‘#Resign modi ‘ പോസ്റ്റുകൾ തടഞ്ഞ് ഫേസ്ബുക്ക്; അബദ്ധമെന്ന് പറഞ്ഞ് ഒടുവിൽ തടിതപ്പി
ന്യൂഡൽഹി: കോവിഡിനെ പിടിച്ചു കെട്ടാനാകാതെ മുഖം നഷ്ടമായ മോദി സർക്കാറിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപക രോഷമാണ് ഉയരുന്നത്. #ResignModi എന്ന ഹാഷ്ടാഗോട് കൂടിയ പോസ്റ്റുകൾ ഫേസ്ബുക്ക് ഒടുവിൽ തടഞ്ഞുവെച്ചു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ മണിക്കൂറുകൾക്കകം പുനഃസ്ഥാപിക്കുകയും ചെയ്തു. അതേമസയം, ഹാഷ്ടാഗ് അബദ്ധവശാൽ തടഞ്ഞതാണെന്നും സർക്കാറിന്റെ നിർദേശ പ്രകാരം അല്ലെന്നുമാണ് ഫേസ്ബുക്കിെൻറ വിശദീകരണം.
Continue Reading