16 വയസ്സുള്ള മുസ്ലിം പെണ്‍കുട്ടി ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം; ഉത്തരവുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി
ഛണ്ഡീഗഡ്: 16 വയസ്സിന് മുകളിലുള്ള മുസ്ലീം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാന്‍ അവകാശമുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി.21 വയസ്സുള്ള പുരുഷനും 16 വയസ്സുള്ള പെണ്‍കുട്ടിയും കുടുംബാംഗങ്ങളില്‍നിന്ന് ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് ജസ്ജിത് സിംഗ് ബേദിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പറഞ്ഞത്. ദ ഇന്ത്യന്‍ എക്സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തങ്ങള്‍ പ്രണയത്തിലായെന്നും വിവാഹം കഴിഞ്ഞെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. 2022 ജൂണ്‍ 8 ന് മുസ്ലീം ആചാര പ്രകാരമാണ് വിവാഹം […]
Continue Reading