നൂറ്റാണ്ടിന്റെ താരത്തിന് വിട; പെലെ അന്തരിച്ചു

ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു. ഇന്ത്യന്‍ സമയം രാത്രി 11.57ന് സാവോ പോളോയിലെ ആല്‍ബര്‍ട് ഐന്‍സ്റ്റൈന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 82കാരനായ താരം അന്തരിച്ചതായി മാനേജര്‍ ജോ ഫ്രാഗയാണ് ലോകത്തെ അറിയിച്ചത്. അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്ന പെലെ, ഒരു മാസമായി ഗുരുതരാവസ്ഥയിലായിരുന്നു. വിലാ ബെല്‍മിറോയിലെ സാന്‍റോസ് ക്ലബിന്‍റെ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് ശേഷമായിരിക്കും സംസ്കാരം. രാജ്യത്തിന്‍റെ പ്രിയപുത്രന്‍റെ മരണത്തെത്തുടര്‍ന്ന് ബ്രസീലില്‍ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ബ്രസീലിനായി മൂന്ന് ലോകകപ്പുകള്‍ സ്വന്തമാക്കിയ പെലെ, നൂറ്റാണ്ടിന്‍റെ ഇതാഹാസതാരമെന്നതടക്കം വിവിധ ബഹുമതികളും നേടിയിട്ടുണ്ട്.

Continue Reading