പൂനെയിൽ മാംസ-മത്സ്യ വിൽപന നിരോധം പ്രാബല്യത്തിൽ
പൂനെയിൽ ഏർപ്പെടുത്തിയ ഇറച്ചി, മത്സ്യം (നോൺ വെജ്) നിരോധം പ്രാബല്യത്തിൽ. പുതുതായി രൂപീകരിച്ച ദെഹു മുനിസിപ്പൽ കൗൺസിലിന്റെ ആദ്യ പൊതുയോഗത്തിലാണ് തീരുമാനം. ഫെബ്രുവരിയിൽ ഐകകണ്‌ഠേന അംഗീകരിച്ച പ്രമേയം ഇന്നു മുതൽ നടപ്പാക്കുകയായിരുന്നു. നേരത്തെ ഗ്രാമപ്പഞ്ചായത്തും ഈ തീരുമാനമെടുത്തിരുന്നു.മഹാരാഷ്ട്രയിലെ പ്രശസ്തമായ സന്ത് തുക്കാറാം മഹാരാജ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ദേഹു നഗരത്തിലാണ്. നാട്ടുകാരുടെയും സന്ത് തുക്കാറാം മഹാരാജിന്റെ ഭക്തരുടെയും വികാരം പരിഗണിച്ചാണ് തീരുമാനം. മാംസവും മത്സ്യവും വിൽക്കുന്ന കടകൾ നടത്തുന്നുണ്ടെങ്കിൽ ഉടൻ അടച്ചുപൂട്ടണമെന്നും അല്ലാത്തപക്ഷം നിയമലംഘകർക്കെതിരെ പൊലീസ് നടപടിയെടുക്കുമെന്നും […]
Continue Reading