കനത്ത മഴ ; പി.എസ്.സി പരീക്ഷകൾ മാറ്റി

ചില ജില്ലകളിലെ അതിതീവ്ര മഴയെ തുടർന്ന് പി.എസ്.സി പരീക്ഷകൾ മാറ്റി. ഒക്ടോ: 21, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ച പി.എസ്.സി പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കുന്നതാണ്. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ വിവിധ സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചിരുന്നു. കാലിക്കറ്റ്, കണ്ണൂർ, എംജി സർവകലാശാലകളാണ് പരീക്ഷകൾ നീട്ടി ഉത്തരവിറക്കിയത്. മഴയെത്തുടര്‍ന്ന  പ്ലസ്‌വൺ പരീക്ഷകളും മാറ്റിവച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു.

Continue Reading

ഒക്ടോബറിൽ നടത്താനിരുന്ന എൽഡിസി മുഖ്യപരീക്ഷ നവംബറിലേക്ക് മാറ്റി; സാങ്കേതിക കാരണങ്ങളെന്ന് പിഎസ്‌സി

തിരുവനന്തപുരം: ലോവർ ഡിവിഷൻ ക്ലാർക്ക് പ്രിലിമിനറി പരീക്ഷയ്ക്ക് ശേഷം 2021 ഒക്ടോബർ മാസം 23 ാം തിയതി നടത്താൻ നിശ്ചയിച്ചിരുന്ന മുഖ്യ പരീക്ഷ ഒക്ടോബറിൽ നിന്നും മാറ്റി വെച്ചു. എൽഡി ക്ലർക്ക് മുഖ്യപരീക്ഷ ഒക്ടോബറിൽ നിന്നും 2021 നവംബർ 20ാം തീയതിയിലേക്കാണ് മാറ്റിയത്. പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സെറ്റിലൂടെയാണ് വിവരം പുറത്ത് വിട്ടത്.

Continue Reading