മരിച്ചെന്ന് കരുതി മാതാവ് ബക്കറ്റില്‍ ഉപേക്ഷിച്ച ചോരക്കുഞ്ഞിന്റെ രക്ഷകനായി പൊലീസ്

ആലപ്പുഴ ചെങ്ങന്നൂരില്‍ ബക്കറ്റില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവിന് പോലീസ് രക്ഷകനായി. ജീവനോടെ മാതാവ് ബാത്‌റൂമിലെ ബക്കറ്റില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവിനെ ചെങ്ങന്നൂര്‍ പൊലീസ് ആണ് ആശുപത്രിയില്‍ എത്തിച്ചത്. വീട്ടില്‍ പ്രസവിച്ച ശേഷം ആശുപത്രിയില്‍ എത്തിയ മാതാവാണ് മരിച്ചെന്ന് കരുതി കുഞ്ഞിനെ ബക്കറ്റില്‍ ഉപേക്ഷിച്ച വിവരം ആശുപത്രിയില്‍ അറിയിച്ചത്. ഉടന്‍ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് വീട്ടിലെത്തി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

Continue Reading

യുവതിയുടെ ഫോട്ടോയും ഫോണ്‍ നമ്പറും അശ്ലീല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു: പ്രതിക്കെതിരെ കേസെടുക്കാതെ പൊലീസ്

അടുത്ത ദിവസം മുതൽ പല രാജ്യങ്ങളിൽനിന്നും യുവതിയുടെ വാട്‌സ്ആപ്പ് നമ്പറിലേക്ക് അശ്ലീല മെസേജുകൾ വന്നു. ആദ്യം നമ്പർ തെറ്റി വന്നതാകാമെന്ന് കരുതി കുറെയധികം നമ്പറുകൾ യുവതി ബ്ലോക്ക് ചെയ്‌തെങ്കിലും വീണ്ടും ഇത്തരം സന്ദേശങ്ങൾ വന്നുകൊണ്ടിരുന്നു. തുടർന്ന്  വെബ്‌സൈറ്റിൽ ഫോട്ടോ പ്രദർശിപ്പിച്ചിരിക്കുന്നത് കണ്ടെത്തി.  ജനുവരി 31ന് സൈബർ പോലീസിലും ഫെബ്രുവരി ഒന്നിന് കാട്ടാക്കട പോലീസിലും ഇതു സംബന്ധിച്ച് യുവതി പരാതി നൽകി. തിരുവനന്തപുരം: യുവതിയുടെ ഫോട്ടോയും ഫോൺനമ്പറും അശ്ലീല വെബ്സൈറ്റിൽ പ്രദർശിപ്പിച്ച പ്രതിക്കെതിരെ കേസെടുക്കാതെ പൊലീസ്. പരാതി ഒത്തുതീർപ്പാക്കാൻ കാട്ടാക്കട […]

Continue Reading

കടയില്‍ മോഷണം പതിവാക്കി പൊലീസുകാരന്‍ പിടിയിലായപ്പോള്‍ പണംനല്‍കി തടിയൂരി

നെടുങ്കണ്ടം▪️വ്യാപാര സ്ഥാപനത്തില്‍നിന്ന് സ്ഥിരമായി പണം മോഷ്ടിച്ചിരുന്ന പൊലീസുകാരനെ കടയുടമ കൈയോടെ പിടികൂടി.പാമ്പനാര്‍ ടൗണിലെ വ്യാപാര സ്ഥാപനത്തില്‍നിന്നാണ് പൊലീസുകാരന്‍ 1000രൂപ മോഷ്ടിച്ചത്. കടയുടമ അറിയിച്ചതനുസരിച്ച് എത്തിയവര്‍ ഇദ്ദേഹത്തെ പിടിച്ചു നിര്‍ത്തിയതോടെ 40,000 രൂപ നഷ്ടപരിഹാരം നല്‍കി തടിയൂരി.പൊലീസ് അസോ. ജില്ല ഭാരവാഹിയാണ് കടയിലെ പണപ്പെട്ടിയില്‍നിന്ന് കൈയിട്ടുവാരിയത്. സ്‌പെഷല്‍ ബ്രാഞ്ച് വിവരമറിഞ്ഞെങ്കിലും അവരും കേസ് ഒതുക്കിയതായി പറയുന്നു. ‘കള്ളനായ’ പൊലീസുകാരന്‍ ഇപ്പോള്‍ ശബരിമല സ്‌പെഷല്‍ ഡ്യൂട്ടിയിലാണ്. കഴിഞ്ഞ 24നാണ് സംഭവം. കടയിലെ നിത്യസന്ദര്‍ശകനാണ് പൊലീസുകാരന്‍. ഒരിക്കല്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ […]

