പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് വെള്ളിയാഴ്ച

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. ട്രയൽ അലോട്ട്മെന്റിന്റെ സമയം ദീർഘിപ്പിച്ചതിനാലാണ് മാറ്റം. മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം നാളെയായിരുന്നു അലോട്ട്‌മെന്റ് വരേണ്ടിയിരുന്നത്.വെള്ളിയാഴ്ചയാണ് പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് വന്നെങ്കിലും വെബ്സൈറ്റിലെ തകരാർ മൂലം വിദ്യാർഥികൾക്ക് ഫലമറിയാൻ സാധിച്ചിരുന്നില്ല. തുടർന്ന് മന്ത്രി തന്നെ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. എന്നാൽ അപ്പോഴേക്കും കുട്ടികളുടെ ഒരു ദിവസം നഷ്ടമായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ അലോട്ട്മെന്റ് പരിശോധിക്കാനോ ഓപ്ഷനുകളിലുൾപ്പെടെ മാറ്റം വരുത്താനോ കഴിയില്ലെന്ന് വിദ്യാർഥികൾ പരാതിപ്പെട്ടു. […]

Continue Reading

പ്ലസ് വണ്‍ പ്രവേശനം; സമയപരിധി ഒരു ദിവസത്തേക്ക് നീട്ടി, ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും

കൊച്ചി:  പ്ലസ് വണ്‍ പ്രവേശനത്തിനുളള സമയ പരിധി തൽക്കാലം തുടരും.  സമയം ഒരു ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ട് ഹൈ്കകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി നാളെ മൂന്നു മണിക്ക് വീണ്ടും പരിഗണിക്കും, അതുവരെയാണ് ഇടക്കാല ഉത്തരവ് നീട്ടിയത്.പ്ലസ് വൺ പ്രവേശനത്തിനുളള സമയ പരിധി അടുത്ത തിങ്കളാഴ്ച വരെ നീട്ടണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു.  അത് നീണ്ടു പോകും എന്ന് കോടതി പറഞ്ഞു. പത്താംക്ലാസ് ഫലം പ്രസിദ്ധീകരിക്കുന്നതിനുളള അവസാന ഘട്ടത്തിലാണെന്ന് സിബിഎസ്ഇ അഭിഭാഷകൻ കോടതിയെ അറിയിച്ചു. […]

Continue Reading

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും; സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ കോടതിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം വരാത്തതിനാല്‍ അപേക്ഷകള്‍ക്കുള്ള തിയതി വീണ്ടും നീട്ടണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ ഹര്‍ജി ഇന്ന് കോടതി വീണ്ടും പരിഗണിച്ചേക്കും. നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി അപേക്ഷ നല്‍കാനുള്ള തിയതി ഇന്ന് വരെ നീട്ടാനായിരുന്നു നിര്‍ദേശിച്ചത്. കോടതി നിലപാട് അനുസരിച്ചാകും ഓണ്‍ലൈന്‍ അപേക്ഷകള്‍ക്കുള്ള സമയപരിധി നീട്ടുന്ന കാര്യം തീരുമാനിക്കുകയെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. നാലര ലക്ഷത്തോളം […]

Continue Reading

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കം. ഇന്ന് മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. ജൂലൈ 18വരെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഒരു ട്രയൽ അലോട്ട്മെന്‍റും മൂന്ന് മുഖ്യ അലോട്ട്മെന്‍റുകളുമാണ് ഉണ്ടാവുക.ജൂലൈ 21 ന് ട്രയൽ അലോട്ട്മെന്‍റും 27 ന് ആദ്യ അലോട്ട്മെന്‍റും പ്രസിദ്ധീകരിക്കും. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്‍റുകൾക്ക് ശേഷം ആഗസ്ത് 17 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്‍ററി […]

Continue Reading

പ്ലസ് വണ്‍ പ്രവേശനത്തിന് ജൂലൈ 11 മുതൽ അപേക്ഷിക്കാം, ക്ലാസുകൾ ഓഗസ്റ്റ് 17 മുതൽ

▪️തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂലൈ 11 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിനായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ജൂലൈ 18 ആണ് അപേക്ഷകൾ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 21-ന് ട്രെയൽ അലോട്ട്മെൻ്റ് നടക്കും.  ആദ്യ അലോട്ട്മെൻ്റ് ജൂലൈ 27-ന്. ആദ്യഘട്ടത്തിലെ അവസാന അലോട്ട്മെൻ്റ് ആഗസ്റ്റ് 11-ന് നടക്കും. ഇതോടെ ഭൂരിഭാഗം സീറ്റുകളിലും അഡ്മിഷൻ നൽകി ആഗസ്റ്റ് 17-ന് പ്ലസ് വണ്‍ ക്ലാസ്സുകൾ തുടങ്ങാനാവും. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി […]

