പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലേക്ക്
ക്വാഡ് ഉച്ച ക്കോടിയിലും യു എന്‍ പൊതു സഭയിലും പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലേക്ക് പുറപ്പെടും. യുഎസിലെത്തിയ ഉടന്‍ കോവിഡ് സംബന്ധിച്ച് ആഗോള സമ്മേളനത്തില്‍ മോദി പങ്കെടുക്കും. 24 ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. അഫ്ഗാനിസ്ഥാനിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയിലെ സുരക്ഷാ വിഷയങ്ങളും ചര്‍ച്ചയാകും. യുഎസ് പ്രസിഡന്റ് എന്ന നിലയില്‍ ബൈഡനുമായുള്ള മോദിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്. വൈറ്റ് ഹൗസില്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Continue Reading