യുദ്ധം ഇന്ധനവിലയെ ബാധിക്കുമെന്ന് മന്ത്രി; ഇത്ര ദിവസമായിട്ടും ബാധിക്കാതിരുന്നത് ഇലക്ഷൻ കാരണമാണോ എന്ന് ട്രോളന്മാർ( ട്രോളുകൾ കാണാം )
വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും വിലക്കയറ്റ ഭീതിയിലാണ് രാജ്യനിവാസികൾ. ഇന്ധനവിലയിലാണ് ഉടനൈയൊരു കുതിച്ചുചാട്ടം നാട്ടുകാർ പ്രതീക്ഷിക്കുന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധം കനത്തതോടെ ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റത്തിനാകും എണ്ണവില സാക്ഷ്യംവഹിക്കുകയെന്നും അഭ്യൂഹങ്ങളുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് എണ്ണവില അനക്കമറ്റ് നിൽക്കുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയ കാഴ്ചയല്ല. ദിനംപ്രതി ഉയർന്നുകൊണ്ടിരുന്ന എണ്ണവില അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ സ്തംഭിച്ചുനിൽക്കാൻ തുടങ്ങിയതാണ്. വോട്ടർമാരുടെ കണ്ണിൽപൊടിയിടുന്ന പതിവു നാടകത്തിന് ഏഴാം ഘട്ട തെരഞ്ഞെടുപ്പും പൂർത്തിയായതോടെ അവസാനമാകും. ഇക്കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലെ വിദൂഷകരായ ട്രോളന്മാരുടെ ഇഷ്ടവിഷയമായിട്ടുണ്ട്. […]
Continue Reading