടെ കാണിച്ച് വിശ്വസിപ്പിച്ച് തട്ടിയത്. ഘട്ടംഘട്ടമായിട്ടായിരുന്നു അധ്യാപികയെ വിശ്വസിപ്പിച്ചതും പണം തട്ടിയതും. ഘട്ടം ഒന്ന്: പതിവ് രീതിയിലൂടെ തന്നെയായിരുന്നു തട്ടിപ്പിന്റെ തുടക്കം. കുണ്ടറ […]

Continue Reading

വര്‍ക്ക് ഫ്രം ഹോം ഓഫറുമായി പുതിയ തട്ടിപ്പ്; ലക്ഷ്യം രക്ഷിതാക്കള്‍

സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം ഓഫറുമായി പുതിയ തട്ടിപ്പു നടക്കുന്നതായി കേരള പൊലീസ്. ഇതുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കണമെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. വര്‍ക്ക് ഫ്രം ഹോം ജോലിക്ക് പ്രതിദിനം വലിയ തുക വാഗ്ദാനം ചെയ്യുന്ന വ്യാജസന്ദേശങ്ങള്‍ നിങ്ങളുടെ മൊബൈലിലും എത്തിയേക്കാമെന്നും കേരള പൊലീസ് വ്യക്തമാക്കി. ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഉപയോഗം വര്‍ദ്ധിച്ചതോടെയാണ് രക്ഷകര്‍ത്താക്കളെ ലക്ഷ്യമാക്കി ഇത്തരം സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. ആളുകളുടെ വിശ്വാസമര്‍ജിക്കാനായി സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പേരിലാണ് പുതിയ തട്ടിപ്പ്. എസ്എംഎസ്, വാട്ട്‌സാപ്പ് എന്നിവയിലൂടെയുള്ള […]

Continue Reading

ഓൺലൈൻ വായ്പാ തട്ടിപ്പ്; സണ്ണി ലിയോണിന് പണം നഷ്ടമായി

ഡൽഹി: ബോളിവുഡ് നടി സണ്ണി ലിയോണും ഓൺലൈൻ വായ്പാ തട്ടിപ്പിന്റെ ഇരയായി . ഫിൻടെക് പ്ലാറ്റ്‌ഫോമായ ധനി സ്റ്റോക്‌സ് ലിമിറ്റഡിൽ നിന്നും തന്റെ വ്യക്തിവിവരങ്ങളും പാൻ കാർഡ് നമ്പറും ഉപയോഗിച്ച് ആരോ വായ്പയെടുത്തെന്നാണ് പരാതി. 2000 രൂപയാണ് മോഷ്ടാവ് വായ്പയെടുത്തത്. സണ്ണി ലിയോണിന് ഇത് വലിയ സാമ്പത്തിക ബാധ്യതയല്ലെങ്കിലും തിരിച്ചടവ് മുടങ്ങിയത് സിബിൽ സ്‌കോറിനെ ബാധിച്ചതായി താരം ട്വീറ്റ് ചെയ്തു. ധനി സ്റ്റോക്‌സ് ലിമിറ്റഡ് നേരത്തെ ഇന്ത്യാ ബുൾസ് സെക്യുരിറ്റീസ് ലിമിറ്റഡായിരുന്നു. ഈ കമ്പനിയെയും ഇന്ത്യാബുൾസ് ഹോം […]

Continue Reading

ഓർഡർ ചെയ്ത ഫോൺ ലഭിക്കാൻ കസ്റ്റമർ കെയറിലേക്ക് വിളിച്ചു; യുവാവിന് നഷ്ടമായത് 75000 രൂപ!

ഗുരുഗ്രാം: ഇ-കൊമേഴ്‌സ് സൈറ്റിൽ നിന്നും വാങ്ങിയ ഫോൺ കൈയ്യിൽ ലഭിക്കാതിരുന്നചിനെ തുടർന്ന് ടോൾ ഫ്രീ കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ചയാൾക്ക് നഷ്ടപ്പെട്ടത് മുക്കാൽ ലക്ഷം രൂപ. ഹരിയാനയിലെ ഗുരുഗ്രാമിലെ യുവാവിനാണ് ഈ ദുരനുഭവം. ഇയാളുടെ 74,966 രൂപയാണ് നഷ്ടപ്പെട്ടത്. ഗുരുഗ്രാം സ്വദേശിയായ രൂപേന്ദർ കുമാർ (45) ജനുവരി 13 ന് ഒരു സ്മാർട്ട്‌ഫോണിന് ഓർഡർ നൽകിയിരുന്നു. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം അതു ലഭിച്ചിരുന്നില്ല. തുടർന്ന്, ജനുവരി 17 ന് ഇത് അയച്ചയാൾക്ക് ഓർഡർ തിരികെ […]

Continue Reading

13,000 രൂപ വില വരുന്ന ഫോൺ വാങ്ങി; ലഭിച്ചത് 10 രൂപ വിലയുള്ള 2 സോപ്പ്കട്ടകൾ

അങ്കമാലി• ഓൺലൈൻ ഷോപ്പിങ് സൈറ്റ് വഴി മൊബൈൽ ഫോൺ ഓർഡർ ചെയ്ത ഹോട്ടൽ ജീവനക്കാരന് ലഭിച്ചത് 10 രൂപ വീതം വിലയുള്ള 2 സോപ്പ്കട്ടകൾ. കൊല്ലം സ്വദേശി ശിഹാബാണ് തട്ടിപ്പിന് ഇരയായത്. ശിഹാബ് കഴിഞ്ഞ മാസം 28നാണ് 13,000 രൂപ വില വരുന്ന ഫോൺ പണം നൽകുമ്പോൾ ലഭ്യമാക്കുന്ന തരത്തിൽ ബുക്ക് ചെയ്തത്. ഡെലിവറി ബോയിക്ക് പണവും നൽകി ഫോണിന്റെ പാക്കറ്റ് തുറന്നപ്പോഴാണ് ഫോണിനു പകരം സോപ്പ് കട്ടകൾ കണ്ടത്. കാഷ് ബില്ലും ഉണ്ടായിരുന്നു. തട്ടിപ്പ് മനസ്സിലായ […]

Continue Reading

ഒമിക്രോണിന്റെ പേരില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രത നിര്‍ദേശവുമായി കേരള പൊലീസ്

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ പേരില്‍ തട്ടിപ്പ് വ്യാപകമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പൊലീസ് ഇതുസംബന്ധിച്ച ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒമിക്രോണിനായുള്ള പിസിആര്‍ ടെസ്റ്റുമായി ബന്ധപ്പെട്ടാണ് സൈബര്‍ കുറ്റവാളികള്‍ പുതിയതരം തട്ടിപ്പുമായി രംഗത്തിറങ്ങിയിട്ടുള്ളത് എന്നാണ് പൊലീസ് നിലപാട്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ പേരില്‍ വ്യാജ ഇ-മെയില്‍, ലിങ്കുകള്‍ എന്നിവ അയച്ചു നല്‍കുകയും ഇതിലൂടെ കോവിഡ് 19 ഒമിക്രോണ്‍ ടെസ്റ്റ് എന്ന തലക്കെട്ടോടു കൂടിയ വ്യാജ വെബ്‌സൈറ്റില്‍ എത്തിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ […]

Continue Reading