Continue Reading

നവരാത്രി ചടങ്ങിലേക്ക് കല്ലെറിഞ്ഞുവെന്ന് ആരോപണം; മുസ്‌ലിം യുവാക്കളെ തല്ലിച്ചതച്ച് ഗുജറാത്ത് പൊലീസ്, കയ്യടിച്ച് ജനക്കൂട്ടം(വീഡിയോ കാണാം )

അഹമ്മദാബാദ്: നവരാത്രി ഗർബ ചടങ്ങിലേക്ക് കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത മുസ്‌ലിം യുവാക്കളെ പരസ്യമായി തല്ലിച്ചതച്ച് ഗുജറാത്ത് പൊലീസ്. ഗുജറാത്തിലെ ഖേഡ ജില്ലയിലാണ് തൂണിനോട് ചേർത്തുപിടിച്ച് യുവാക്കളെ പൊലീസ് മർദിച്ചത്. ചുറ്റും കൂടിയ ജനക്കൂട്ടം മഫ്തിയിലെത്തിയ പൊലീസുകാരുടെ മർദനത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. ട്വിറ്ററിൽ വീഡിയോ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രാദേശിക ചാനലായ വി.ടി.വി ഗുജറാത്തി ന്യൂസും സംഭവം പുറത്തുവിട്ടിട്ടുണ്ട്. ‘കല്ലെറിഞ്ഞ പ്രതികളെ ഖേഡ പൊലീസ് തൂണിൽ കെട്ടി, പൊതുജനമധ്യേ ചൂരൽ കൊണ്ടടിച്ചു, ജനക്കൂട്ടം കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു’ എന്ന […]

Continue Reading

മകന് ജാമ്യം കിട്ടണോ… മസാജ് ചെയ്‌തോ… മകനെ ജാമ്യത്തിലിറക്കാൻ പൊലീസ് സ്റ്റേഷനിൽ എത്തിയ സ്ത്രീയെ കൊണ്ട് മസാജ് ചെയ്യിപ്പിച്ച് പൊലീസുകാരൻ(വീഡിയോ )

പൊലിസ് സ്റ്റേഷനിൽ വച്ച് യുവതിയെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ച പൊലിസുകാരന് സസ്പെൻഷൻ. വിഡിയോ വൈറലായതിനു പിന്നാലെയാണ് സസ്പെൻഷൻ നടപടി. ബിഹാറിലെ സഹാർസ ജില്ലയിലെ നൗഹട്ട പൊലിസ് സ്റ്റേഷനിലാണ് സംഭവം. പൊലിസുകാരൻ ഷർട്ട് പോലും ധരിക്കാതെ ഇരുന്ന് ഫോണിൽ‌ സംസാരിക്കുന്നതും സ്ത്രീ പുറകിൽ നിന്ന് മസാജ് ചെയ്യുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

Continue Reading

ആര്‍എസ്എസുകാരുടെ ഔദ്യോഗിക വിവരം എസ്ഡിപിഐക്ക് ചോര്‍ത്തി; പൊലീസുകാരനെ പിരിച്ചുവിട്ടു

