​ഗുജറാത്തിൽ ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തി ഉവൈസിയുടെ പാർട്ടി; വിവാദം

അഹമ്മദാബാദ്: ​ഗുജറാത്തിൽ ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തി അസദുദ്ദീൻ ഉവൈസിയുടെ പാർട്ടി. അഹമ്മദാബാദിൽ കഴിഞ്ഞദിവസമാണ് എ.ഐ.എം.ഐ.എം നേതാക്കൾ ബദ്ധവൈരികളായ ബി.ജെ.പിയുടെ നേതാക്കളുമായി ചർച്ച നടത്തിയത്.കെമിക്കലി എൻഹാൻസ്ഡ് പ്രൈമറി ട്രീറ്റ്മെന്റ് പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് ചർച്ച നടന്നതെന്നാണ് ഇരു പാർട്ടി നേതാക്കളുടേയും അവകാശവാദം. എന്നാൽ അടച്ച മുറിയിൽ നടന്ന ചർച്ച വിവാദമാവുകയും രൂക്ഷവിമർശനം ഉയരുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം അഹമ്മദാബാദ് മേയർ കിരിത് പർമറും ബി.ജെ.പി സിറ്റി ഇൻചാർജും സംസ്ഥാന സഹ ട്രഷററുമായ ധർമേന്ദ്ര ഷായുമടക്കമുള്ളവരും എ.ഐ.എം.ഐ.എം സംസ്ഥാന അധ്യക്ഷൻ […]

Continue Reading

ബിഹാറിൽ ഉവൈസിക്ക് വൻ തിരിച്ചടി: അഞ്ച് എം.എൽ.എമാരിൽ നാലു പേരും ആർ.ജെ.ഡിയിൽ ചേർന്നു

പറ്റ്ന: ബിഹാറിൽ അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിയായ എ.ഐ.എം.എം.എമ്മിന് (ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ) വൻ തിരിച്ചടി. പാർട്ടിയുടെ അഞ്ച് എം.എൽ.എമാരിൽ നാലു പേരും ലാലുപ്രസാദ് യാദവിന്റെ ആർ.ജെ.ഡിയിൽ ചേർന്നു. ജോക്കിഹാത്ത് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഷാനവാസ് ആലം, ബഹദാര്‍പൂരില്‍ നിന്നുള്ള മുഹമ്മദ് അൻസാർ നയീമി, കൊച്ചാദമാനില്‍ നിന്നുള്ള മുഹമ്മദ് ഇസ്ഹാർ അസ്ഫി, ബൈസിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് റുക്നുദ്ദീൻ അഹമ്മദ് എന്നിവരാണ് ആർ.ജെ.ഡിയിൽ ചേർന്ന നാല് എം.എൽ.എമാർ. ഇതോടെ പാര്‍ട്ടിക്ക് ഒരു എം.എല്‍.എ മാത്രമായി. അമൂറില്‍ […]

Continue Reading

യു.പിയിൽ സംപൂജ്യനായി ഉവൈസി; നേട്ടം ബി.ജെ.പിക്ക്

നൈസാമിന്റെ നാട്ടിൽനിന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ഇറങ്ങി ഓരോ തവണയും ചുവടുപിഴച്ച അസദുദ്ദീൻ ഉവൈസിക്ക് ഇത്തവണയും പതിവു വീഴ്ച തന്നെ മിച്ചം. ന്യൂനപക്ഷ വോട്ടുകൾ പരമാവധി ഭിന്നിപ്പിച്ച് എസ്.പിക്കും ബി.എസ്.പിക്കും അധികാരത്തിൽ തിരിച്ചെത്താനുള്ള അവസാന സാധ്യതയും ഇല്ലാതാക്കുന്നതിൽ വലിയ വിജയം കാണാനായെന്നതാണ് ഉവൈസിയുടെ ഏക വിജയം.100ലേറെ സീറ്റുകളിലാണ് യു.പിയിൽ ഇത്തവണ ഉവൈസിയുടെ ​എ.ഐ.എം.ഐ.എം മത്സരിച്ചത്. അതിൽ പകുതിയിലേറെയും മുസ്‍ലിം- യാദവ വോട്ടുകൾക്ക്​ മേൽക്കൈയുള്ള പശ്ചിമ യു.പിയിലും. ഏറെയായി ഈ മേഖല അഖിലേഷിനെയും സമാജ്‍വാദി പാർട്ടിയെയും തുണച്ചിരുന്നതാണ്. അഅ്സംഗഢ് […]

Continue Reading

യു.പിയിൽ അസദുദ്ദീൻ ഉവൈസിയുടെ വാഹനത്തിന് നേരെ വെടിവെപ്പ്

ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രാചരണത്തിനെത്തിയ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ വാഹനത്തിന് നേരെ വെടിവെപ്പ്. ഉവൈസി തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. തങ്ങൾ സുരക്ഷിതരാണെന്നും അദ്ദേഹം അറിയിച്ചു.ഛജാർസി ടോൾ പ്ലാസക്ക് സമീപത്തുവെച്ചാണ് വെടിവെപ്പുണ്ടായത്. വാഹനത്തിന്റെ സൈഡിൽ രണ്ടിടത്ത് വെടിയെറ്റിട്ടുണ്ട്.ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രാചരണത്തിനെത്തിയ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ വാഹനത്തിന് നേരെ വെടിവെപ്പ്. ഉവൈസി തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഛജാർസി ടോൾ പ്ലാസക്ക് സമീപത്തുവെച്ചാണ് വെടിവെപ്പുണ്ടായത്. വാഹനത്തിന്റെ സൈഡിൽ രണ്ടിടത്ത് വെടിയെറ്റിട്ടുണ്ട്. തങ്ങൾ സുരക്ഷിതരാണെന്നും അദ്ദേഹം അറിയിച്ചു.തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി […]

Continue Reading

ഉവൈസിയും ബി.ജെ.പിയും ഒരു ടീമാണ്; കബളിപ്പിക്കാന്‍ നോക്കേണ്ടെന്ന് കര്‍ഷകര്‍

ന്യൂദല്‍ഹി: എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയും ബി.ജെ.പിയും ഒരു ടീമാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. കര്‍ഷകര്‍ ഇരുവരുടേയും നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസദുദ്ദീന്‍ ഉവൈസി ബി.ജെ.പിയുടെ ‘അമ്മാവനാ’ണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ അനുഗ്രഹാ ശിസ്സുകളുമായാണ് നിരവധി എ.ഐ.എം.ഐ.എം നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘അവര്‍ ഒരു ടീമാണ്. ഉവൈസി വേണമെങ്കില്‍ ബി.ജെ.പിയ്ക്കാരെ കുറ്റം പറയും. പക്ഷെ ഒരു കേസ് പോലും ഫയല്‍ ചെയ്യില്ല,’ ടികായത് പറഞ്ഞു.

Continue Reading