കോണ്‍ഗ്രസിലുള്ള കൗരവരുടെ ലിസ്റ്റ് തയാറാക്കണം; ഒരു പണിയും ചെയ്യാതെ പിന്നീട് ബി.ജെ.പിയിലേക്ക് പോവുകയാണ് അവര്‍: രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: കോണ്‍ഗ്രസിലുള്ള കൗരവരുടെ ലിസ്റ്റ് തയാറാക്കാന്‍ ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. അവര്‍ ഒരു ജോലിയും ചെയ്യാതെ മറ്റുള്ളവരെ ശല്യം ചെയ്യുകയാണെന്നും പിന്നീട് ബി.ജെ.പിയിലേക്ക് കുടുമാറ്റം നടത്തുന്നൂവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സി.ബി.ഐ, ഇ.ഡി, മാധ്യമങ്ങള്‍, പൊലീസ്, ഗുണ്ടകള്‍ തുടങ്ങിയവരെ മോദി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നതായും അദ്ദേഹം ആരോപിച്ചു. ’അവര്‍ക്ക് സി.ബി.ഐയും ഇ.ഡി.യും മാധ്യമങ്ങളും പൊലീസും ഗുണ്ടകളും ദിവസവും പുതിയ വസ്ത്രങ്ങളും ഉണ്ട്. എന്നാല്‍ അതൊന്നും കാര്യമാക്കുന്നില്ല. സത്യമാണ് പ്രധാനമെന്ന് ഗുജറാത്ത് നമ്മെ പഠിപ്പിക്കുന്നു. ഗാന്ധിജിയെ […]

Continue Reading

‘ഇതാണ് യഥാർത്ഥ ഇന്ത്യ’; ‘കേരളത്തിന്റ സ്വന്തം മുത്തപ്പനെ’ ചൂണ്ടി രാഹുൽ ഗാന്ധി

വൈറലായ മുത്തപ്പൻ തെയ്യത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് കോൺ​ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ​ഗാന്ധി. ഇതാണ് യഥാർത്ഥ ഇന്ത്യയുടെ ഉത്തമ ഉദാഹരണമെന്ന് രാഹുൽ ​ഗാന്ധി കുറിച്ചു. സാംസ്കാരിക വൈവിധ്യങ്ങളെ ഉൾകൊള്ളുന്നതാണ് ഇന്ത്യ. വൈവിദ്ധ്യങ്ങളെ ആഘോഷമാക്കി പരസ്പരം കൈത്താങ്ങായി ഒന്നിച്ചുനിൽക്കുന്ന രാജ്യമെന്നും ​രാഹുൽ കുറിച്ചു. തന്റെ സങ്കടങ്ങൾ മുത്തപ്പനോട് പറയുന്ന മുസ്ലിം സ്ത്രീയും അവരെ ആശ്വസിപ്പിച്ചുകൊണ്ടുള്ള മുത്തപ്പൻ തെയ്യത്തിന്റെ വാക്കുകളുമാണ് കഴിഞ്ഞദിവസം വൈറലായത്. കർമ്മം കൊണ്ടും ജാതി കൊണ്ടും മതം കൊണ്ടും മാറി നിൽക്കേണ്ടവരെല്ലെന്ന് വ്യക്തമാക്കി സ്ത്രിയോട് വിഷമങ്ങൾ […]

Continue Reading

‘എന്റെ ഇന്ത്യ’; വിദ്യാർത്ഥിനികളുടെ ചിത്രം പങ്കുവച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഹിജാബ് വിവാദങ്ങൾക്കിടെ ഡെക്കാൻ ഹെറാൽഡ് ദിനപത്രത്തിന്റെ ‘ബഹുസ്വര ചിത്രം’ പങ്കുവച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘നമ്മൾ ഒന്നിച്ചു നിൽക്കും. എന്റെ ഇന്ത്യ’ എന്ന കുറിപ്പോടെയാണ് രാഹുൽ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഉഡുപ്പി ഗവൺമെന്റ് പിയു കോളജിലെ, വിവിധ മതസമുദായങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾ നടന്നു നീങ്ങുന്ന ചിത്രമാണ് ഡെക്കാൻ ഹെറാൾഡ് പ്രസിദ്ധീകരിച്ചത്. ഹിജാബ് അണിഞ്ഞ വിദ്യാർത്ഥിനിയും ചിത്രത്തിലുണ്ട്. നാനാത്വത്തിലെ ഏകത്വം എന്ന തലവാചകത്തോടെയാണ് പത്രം ചിത്രം പ്രസിദ്ധീകരിച്ചത്. നിരവധി പേരാണ് ചിത്രം പങ്കുവച്ചിട്ടുള്ളത്. അതിനിടെ, ഹിജാബ് കേസിൽ […]

