രാമനവമി ഘോഷയാത്രക്ക് നേരെ കല്ലേറിഞ്ഞെന്ന് ആരോപിച്ച് ഇരുകയ്യുമില്ലാത്ത മുസ്‌ലിം യുവാവിനെതിരെ കേസ്; കട പൊളിച്ചുനീക്കി

ഖർഗോൺ: മധ്യപ്രദേശിലെ ഖർഗോണിൽ രാമനവമി ഘോഷയാത്രക്ക് നേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ച് ഇരുകയ്യുമില്ലാത്ത മുസ്‌ലിം ചെറുപ്പക്കാരനെതിരെ കേസ്. വസീം ശൈഖ് എന്നയാൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇയാളുടെ ഏക ഉപജീവനമാർഗമായിരുന്ന കട ജില്ലാ ഭരണകൂടം ഇടിച്ചുനിരത്തി. 2005 ലാണ് വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് ഇയാളുടെ രണ്ട് കൈകളും മുട്ടിന് താഴെ മുറിച്ചുനീക്കിയത്. അഞ്ചംഗ കുടുംബത്തിന്റെ ഏക അത്താണിയായ വസീം ശൈഖ് ഉപജീവനത്തിനായി നടത്തിയ കടയാണ് ഏപ്രിൽ 11ന് അധികാരികൾ പൊളിച്ചുകളഞ്ഞത്.രാമനവമിയോട് അനുബന്ധിച്ചുണ്ടായ സംഘർഷത്തിന്റെ പേരിൽ നിരവധി മുസ്‌ലിം ചെറുപ്പക്കാർക്കെതിരെയാണ് മധ്യപ്രദേശ് പൊലീസ് […]

Continue Reading