അയോഗ്യത തുടരും; രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളി സൂറത്ത് കോടതി

ഗാന്ധിനഗര്‍: മാനനഷ്ടക്കേസില്‍ വിചാരണ കോടിതിയുടെ വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളി. വിധിക്ക് സ്‌റ്റേ നല്‍കിയില്ല. ഇതോടെ ലോക്‌സഭാംഗത്വത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും.

Continue Reading

രാഹുൽ ഗാന്ധിക്ക്‌ ശിക്ഷ വിധിച്ച മജിസ്‌ട്രേറ്റിന് ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം

ഡല്‍ഹി: മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക്‌ ശിക്ഷ വിധിച്ച സൂറത്ത് മജിസ്‌ട്രേറ്റ് ഹരീഷ് ഹസ്‍മുഖ് വർമക്ക് സ്ഥാനക്കയറ്റം. ജില്ലാ ജഡ്ജിയായിട്ടാണ് വര്‍മക്ക് സ്ഥാനക്കയറ്റം ലഭിച്ചത്.നിലവിൽ സൂറത്ത് കോടതി സിജെഎം ആണ് ഹരീഷ് ഹസ്മുഖ് വർമ എന്ന എച്ച്.എച്ച് വര്‍മ.മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് രാഹുലിന് സൂറത്ത് കോടതി രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചത്. വിധിക്ക് പിന്നാലെ 15,000 രൂപയുടെ ബോണ്ടിൽ ജാമ്യം ലഭിക്കുകയും ചെയ്തു. 2019ലെ പൊതു തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ചു നടത്തിയ പരാമർശമാണ് വിവാദമായത്. ‘എല്ലാ […]

Continue Reading

രാഹുല്‍ ഗാന്ധി അയോഗ്യന്‍; വിജ്ഞാപനം പുറത്തിറങ്ങി, നടപടി സൂറത്ത് കോടതി വിധിക്ക് പിന്നാലെ

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി. വയനാട് എംപിയായ രാഹുലിനെ അയോഗ്യനാക്കികൊണ്ടുള്ള വിജ്ഞാപനം ഇന്ന് ലോക്‌സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കി. ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട വിധി സൂറത്ത് കോടതി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് അയോഗ്യനാക്കികൊണ്ടുള്ള നടപടി.മോദി സമുദായത്തെ അവഹേളിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചിരുന്നു. സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി. രാഹുലിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ ജാമ്യമാണ് […]

Continue Reading

‘തൊഴിലാളി വര്‍ഗത്തിന്‍റെ ജീവിതവും പോരാട്ടവും ഷെരീഫിലൂടെ അടുത്തറിഞ്ഞു’; ഓട്ടോ ഡ്രൈവറുടെ മരണത്തില്‍ അനുശോചനം അറിയിച്ച് രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: വാര്യാട് പാര്‍ക്കിങ് ഗ്രൗണ്ടിന് സമീപം നടന്ന അപകടത്തില്‍ മരിച്ച ഓട്ടോ ഡ്രൈവര്‍ ഷെരീഫിനെ അനുസ്മരിച്ച് വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. 2021 ഏപ്രിലിലെ വയനാട് സന്ദര്‍ശന വേളയില്‍ ഷെരീഫുമായി സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നതായി രാഹുല്‍ മനസ്സുതുറന്നു. ഷെരീഫിന്‍റെ വിനയവും വിവേകവും തൊഴിലാളി വർഗത്തിന്‍റെ ജീവിതത്തെയും പോരാട്ടങ്ങളെയും കുറിച്ച് അടുത്തറിയാൻ സാധിച്ചതായും അദ്ദേഹത്തിന്‍റെ മരിക്കാത്ത ആത്മാവ് എന്നും പ്രചോദനമായിരിക്കുമെന്നും രാഹുല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഷെരീഫുമൊത്ത് ഓട്ടോയില്‍ സഞ്ചരിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചാണ് രാഹുല്‍ ഗാന്ധി […]