Continue Reading

രാഹുൽ ഗാന്ധിക്കെതിരെ രാജ്യദ്രോഹ കേസ് ഫയൽ ചെയ്യാൻ ബി.ജെ.പി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പിക്കെതിരെ ആയിരം രാജ്യദ്രോഹ കേസുകൾ ഫയൽ ചെയ്യാൻ അസം ബി.ജെ.പി. രാഹുൽ ഗാന്ധിയുടെ ട്വീറ്റിലെ വരികൾ രാജ്യദ്രോഹമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി പരാതി നൽകുന്നത്. യോഗി ആദിത്യനാഥിന്‍റെ വിവാദ പരാമർശത്തിന് രാഹുൽ മറുപടി നൽകിയ ട്വീറ്റാണ് ബി.ജെ.പി വിവാദമാക്കാൻ ശ്രമം നടത്തുന്നത്. വോട്ട് ചെയ്യുന്നതിൽ അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ യോഗിയുടെ ട്വീറ്റ്. ഇത് വലിയ വിവാദമായി മാറുകയും ചെയ്തു. […]

Continue Reading

”ആളുകളെ കൊല്ലുന്നതല്ല ഹിന്ദൂയിസം’; സൽമാൻ ഖുർഷിദിനെ പിന്തുണച്ച് രാഹുൽ ഗാന്ധി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെതിരായ ആര്‍എസ്എസ് വിമര്‍ശനങ്ങളെ തള്ളി രാഹുല്‍ ഗാന്ധി. ഹിന്ദൂയിസവും ഹിന്ദുത്വയും ഒന്നല്ലെന്നും ആളുകളെ കൊല്ലുന്നതല്ല ഹിന്ദു മതമെന്നും അദ്ദേഹം പറഞ്ഞു. ‘ജൻ ജാഗ്രൻ അഭിയാൻ’ എന്ന പേരിലുള്ള കോൺഗ്രസ് പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.സൽമാൻ ഖുർഷിദിന്റെ പുതിയ പുസ്തകത്തെച്ചൊല്ലി ബിജെപി നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയതിനു പിറകെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ‘സൺറൈസ് ഓവർ അയോധ്യ: നാഷൻഹുഡ് ഇൻ അവർ ടൈംസ്’ എന്ന പേരിലുള്ള പുസ്തകത്തിൽ ഹിന്ദുത്വയെ ഐഎസുമായും ബോകോ ഹറാമുമായും ചേർത്തുപറഞ്ഞെന്ന് […]

Continue Reading

ഗ്രൂപ്പുകൾക്ക് അമിത പ്രാധാന്യം നൽകരുത്: രാഹുൽ ഗാന്ധി

പാർട്ടി പ്രവർത്തനത്തിൽ ഗ്രൂപ്പിനു അമിത പ്രാധാന്യം നൽകരുതെന്ന് രാഹുൽ ഗാന്ധി. ഡിസിസി, ബ്ലോക്ക് പുന:സംഘടനയിൽ ഗ്രൂപ്പ് മാനദണ്ഡമാവരുത്. സെമി കേഡർ സംവിധാനത്തിലേക്കു മാറുന്നതാണ് നല്ലതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നേതാക്കളുമായി നടത്തിയ കൂടി ക്കാഴ്ചയിലാണ് രാഹുൽ ഗാന്ധിയുടെ നിർദേശം. കൂടാതെ നേതാക്കളുടെ നിർദേശങ്ങൾ പരിഗണിച്ചായിരിക്കണം പുന:സംഘടന നടത്തേണ്ടതെന്നും എന്നാൽ നേതാക്കൾ ക്വോട്ട തിരിച്ചു നൽകുന്നവരെ മാത്രം തെരഞ്ഞെടുക്കുന്നത് നിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാറ്റങ്ങൾ അനിവാര്യമാണ്. അച്ചടക്കം പാലിച്ച് എല്ലാവരും മുന്നോട്ടു പോകണമെന്നും […]

