പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റിന് നാളെ മുതൽ അപേക്ഷിക്കാം, ഒഴിവുകൾ നാളെ അറിയാം

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി. നാളെ രാവിലെ മുതൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. മൂന്ന് അലോട്ട്മെന്റിലും അവസരം ലഭിക്കാത്ത വിദ്യാർത്ഥികൾക്കുള്ള അവസാന അവസരമാണ് സപ്ലിമെന്ററി അലോട്ട്മെന്റ്.  ഒഴിവുകൾ നാളെ പ്രസിദ്ധീകരിക്കും. ഇത് നോക്കി വിദ്യാർത്ഥികൾ അപേക്ഷ പുതുക്കി നൽകണം. വിശദ പരിശോധനകൾക്ക് ശേഷം പട്ടിക പ്രസിദ്ധീകരിക്കും. അടുത്ത മാസം 30നകം പ്രവേശന നടപടികൾ പൂർത്തീകരിക്കാനാണ് ഹയർസെക്കണ്ടറി വകുപ്പ് ലക്ഷ്യമിടുന്നത്. 32,469 പേരാണ് മൂന്ന് അലോട്ട്മെന്റ് പൂർത്തിയായ ശേഷം ബാക്കിയുള്ളത്. മെറിറ്റ് സീറ്റിൽ പ്രവേശനം […]

Continue Reading

പ്ലസ് വൺ പ്രവേശനം: കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ്എസ്എൽസി ബുക്ക് ഹാജരാക്കിയാൽ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ്എസ്എൽസി ബുക്ക് ഹാജരാക്കിയാൽ മതിയാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിർദേശം. മഴക്കെടുതി മൂലം വില്ലേജ് ഓഫീസർമാർ അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുതലുള്ളതിനാലും അപേക്ഷകർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് ഉള്ളതിനാലുമാണ് ഈ നിർദേശമെന്ന് മന്ത്രി അറിയിച്ചു. സിബിഎസ്ഇ സ്ട്രീമിൽ ഉള്ളവർ സ്വയം സാക്ഷ്യപ്പെടുത്തി ഗസറ്റഡ് ഓഫീസറുടെ അറ്റസ്റ്റേഷനോട് കൂടി നൽകിയാൽ മതിയാകും. വിടുതൽ സർട്ടിഫിക്കറ്റും ഹാജരാക്കാവുന്നതാണ്. പിന്നീട് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് […]

Continue Reading

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തിയതി നീട്ടി; നീട്ടിയത് തിങ്കളാഴ്ച വരെ

എറണാകുളം: പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തിയതി തിങ്കളാഴ്ച അഞ്ച് മണിവരെ നീട്ടി. തിയതി നീട്ടണമെന്നാവശ്യപ്പെട്ട് സി ബി എസ് ഇ സിലബസില്‍ പഠിച്ച വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് രാജവിജയരാഘവന്‍റെ ഉത്തരവ്. സിബിഎസ് ഇയുടെ പത്താം ക്ലാസ് ഫലം വരാത്തതിനാൽ അപേക്ഷിക്കാനാകില്ലെന്നും തുടർ പഠന സാധ്യതകൾ ഇല്ലാതാകുമെന്നും ചൂണ്ടികാട്ടിയാണ് ഹരജി നല്‍കിയത്.എന്നാല്‍ പരീക്ഷാഫലം ഇന്നുച്ചക്ക് പ്രസിദ്ധീകരിച്ചുവെന്ന് സി ബി എസ് ഇ അറിയിച്ചതിനെ തുടര്‍ന്നാണ് അപേക്ഷ സമർപ്പിക്കേണ്ട തിയതി ഹൈക്കോടതി നീട്ടിയത്. നാല് ലക്ഷത്തോളം […]

Continue Reading