Continue Reading

‘രാഹുൽ ഗാന്ധി നടക്കുന്നത് രാജ്യത്തിന് വേണ്ടി’; ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് വിശ്വഹിന്ദു പരിഷത്

ന്യൂഡൽഹി; കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് വിശ്വഹിന്ദു പരിഷത്. രാമജന്മ ഭൂമി ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് ആണ് ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് രംഗത്തെത്തിയത്. രാഹുലിന്റെ യാത്രയെ ആർഎസ്എസ് വിലകുറച്ചു കാണുന്നില്ലെന്നും രാഹുൽ ഗാന്ധി രാജ്യത്തിന് വേണ്ടിയാണ് നടക്കുന്നതെന്നും ചമ്പത് റായ് പറഞ്ഞു. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞദിവസം അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരിയും ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് […]

Continue Reading

ഹിജാബ് ധരിച്ച പെൺകുട്ടിക്കൊപ്പം രാഹുൽ ഗാന്ധി; പ്രീണനമെന്ന് ബിജെപി – മോദിയുടെ ചിത്രങ്ങൾ പങ്കുവെച്ച് കോൺഗ്രസിന്റെ മറുപടി

കൊല്ലം: ഭാരത് ജോഡോ യാത്രക്കിടെ പർദയും ഹിജാബും ധരിച്ച പെൺകുട്ടിയുടെ കൈപിടിച്ച് നടക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് ബിജെപിയുടെ വർഗീയ പ്രചാരണം. രാഹുൽ ഗാന്ധിയുടേത് വോട്ടുബാങ്ക് ലക്ഷ്യംവെച്ചുള്ള പ്രീണനമാണെന്ന് ബിജെപി ദേശീയ വക്താവ് സാംബിത് പത്ര ട്വീറ്റ് ചെയ്തു. മതപരമായ അടിസ്ഥാനത്തിൽ വോട്ടുകൾ കണക്ക് കൂട്ടുമ്പോൾ അതിനെ പ്രീണനമെന്ന് വിളിക്കുന്നു-സാംബിത് പത്ര ട്വീറ്റ് ചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോദി തൊപ്പിയും പർദയും ധരിച്ചവർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ട്വീറ്റ് ചെയ്തുകൊണ്ടാണ് കോൺഗ്രസ് ഇതിനോട് പ്രതികരിച്ചത്. യൂത്ത് കോൺഗ്രസ് ദേശീയ […]

Continue Reading

‘പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണം രാഹുല്‍ ഗാന്ധി’; ഗുലാം നബി ആസാദിന് പിന്നാലെ മുന്‍ രാജ്യസഭാംഗവും കോണ്‍ഗ്രസ് വിട്ടു

ഹൈദരാബാദ്: ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മുന്‍ രാജ്യസഭാംഗവും തെലുങ്കാനയില്‍ നിന്നുള്ള നേതാവുമായ എംഎ ഖാന്‍ നേതൃത്വത്തിന് രാജി കത്ത് നല്‍കി. കോണ്‍ഗ്രസിന് പഴയ പ്രതാപം തിരിച്ചെടുക്കാനാകില്ലെന്ന് എംഎ ഖാന്‍ നേതൃത്വത്തിന് നല്‍കിയ കത്തില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം രാഹുല്‍ ഗാന്ധിയാണെന്നും രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ കഴിയുമെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ പാര്‍ട്ടി പൂര്‍ണമായും പരാജയപ്പെട്ടെന്നും എംഎ ഖാൻ പറഞ്ഞു. ‘ജി 23 നേതാക്കളുടെ ശബ്ദത്തെ വിമത ശബ്ദമായി […]

