കേരളത്തില്‍ കാലവര്‍ഷം ദുർബലം‍: 30 ശതമാനം മഴയുടെ കുറവെന്ന് കണക്കുകൾ

സംസ്ഥാനത്ത് മിക്കജില്ലകളിലും പരക്കെ മഴ തുടരുമ്പഴും കാലവര്‍ഷം കേരളത്തില്‍ ഗണ്യമായി കുറഞ്ഞതായി കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകള്‍. മണ്‍സൂണ്‍ തുടങ്ങി ഇതുവരെ കേരളത്തില്‍ 30 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുകത്തിയിരിക്കുന്നത്. ഇടുക്കിയാണ് ഏറ്റവും മഴകുറവ് രേഖപ്പെടുത്തിയ ജില്ല.ജൂണ്‍ ഒന്നാം തീയതി മുതലുള്ള കണക്കനുസരിച്ച് കാസര്‍കോട് മാത്രമാണ് സാമാന്യം ഭേദപ്പെട്ട മഴകിട്ടിയത്. മറ്റ് എല്ലാ ജില്ലകളിലും മഴയുടെ കുറവ് ഉണ്ടായിട്ടുണ്ട്. ഇടുക്കിയില്‍ 45, പാലക്കാട് 40 പത്തനംതിട്ട 39 ശതമാനം വീതം മഴ കുറഞ്ഞു. ജൂണ്‍മാസത്തില്‍ സാധാരണ കാലവര്‍ഷം തകര്‍ത്തു […]

Continue Reading

സംസ്ഥാനത്ത് ഇന്നും നാളെയും മഴ മുന്നറിയിപ്പില്ല; ബുധനാഴ്ച പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല സംസ്ഥാനത്തെ 14 ജില്ലകളിലും ലക്ഷദ്വീപിലും ഇന്നും നാളെയും പ്രത്യേക ജാഗ്രതാ നിര്‍ദേശം ഒന്നുമില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രണ്ടര മില്ലി മീറ്റര്‍ മുതല്‍ പതിനഞ്ചര മില്ലി മീറ്റര്‍ വരെയുള്ള ചെറിയ മഴയോ 64 മില്ലിമീറ്റര്‍ വരെയുള്ള ഇടത്തരം മഴയോ ആണ് ഈ ദിവസങ്ങളില്‍ പെയ്യാനിടയുള്ളത് എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ബുധനാഴ്ചയാണ് ഇനി സംസ്ഥാനത്ത് മഴ ജാഗ്രതാ നിര്‍ദേശം ഉള്ളത്. അന്നു തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളില്‍ […]

Continue Reading

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, കാസറഗോഡ് യെല്ലോ അലേർട്ട്

Kasaragod Yellow Alert തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതേത്തുടര്‍ന്ന് ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ആയിരിക്കും. തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ആയിരിക്കും. ഇന്നു മുതല്‍ ഓഗസ്റ്റ് 11 […]

Continue Reading

ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ 30-ാം തീയതി വരെ ഒറ്റപ്പെട്ട ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കള്‍, ചൊവ്വ, ബുധന്‍, എന്നീ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. തെക്ക് പടിഞ്ഞാറന്‍, […]

Continue Reading

കേരളത്തിൽ കാലവർഷം നാളെ എത്തിയേക്കും ; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം നാളെ എത്തിയേക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.നാളെ 5 ജില്ലകളിലും മറ്റന്നാള്‍ 6 ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമായിരിക്കും സാധ്യത. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശം.

Continue Reading

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും, 23ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും,24ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിൽ രൂപം കൊള്ളുന്ന […]

Continue Reading

കൃഷി നാശം : നഷ്ടപരിഹാരത്തിന് ഓൺലൈൻ ആയി അപേക്ഷിക്കാം

സംസ്ഥാനമൊട്ടാകെയുള്ള കനത്ത മഴയിലും കാറ്റിലും ഉണ്ടായ കൃഷിനാശം കർഷകർക്ക് ഓൺലൈൻ സംവിധാനത്തിലൂടെ ഇപ്പോൾ കൃഷിഭവൻ അധികൃതരെ അറിയിക്കാവുന്നതും നഷ്ടപരിഹാരത്തിന് അപേക്ഷിക്കാവുന്നതുമാണ്. കർഷകന്റെ പേര്, വീട്ടു പേര്, വാർഡ്, കൃഷിഭൂമിയുടെ ആകെ വിസ്തൃതി, കൃഷിനാശം ഉണ്ടായ വിളകളുടെ പേര്, എണ്ണം/വിസ്തൃതി എന്നീ വിവരങ്ങൾക്ക് ഒപ്പം നാശനഷ്ടങ്ങളുടെ ചിത്രങ്ങളും (കൃഷിയിടത്തിൽ കർഷകൻ നിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പടെ) എടുത്ത് നിങ്ങളുടെ കൃഷി ഓഫീസറുടെ വാട്ട്സാപ്പ് നമ്പറിലേക്ക് അയച്ചു കൊടുക്കുക. കൃഷിനാശം ഉണ്ടായതിനുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിനായി കർഷകർ ആദ്യമായി AIMS പോർട്ടലിൽ രജിസ്റ്റർ […]

Continue Reading

അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ; ഇന്ന് രാത്രി വളരെ നിർണായകമെന്ന് മുഖ്യമന്ത്രി

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിച്ച് തീവ്രന്യൂനമര്‍ദമായി മാറിയ സാഹചര്യത്തിൽ ഇന്ന് രാത്രി കേരളത്തിന് വളരെ നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്ഥ വകുപ്പ് റെഡ് , ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലും സമീപ ജില്ലകളിലും അതിതീവ്ര മഴയോ അതിശക്തമായ മഴയോ ഉണ്ടാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ചുഴലിക്കാറ്റിന്‍റെ വികാസവും സഞ്ചാരവും. നാളെ പകലോട് കൂടി തന്നെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് വടക്കോട്ട് നീങ്ങാനുള്ള സാധ്യതയും കാണുന്നുണ്ടെന്നും എന്നിരുന്നാലും ജാഗ്രത […]

Continue Reading