പൊലീസിന്റെ ഔദ്യോഗിക വിവരം എസ്ഡിപിഐ നേതാവിന് ചോര്‍ത്തി നല്‍കിയ പൊലീസുകാരനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ അനസ് പികെക്കെതിരായാണ് നടപടി. ഡിസംബര്‍ മാസത്തിലായിരുന്നു നടപടിക്കാസ്പദമായ സംഭവം നടന്നത്. കരുതല്‍ നടപടിയുടെ ഭാഗമായി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് ഡാറ്റാ ബേസില്‍ സൂക്ഷിച്ചിരുന്നു. ഈ വിവരങ്ങള്‍ അനസ് ചോര്‍ത്തി എസ്ഡിപിഐ നേതാവായ വണ്ണപ്ര സ്വദേശി പ്ലാമൂട്ടില്‍ ഷാനവാസിന് നല്‍കിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. വണ്ണപ്രത്തെ കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ചില എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയിലായിരുന്നു. […]

Continue Reading

കണ്ണൂരില്‍ യുവാവ് സൂപ്പര്‍ മാര്‍ക്കറ്റും വാഹനവും അടിച്ചു തകര്‍ത്തു

കണ്ണൂര്‍ പെരിങ്ങത്തൂരില്‍ യുവാവ് സൂപ്പര്‍ മാര്‍ക്കറ്റും വാഹനവും അടിച്ചു തകര്‍ത്തു. പെരിങ്ങത്തൂര്‍ സ്വദേശി ജമാലാണ് ആക്രമം നടത്തിയത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. ടൗണിലെ സഫാരി സൂപ്പര്‍ മാര്‍ക്കറ്റാണ് അടിച്ചു തകര്‍ത്തത്. നാട്ടുകാർ  ഇയാളെ ബലമായി കീഴടക്കി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ക്ക് മാനസിക ആസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറഞ്ഞു.

Continue Reading

കാസര്‍കോട് ജില്ലയില്‍ 523 പേര്‍ക്ക് കൂടി കോവിഡ്, 863 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 523 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 863 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6219 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 360 ആയി ഉയര്‍ന്നു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 29766 പേര്‍ വീടുകളില്‍ 28578 പേരും സ്ഥാപനങ്ങളില്‍ 1188 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 29766 പേരാണ്. പുതിയതായി 1630 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 7400 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ […]

Continue Reading

സംസ്ഥാനത്ത് ഇന്ന് 18607 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012, കോട്ടയം 942, ആലപ്പുഴ 941, തിരുവനന്തപുരം 933, വയനാട് 551, കാസര്‍ഗോഡ് 523, പത്തനംതിട്ട 441, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,196 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Continue Reading

വന്ദേഭാരത് മിഷൻ; ഏറ്റവും കൂടുതൽ പ്രവാസികൾ മടങ്ങിയെത്തിയത് കേരളത്തിലേക്ക്

ദില്ലി: കൊവിഡ് കാലത്ത് വിദേശത്ത് നിന്ന് മടങ്ങിയവരിൽ കൂടുതൽ പേർ കേരളത്തിലെന്ന് കേന്ദ്ര സർക്കാർ. വന്ദേഭാരത് പദ്ധതി വഴി കേരളത്തിൽ എത്തിയവരുടെ എണ്ണം 14,10,275-ആണ്. ദില്ലിയിൽ എത്തിയവരുടെ എണ്ണം പതിമൂന്ന് ലക്ഷമാണ്. ആകെ അറുപത് ലക്ഷം പേരാണ് വിദേശത്ത് നിന്ന് ഈ വർഷം ഏപ്രിൽ വരെ ഈ പദ്ധതി പ്രകാരം രാജ്യത്ത് എത്തിയത്. വന്ദേഭാരത് മിഷൻ വഴി കൂടുതൽ പേർ എത്തിയത് യുഎഇയിൽ നിന്നാണ് . ഇരുപത്തിയഞ്ച് ലക്ഷം പേരാണ് യുഎഇയിൽ നിന്ന് കൊവിഡ് കാലത്ത് നാട്ടിലേക്ക് […]

Continue Reading