Continue Reading

പ്ലസ് വൺ പ്രവേശനം; രണ്ടാം അലോട്ട്മെന്‍റ് പട്ടിക ഇന്ന്

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്‍റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. മുഖ്യ ഘട്ടത്തിലെ അവസാന അലോട്ട്മെന്‍റ് പട്ടിക ആണ് പ്രസിദ്ധീകരിക്കുന്നത്. മറ്റന്നാൾ മുതൽ ഈ മാസം 21 വരെയാണ് രണ്ടാം അലോട്ട്മെന്‍റ് പട്ടികയിലുള്ളവരുടെ പ്രവേശന നടപടികൾ നടക്കുക. പ്ലസ് വൺ സീറ്റ് ക്ഷാമം രൂക്ഷമാണെന്ന പരാതികൾക്കിടെയാണ് രണ്ടാം അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിക്കുന്നത്.

Continue Reading

പ്ലസ് വൺ പ്രവേശനം സെപ്റ്റംബർ 21 മുതൽ: ട്രയൽ അലോട്ട്മെന്റ് 13നും ആദ്യ അലോട്ട്മെന്റ് 21നും

തിരുവനന്തപുരം : ഈ വർഷത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ ഏകജാലക പ്രവേശനത്തിന്റെ ട്രയൽഅലോട്ട്മെന്റ് 13നും ആദ്യഅലോട്ട്മെന്റ് 21നും പുറത്തുവരും. 21മുതൽ കോവിഡ് ചട്ടങ്ങൾ പാലിച്ച് പ്രവേശനനടപടികൾ ആരംഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്കൂളുകളിൽഹാജരാക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് ഓൺലൈൻ വഴിയും പ്രവേശനം നൽകുമെന്ന് മന്ത്രി അറിയിച്ചു. ട്രയൽ അലോട്ട്മെന്റ് സെപ്തംബർ 13ന് രാവിലെ 9ന് പ്രസിദ്ധീകരിക്കും. http://admission.dge.kerala.gov.in എന്നലിങ്കിലൂടെ ഹയർസെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Resultsഎന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട്പരിശോധിക്കാവുന്നതാണ്.  ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിന് വേണ്ട സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീടിനടുത്തുള്ളസർക്കാർ /എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ ഹെൽപ്പ് ഡെസ്കകളിൽ നിന്നും തേടാവുന്നതാണ്. അലോട്ട്മെന്റ് പരിശോധിച്ച ശേഷം ആവശ്യമായ തിരുത്തലുകൾ /ഉൾപ്പെടുത്തലുകൾ സെപ്തംബർ 16ന് വൈകിട്ട്5 മണിക്കുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യേണ്ടതാണ്. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്നഅലോട്ട്മെന്റ് റദ്ദാക്കപ്പെടും.  ഓപ്ഷനുകൾ വിവരങ്ങൾ തിരുത്തുന്നതിനും പുതിയത്ചേർക്കുന്നതിനും സെപ്റ്റംബർ 16 വൈകിട്ട് 5 വരെസമയമുണ്ട്. ഈ വർഷം 3,94,457 പ്ലസ് വൺ സീറ്റുകൾ സംസ്ഥാനത്തുണ്ട്. ഇതുവരെയും അപേക്ഷ സമർപ്പിക്കാൻകഴിയാത്ത വിദ്യാർത്ഥികൾക്ക് മുഖ്യ അലോട്ട്മെന്റ് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റ്ൽ അപേക്ഷകൾസമർപ്പിക്കാം. കഴിഞ്ഞ വർഷങ്ങളിലെ ശരാശരി കണക്ക് അനുസരിച്ച് മറ്റു കോഴ്സുകളിലേക്ക് വിദ്യാർഥികൾപോകും എന്നുള്ളതിനാൽ അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് സീറ്റുകൾ അവസരം നൽകാൻ കഴിയുമെന്നാണ്കരുതുന്നതെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും പ്രദേശത്ത് സീറ്റുകൾ കുറവുണ്ടെങ്കിൽ അതിനുള്ള പരിഹാരംകാണുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

Continue Reading

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് തിങ്കളാഴ്ച

തിരുവനന്തപുരം:  പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് തിങ്കളാഴ്ചയും ആദ്യ അലോട്ട്മെന്റ് 22-നും നടക്കും. പതിനാലു ജില്ലകളിലുമായി 4,64,012 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 4,20,774 അപേക്ഷകർസംസ്ഥാന സിലബസിൽ നിന്നും 30,757 പേർ സി.ബി. എസ്.ഇ.യിൽനിന്നും 3303 പേർഐ.സി.എസി.ഇ.യിൽനിന്നുമുള്ളതാണ്. മറ്റു സിലബസുകളിൽനിന്ന് 9178 പേരും അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷകരുടെ എണ്ണവും ബ്രായ്ക്കറ്റിൽ സീറ്റുവിവരവും കണ്ണൂർ- 37,202 (33,220), കാസർകോട് 19,619 (17,133)

Continue Reading