Continue Reading

രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ വയനാട്ടിലെത്തും.മലപ്പുറം കാളികാവില്‍ രാവിലെ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം തിരുവമ്ബാടിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വിശ്രമകേന്ദ്രം ഉദ്ഘാടനം നടത്തും. മര്‍ക്കസ് നോളജ് സിറ്റിയില്‍ സ്‌കൂളിന് തറക്കല്ലിടല്‍ തുടങ്ങിയവയാണ് രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ പരിപാടികള്‍. രാവിലെ 8.30 കരിപ്പൂരില്‍ വിമാനമിറങ്ങുന്ന രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസി സി പ്രസിഡണ്ട് കെ സുധാകരനും വിമാനത്താവളത്തിലെത്തും. തുടര്‍ന്ന് കടവ് റിസോര്‍ട്ടില്‍ വച്ച് […]

Continue Reading

രാഹുൽ ഗാന്ധിയുടെ ജന്മദിനം സേവനദിനമായി അചരിച്ഛ് യൂത്ത് കോൺഗ്രസ് കുണ്ടുച്ചി യൂണിറ്റ് കമ്മിറ്റി

രാഹുൽ ഗാന്ധിയുടെ 50 ആം ജന്മദിനം സേവന ദിനമായി ആചരിച്ച് യൂത്ത് കോൺഗ്രസ് കുണ്ടുച്ചി യൂണിറ്റ്.. കുണ്ടംകുഴി-പായം-ഉണുപംകല്ല് റോഡിന്റെ കുത്തനെ ഇറക്കം ഉള്ള പായം മുതൽ മുള്ളംകോട് വരെ റോഡിന്റെ ഇരുവശവും കാട് വീട്ടിത്തെളിച്ചു വൃത്തിയാക്കി.. ശ്രീജിത്ത്‌ കോടോത്ത്, ശ്രീരാജ് കുണ്ടുച്ചി, സുനിത് ചിറക്കൽ, അഖിൽ കുണ്ടുച്ചി, സുജൻ കെ, വിഷ്ണു, ബിബിൻ ബാലചന്ദ്രൻ, സനൽ നാരായണൻ എന്നിവർ നേതൃത്വം നൽകി.

Continue Reading

‘അറസ്റ്റ് മീ’ ക്യാംപെയ്നിന് തുടക്കമിട്ട് പ്രതിപക്ഷം ; ധൈര്യമുണ്ടെങ്കിൽ അറസ്റ്റ് ചെയ്യാൻ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് പോസ്റ്റർ പതിപ്പിച്ച 17 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. ധൈര്യമുണ്ടെങ്കിൽ തന്നെയും അറസ്റ്റ് ചെയ്യാൻ പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. കോൺഗ്രസ് നേതാവ് പവൻ ഖേരയും സമാന പോസ്റ്റുമായി രംഗത്തെത്തി. ‘പ്രധാനമന്ത്രിയോട് വാക്സിനെപ്പറ്റി ചോദിച്ചാൽ അറസ്റ്റ് ചെയ്യുമെങ്കിൽ എന്നെയും അറസ്റ്റ് ചെയ്യൂ. ഞാൻ നിങ്ങളെ വെല്ലുവിളിക്കുകയാണ് മിസ്റ്റർ പ്രധാനമന്ത്രി’, എന്നായിരുന്നു പവൻ ഖേര പറഞ്ഞത്. പിന്നാലെ കൂടുതൽ […]

Continue Reading