Continue Reading

സീറ്റിൽ വാഴ; എടുത്തുമാറ്റി അതേ സീറ്റിൽ ഇരുന്ന് രാഹുൽ; കുട്ടികളോട് ദേഷ്യമില്ല

വയനാട് എംപിയുടെ ഓഫിസ് അടിച്ചുതകർത്ത് എസ്എഫ്ഐക്കാർ വച്ച വാഴ എടുത്തുമാറ്റി അതേ സീറ്റിൽ ഇരുന്ന് രാഹുൽ ഗാന്ധി. അക്രമത്തിന് ശേഷം ഓഫിസ് അതുപോലെ തന്നെ നിലനിർത്തുകയായിരുന്നു. ഇന്ന് നേരിട്ടെത്തിയ രാഹുൽ ഓഫിസ് സന്ദർശിക്കുകയും ചെയ്തു. കസേരയിൽ വച്ചിരുന്ന വാഴ എടുത്ത് പിന്നിലേക്ക് മാറ്റി അതേ സീറ്റിൽ തന്നെ ഇരുന്നാണ് അദ്ദേഹം നേതാക്കളോട് സംസാരിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ‘കൽപറ്റയിലെ എന്റെ ഓഫിസ് കുട്ടികളാണ് ആക്രമിച്ചത്, അവരോട് ദേഷ്യമില്ല. ആക്രമിച്ച കുട്ടികളോടു ക്ഷമിക്കുന്നു. നിരുത്തരവാദപരമായാണ് അവർ […]

Continue Reading

തന്റെ മുഴുവൻ സ്വത്തുക്കളും രാഹുൽ ഗാന്ധിക്ക് എഴുതിനൽകി 78കാരി

തൻ്റെ മുഴുവൻ സ്വത്തുക്കളും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എഴുതിനൽകി 78കാരി. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ താമസിക്കുന്ന പുഷ്പ മുഞ്ജിയാൽ ആണ് തൻ്റെ സ്വത്തുക്കളൊക്കെ രാഹുൽ ഗാന്ധിക്ക് എഴുതിനൽകിയത്. ഇത് പ്രകാരമുള്ള വിൽപത്രം ഡെറാഡൂൺ കോടതിയിൽ അവർ സമർപ്പിച്ചിട്ടുണ്ട്. 50 ലക്ഷം രൂപയും ഏകദേശം 117 ഗ്രാം സ്വർണവുമാണ് പുഷ്പയുടെ ആകെ സ്വത്ത്. രാഹുൽ ഗാന്ധിയുടെ ആശയങ്ങൾ രാജ്യത്തിന് അനിവാര്യമാണെന്ന് പുഷ്പ മുഞ്ജിയൽ പറയുന്നു. രാഹുൽ ഗാന്ധിയുടെ ചിന്തകളും ആശയങ്ങളും ഇഷ്ടമായതിനാലാണ് അവർ തൻ്റെ സ്വത്തുക്കൾ കോൺഗ്രസ് നേതാവിനു […]

Continue Reading

‘സോണിയ, രാഹുല്‍, പ്രിയങ്ക; ഗാന്ധി കുടുംബത്തിലെ മൂവരും നാളെ രാജിവെക്കും

ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗാന്ധി കുടുംബത്തിലെ മൂന്ന് പേര്‍ നേതൃ സ്ഥാനങ്ങളൊഴിയും. പരാജയം അവലോകന ചെയ്യുന്നതായി ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ യോഗത്തിലായിരിക്കും രാജി പ്രഖ്യാപനം. ദേശീയ മാധ്യമങ്ങളാണ് നിര്‍ണായക തീരുമാനം പുറത്തുവിട്ടിരിക്കുന്നത്. യോഗം നാളെ വൈകീട്ട് നാലിന് ഡല്‍ഹിയിലെ എഐസിസി ഓഫീസില്‍ ചേരുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടനമാണ് പ്രധാനമായും മൂവരെയും രാജിയിലേക്ക് നയിച്ചിരിക്കുന്നതെന്നാണ് സൂചന. 2014ലേറ്റ […]

Continue Reading