‘ഉദ്യോഗസ്ഥരിലെ ചില അവതാരങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് തുള്ളുന്നവരല്ല ഇടതുപക്ഷ മന്ത്രിമാര്‍’; രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ പ്രസംഗത്തിലിടപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിന്റെ മറുപടി; വീഡിയോ വൈറല്‍; സാമൂഹ്യ മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങള്‍(വീഡിയോ കാണാം )
ബേക്കൽ: ഓരോ ഭരണം വരുമ്പോഴും മന്ത്രിമാരെ വഷളാക്കാൻ ഉദ്യോഗസ്ഥരിലെ ചില അവതാരങ്ങൾ രംഗത്ത് ഇറങ്ങാറുണ്ടെന്നും അവരുടെ ലക്ഷ്യം കഴിഞ്ഞാൽ അടുത്ത ഭരണക്കാരെ പിടിക്കുമെന്നും കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ പ്രസംഗിച്ചപ്പോൾ പ്രസംഗത്തിലിടപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിന്റെ മറുപടി. ഇടതുപക്ഷ മന്ത്രിമാർ ഇത്തരം അവതാരങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് തുള്ളുന്നവരെല്ലെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. സദസ്സ് വലിയ കയ്യടിയോടെയാണ് അത് സ്വീകരിച്ചത്. ബേക്കൽ ടൂറിസം സെന്ററിന്റേയും ബിആർഡിസി ഓഫീസ് കെട്ടിടത്തിന്റേയും ശിലാ സ്ഥാപന ചടങ്ങിലാണ് ഉണ്ണിത്താന്റെ ചോദ്യവും മന്ത്രിയുടെ മറുപടിയും ഉണ്ടായത് […]
Continue Reading